ഇന്ത്യ-അയർലൻഡ് മത്സരം ഫലം പ്രവചിച്ച് ആകാശ് ചോപ്ര. ആശങ്കയിൽ ആരാധകർ.

ഇന്നാണ് ഇന്ത്യ അയർലൻഡ് പരമ്പരയിലെ ആദ്യ ട്വൻ്റി 20 മത്സരം. ഇപ്പോഴിതാ മത്സരത്തിൻ്റെ ഫലം പ്രവചിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മുൻ താരം നടത്തുന്ന എല്ലാ പ്രവചനങ്ങളും പാളി പോകാറുള്ളതിനാൽ ഈ പരമ്പരയിലേ അദ്ദേഹത്തിൻ്റെ പ്രവചനം കാത്തിരിക്കുകയായിരുന്നു ഇന്ത്യൻ ആരാധകർ.

2 ട്വൻ്റി-20 മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യയുടെ മുതിർന്ന താരങ്ങളെല്ലാം മറ്റൊരു പരമ്പരയിൽ ആയതിനാൽ ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമായിരിക്കും അയർലണ്ടിനെതിരെ ഇറങ്ങുക. ഇന്ത്യയുടെ മുതിർന്ന താരങ്ങളെല്ലാം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മത്സരത്തിന് ഇറങ്ങുകയാണ്.

images 98

ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ട്വൻ്റി 20 ലോകകപ്പ് വരാനിരിക്കെ ടീമിൽ അവസരം ലഭിക്കണമെങ്കിൽ ഈ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് എല്ലാ താരങ്ങൾക്കും അനിവാര്യമാണ്.തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ആകാശ് ചോപ്ര ഇന്ത്യ അയർലൻഡ് മത്സരം പ്രവചിച്ചത്. ഇന്ത്യക്കുവേണ്ടി ഭുവനേശ്വർ കുമാർ ചാഹലും മൂന്നിലധികം വിക്കറ്റുകൾ നേടും എന്ന് അദ്ദേഹം പ്രവചിച്ചു. ഇത്തവണ ഒരു പേടിയും ഇല്ലാതെ ഇന്ത്യ സുഖമായി വിജയിക്കുമെന്നും അദ്ദേഹം പറയുന്നു.

images 97


“ഭുവിയും ചഹലും ഒന്നിച്ച് മൂന്നിലധികം വിക്കറ്റുകൾ വീഴ്ത്തും. പുതിയ പന്തിൽ ഭുവി ബൗൾ ചെയ്യും, കഴിഞ്ഞ തവണ ചാഹൽ അവരെ തകർത്തു. എല്ലാവര്ക്കും അറിയാവുന്ന മറ്റൊരു കാര്യം കൂടി പറയട്ടെ, ഈ ടീം അത്ര നന്നായി സ്പിൻ കളിക്കുന്നില്ല.
പരിക്കിൽ നിന്ന് തിരിച്ചുവന്ന സൂര്യകുമാർ ഈ പരമ്പരയിൽ തിളങ്ങും. ഹാർദിക് പാണ്ഡ്യ 60 റൺസിൽ കൂടുതൽ സ്കോർ ചെയ്യും, അതാണ് എനിക്ക് തോന്നുന്നത്. സൂര്യ ഏത് സ്ഥാനത്ത് ബാറ്റ് ചെയ്യണമെന്നാണ് ചോദ്യം. അവൻ മൂന്നാം നമ്പറിൽ തന്നെ കളിക്കട്ടെ.ഇത്തവണ ഒരു പേടിയിയും ഇല്ലാതെ പറയാം ഇന്ത്യ ജയിക്കും.”- ആകാശ് ചോപ്ര പറഞ്ഞു.