“ചെന്നൈയുടെ രാജാവാണ് ധോണി, അടുത്ത വർഷം അദ്ദേഹം കളിക്കാൻ താല്പര്യപ്പെടുന്നില്ല എന്ന് ഉറപ്പായില്ലേ ” – ആകാശ് ചോപ്ര

ഇന്നലെയാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ നായക സ്ഥാനം മഹേന്ദ്ര സിംഗ് ധോണി രവീന്ദ്ര ജഡേജക്ക് കൈമാറിയതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഈ സീസണിൽ ധോണി ചെന്നൈക്കായി കളിക്കും എന്നും ടീം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ അടുത്ത സീസൺ മുതൽ ധോണി കളത്തിലിറങ്ങില്ലെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. അടുത്ത സീസൺ മുതൽ ധോണി കളിക്കില്ലെന്നും, പകരം മെൻ്ററായി ധോണിയെ പ്രതീക്ഷിക്കാം എന്നും തൻറെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ചോപ്ര ചൂണ്ടിക്കാട്ടി.

“ഇനി മുതൽ രാജാവായി തുടരാൻ തനിക്ക് താൽപര്യമില്ലെന്ന് ധോണി ഇതാ പ്രഖ്യാപിച്ചിരിക്കുന്നു. പകരം രാജാവിനെ സേവിക്കാനാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. പക്ഷേ അദ്ദേഹം തന്നെയാണ് രാജാവും നായകനും എന്നതാണ് വാസ്തവം. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ രാജാവാണ് ധോണി. പക്ഷേ അടുത്ത സീസൺ മുതൽ ധോണി കളിക്കില്ലെന്ന് നമുക്ക് ഏറെക്കുറെ ഉറപ്പിക്കാം. ചെന്നൈ സൂപ്പർ കിംഗ്സ് തന്നെ നിലനിർത്തുന്നതിനു ധോണിക്ക് താൽപര്യമില്ലെന്ന് ഈ വർഷം ആദ്യം ഞാൻ സൂചിപ്പിച്ചിരുന്നു.

images 98

ധോണിയെ നിലനിർത്തുന്നതും അദ്ദേഹത്തിനായി കോടികൾ ചെലവഴിക്കുന്നതും ടീമിനെ ശക്തിപ്പെടുത്തുന്നില്ല എന്നതുതന്നെ കാരണം. അദ്ദേഹം അടുത്ത സീസൺ മുതൽ കളിക്കാൻ താല്പര്യപ്പെടുന്നില്ല എന്ന് വ്യക്തമാണ്. അതുകൊണ്ടാണ് ഇത്തവണ നാലുപേരെ നിലനിർത്തിയപ്പോൾ ജഡേജയെ അദ്ദേഹം ഒന്നാമൻ ആക്കിയത്.

images 99

കാരണം 16 കോടിയിൽ കുറഞ്ഞൊരു തുകയ്ക്ക് ജഡേജ ചെന്നൈയിൽ തുടരാൻ സാധ്യത വിരളമായിരുന്നു. ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറി കഴിഞ്ഞാൽ വലിയ ഇടപെടലുകൾ നടത്തുന്ന വ്യക്തിയല്ല ധോണി. നമുക്ക് ആവശ്യമുള്ളപ്പോഴോ അദ്ദേഹത്തെ സമീപിക്കുമ്പോഴോ മാത്രമേ ഇനി ധോണിയുടെ ഇടപെടൽ കാണാനാകൂ.

images 100

മറ്റൊരാളുടെ അടുത്തേക്ക് ചെന്ന് തന്‍റെ അഭിപ്രായം പറയുന്ന വ്യക്തിയല്ല ധോണി. ഉപദേശവും നിർദ്ദേശവും തേടി ആരെങ്കിലും വന്നെങ്കിൽ മാത്രം മൗനം വെടിയുന്നതാണ് ധോണിയുടെ രീതി.”ആകാശ് ചോപ്ര പറഞ്ഞു.