കോഹ്ലിയുടെ ബാറ്റുമായെത്തി ആകാശ് ദീപിന്റെ സിക്സർ. വൈറലായി കോഹ്ലിയുടെ പ്രതികരണം.

virat kohli and akshadep

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ തന്റെ പ്രിയതാരം വിരാട് കോഹ്ലി നൽകിയ ബാറ്റ് ഉപയോഗിച്ച്, തകർപ്പൻ സിക്സറുകൾ സ്വന്തമാക്കി ഇന്ത്യൻ പേസർ ആകാശ് ദീപ്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് 233 റൺസായിരുന്നു സ്വന്തമാക്കിയത്. മത്സരത്തിന്റെ 2 ദിവസം മഴമൂലം ഉപേക്ഷിച്ചതിനാൽ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാനായി ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു ആവശ്യം.

തങ്ങളുടെ ഇന്നിംഗ്സിന്റെ ആദ്യ പന്ത് മുതൽ അങ്ങേയറ്റം മികച്ച ആക്രമണമാണ് ഇന്ത്യ പുറത്തെടുത്തത്. ഇതിനിടെ പല റെക്കോർഡുകൾ തകർത്തെറിയാനും ഇന്ത്യൻ ബാറ്റർമാർക്ക് സാധിച്ചിരുന്നു. ഈ സമയത്താണ് ആകാശ് ദീപ് ക്രീസിലെത്തി തുടർച്ചയായ സിക്സറുകൾ സ്വന്തമാക്കിയത്.

ബംഗ്ലാദേശിന്റെ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെതിരെയാണ് തുടർച്ചയായി സിക്സറുകൾ നേടി ആകാശ് ദ്വീപ് എല്ലാവരെയും ഞെട്ടിച്ചത്. ഈ സമയത്ത് ഡഗൗട്ടിൽ ഉണ്ടായിരുന്ന വിരാട് കോഹ്ലിയുടെ ആഹ്ലാദപ്രകടനവും വളരെയേറെ ശ്രദ്ധയാകർഷിച്ചു. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് മുൻപ് വിരാട് കോഹ്ലി ആകാശ് ദീപിന് തന്റെ ബാറ്റ് നൽകിയിരുന്നു. ഇക്കാര്യം ആകാശ് ദീപ് പറയുകയുമുണ്ടായി.

ഈ ബാറ്റ് ഉപയോഗിച്ചാണ് മത്സരത്തിൽ ആകാശ് തുടർച്ചയായ സിക്സറുകൾ നേടിയത്. ” അന്ന് വിരാട് കോഹ്ലി എന്റെ അടുത്ത് വരികയും ഇങ്ങനെ പറയുകയും ചെയ്തു, നിനക്ക് ഒരു ബാറ്റ് ആവശ്യമുണ്ടോ? അങ്ങനെയെങ്കിൽ ഇത് എടുത്തോളൂ. “- ആകാശ് പറയുന്നു.

Read Also -  അടിച്ചു തൂക്കിക്കൊള്ളാൻ ഗംഭീറും സൂര്യയും പറഞ്ഞു, ഞാനത് ചെയ്തു. മത്സര സാഹചര്യത്തെ പറ്റി റിങ്കു സിംഗ്.
WhatsApp Image 2024 09 30 at 5.52.35 PM

ഈ സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ, കോഹ്ലിയ്ക്ക് അഭിമാനം നൽകുന്ന ബാറ്റിംഗ് പ്രകടനമാണ് ആകാശ് പുറത്തെടുത്തത്. ഇന്ത്യയ്ക്ക് മത്സരത്തിൽ വളരെ വേഗത്തിൽ തന്നെ റൺസ് കണ്ടെത്തേണ്ടത് ഉണ്ടായിരുന്നു. കോഹ്ലി അടക്കമുള്ള ബാറ്റർമാർ ഇതിനായി അങ്ങേയറ്റം പരിശ്രമിച്ചു. കോഹ്ലി ഇന്നിങ്സിൽ 4 ബൗണ്ടറികളും ഒരു സിക്സറുടക്കം 35 പന്തുകളിൽ 47 റൺസാണ് നേടിയത്. മത്സരത്തിൽ രാഹുൽ പുറത്തായ ശേഷമായിരുന്നു ആകാശ് ദീപ് ക്രീസിലേക്ക് എത്തിയത്. കോഹ്ലിയുടെ ബാറ്റുമായെത്തിയ ആകാശ് ദീപ് ആദ്യ ബോൾ മുതൽ ആക്രമണം അഴിച്ചു വിട്ടു.

നേരിട്ട ആദ്യ പന്തിൽ ആകാശ് ദീപിന് വേണ്ട രീതിയിൽ പ്രഹരിക്കാൻ സാധിച്ചില്ല. എന്നാൽ അടുത്ത ബോളിൽ ആകാശ് ദീപ് ഒരു വമ്പൻ ഷോട്ടിന് ശ്രമിച്ചു. ലോങ് ഓണിന് മുകളിലൂടെ ആകാശ് സിക്സർ നേടുകയായിരുന്നു. തൊട്ടുപിന്നാലെ അടുത്ത പന്തിലും സിക്സർ നേടിയാണ് ആകാശ് ദീപ് കോഹ്ലിയുടെ അടക്കം പ്രശംസ ഏറ്റുവാങ്ങിയത്. ഈ സമയത്ത് ഡ്രസ്സിംഗ് റൂമിൽ ഉണ്ടായിരുന്ന വിരാട് കോഹ്ലി വലിയ ആഹ്ലാദം പങ്കുവയ്ക്കുകയുണ്ടായി. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയും ചെയ്തു.

Scroll to Top