അയാൾ മുംബൈക്ക് 24 കാരറ്റ് സ്വർണം പോലെ : വാനോളം പുകഴ്ത്തി ആകാശ് ചോപ്ര

ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസ് .5 ഐപിൽ കിരീടങ്ങൾ നേടിയ ടീം ഇത്തവണ ഐപിഎല്ലിൽ ഹാട്രിക്ക് കിരീടമാണ് ലക്ഷ്യമിടുന്നത് .എന്നാൽ ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസ് ടീമിന്റെ വിജയ രഹസ്യം എന്തെന്ന് തുറന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര .

കഴിവുറ്റ ഇന്ത്യന്‍ താരങ്ങളുടെ വലിയ  സാന്നിധ്യമാണ് മുംബൈയുടെ പ്രധാന ശക്തിയെന്ന് ആകാശ് ചോപ്ര  പറയുന്നു .
“രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും  ഹാർദിക് പാണ്ഡ്യയും ക്രണാല്‍ പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും രാഹുൽ ചഹാറും  എല്ലാം മുംബൈ ടീമിനായി സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുക്കുന്നത് ഇവരെല്ലാമാണ് മുംബൈ ടീമിന്റെ കരുത്തും ” ചോപ്ര അഭിപ്രായം വിശദമാക്കി .

നൂറുശതമാനം പ്ലേയിംഗ് ഇലവനില്‍ സ്ഥാനം അർഹിക്കുന്ന ഇന്ത്യൻ താരങ്ങളാണ് മുംബൈ സ്‌ക്വാഡിൽ ഉള്ളത് .ഐപിഎല്ലില്‍ മറ്റേത് ടീമിനാണ് ഇത്രയും കരുത്തുറ്റ ഇന്ത്യന്‍ താരങ്ങളുടെ  ഒരു നിരയെ സ്വന്തമായുള്ളത്  ചോപ്ര ഫേസ്ബുക്കില്‍ ചോദിച്ചു. കൂടാതെ മുംബൈയുടെ ഏറ്റവും വലിയ രണ്ടാമത്തെ കരുത്ത് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയാണ് എന്നും ചോപ്ര പറയുന്നു . രോഹിത് ശർമയെ മുംബൈ ടീമിന്റെ 24 കാരറ്റ് സ്വർണം എന്നാണ് ചോപ്ര വിശേഷിപ്പിച്ചത് .” രോഹിതിന്റെ നായകനായുള്ള കഴിവ്  ഏറെ അപാരമാണ്. കളി എങ്ങോട്ടാണ് തിരിയുന്നതെന്ന് രോഹിത് വ്യക്തമായി  പക്ഷെ ഒരിക്കലും അദ്ദേഹത്തിന്‍റെ മുഖത്തു നിന്ന് നിങ്ങള്‍ക്ക് അത്  വായിച്ചെടുക്കാനാവില്ല.മുംബൈയുടെ വിജയത്തിന് പിന്നിലെ മൂന്നാമത്തെ  കാരണം അവരുടെ ശക്തമായ ബൗളിംഗ് നിരയാണ്. ബുമ്രയും ബോള്‍ട്ടും കോള്‍ട്ടര്‍നൈലും അടങ്ങുന്ന  പേസ് ബൗളിംഗ് നിരക്ക് ഡല്‍ഹിയുടെ
റബാദയും നോര്‍ജെയും അടങ്ങുന്ന  ബൗളിംഗ് നിരയെ പോലും വെല്ലുവിളിക്കാനുള്ള കഴിവുണ്ട് ” ചോപ്ര തന്റെ അഭിപ്രായം പറഞ്ഞുനിർത്തി .

ഐപിഎൽ പതിനാലാം സീസൺ  ഉദ്ഘാടന മത്സരത്തിൽ മുംബൈ ടീം കോഹ്ലി നായകനായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും . ഏപ്രിൽ 9ന് ചെന്നൈയിലാണ് മത്സരം .