ഒരു ടെസ്റ്റ് മത്സരം വിജയിക്കണമെങ്കിൽ രണ്ടുപേർ മാത്രം കളിച്ചാൽ സാധിക്കില്ല; ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം രംഗത്ത്.

images 2022 07 07T115746.936

അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്ത്യയെ തകർത്ത് വിജയം കരസ്ഥമാക്കിയിരുന്നു. 378 എന്ന വലിയ ടാർഗറ്റ് ഇംഗ്ലണ്ടിന് മുമ്പിൽ വച്ചിട്ടും ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർക്കെതിരെ ഒരു ഘട്ടത്തിൽ പോലും ഭീഷണി ഉയർത്താൻ ഇന്ത്യൻ ബൗളിങ് നിരക്ക് സാധിച്ചില്ല. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റുകൾ മാത്രമാണ് ഇന്ത്യക്ക് നേടാൻ കഴിഞ്ഞത്.

മികച്ച ലീഡുണ്ടായിട്ടും ഒന്ന് പൊരുതാൻ പോലും സാധിക്കാതെ തോറ്റത് ഇന്ത്യൻ ടീമിനെതിരെ കനത്ത വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ ബൗളിൽ നിരക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യൻ ബൗളിങ്ങിന്റെ പിടിപ്പുകേടുകൊണ്ടാണ് മത്സരം തോറ്റത് എന്നാണ് ആകാശ് ചോപ്ര പറഞ്ഞത്.

IMG 20220707 115757 879

മികച്ച ബൗളിങ് നിര ഉണ്ടായിട്ടും സന്ദർഭത്തിന് അനുസരിച്ച് ഉയരാൻ സാധിക്കാത്തത് കനത്ത വീഴ്ചയാണെന്നും മുൻ താരം അഭിപ്രായപ്പെട്ടു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകൾ മാത്രമാണ് വീഴ്ത്തിയത്. അതിൽ രണ്ടെണ്ണം ക്യാപ്റ്റൻ ബുംറ നേടിയപ്പോൾ ഒന്ന് റൺഔട്ട് ആയിരുന്നു.

IMG 20220707 115756 094

“ഞങ്ങള്‍ക്കുണ്ടായിരുന്ന ബൗളര്‍മാര്‍ക്ക് 378 ഡിഫന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന ടോട്ടലായിരുന്നു. ഈ ബൗളിങ് ആക്രമണം നിബന്ധനകളോടെയല്ലായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അല്ലെങ്കില്‍ മറ്റേതെങ്കിലും വിദേശ രാജ്യത്തിലോ കളിക്കുമ്പോഴെല്ലാം അവര്‍ നന്നായി പന്തെറിയുന്നുണ്ടായിരുന്നു, ”

See also  ധോണിയ്ക്ക് മുമ്പിൽ കോഹ്ലി വിറയ്ക്കും. ചെപ്പോക്കിൽ ധോണിയും ചെന്നൈയും അതിശക്തരെന്ന് ഹർഭജൻ.

” ബൗളിങ് ആക്രമണത്തിലെ ഒരു പോരായ്മ, ഷമിയെയും ബുംറയെയും അമിതമായി ആശ്രയിക്കുന്നതാണ്. അവര്‍ക്ക് മറ്റ് പേസര്‍മാരില്‍ നിന്നും രവീന്ദ്ര ജഡേജയില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ല. ഇത് രണ്ട് പേസര്‍മാരുടെ മാത്രം ആക്രമണമായി മാറി.”- ആകാശ് ചോപ്ര പറഞ്ഞു.

Scroll to Top