സച്ചിൻ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ ആകാൻ കാരണം അദ്ദേഹം കാലത്തിന് മുൻപേ സഞ്ചരിച്ചത് കൊണ്ട്; അജയ് ജഡേജ

images 8

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്മാൻ ആണ് സച്ചിൻ ടെണ്ടുൽക്കർ. മറ്റ് താരങ്ങൾക്ക് അധികം എളുപ്പത്തിൽ എത്തിപ്പിടിക്കാൻ സാധിക്കാത്ത റെക്കോർഡുകൾ ആണ് ഇന്ത്യൻ ഇതിഹാസം ക്രിക്കറ്റിൽ കുറിച്ചിട്ടുള്ളത്. ഇപ്പോൾ ഇതാ സച്ചിൻ ടെണ്ടുൽക്കർ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരൻ ആയതിന്റെ കാരണം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ.

കണക്കുകൾ കൊണ്ടോ റെക്കോർഡുകൾ കൊണ്ടോ മാത്രമല്ല സച്ചിൻ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആയതെന്നാണ് മുൻ ഇന്ത്യൻ താരം പറയുന്നത്. സച്ചിൻ മികച്ച ബാറ്റ്സ്മാൻ ആകാൻ കാരണം അദ്ദേഹം കാലത്തിന് മുൻപേ സഞ്ചരിച്ചത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 1998ൽ നടന്ന ഇന്ത്യ,ശ്രീലങ്ക, സിംബാബ്‌വെ ത്രിരാഷ്ട്ര പരമ്പരയിൽ സച്ചിൻ കാഴ്ചവച്ച പ്രകടനം ഓർത്തെടുത്താണ് അജയ് ജഡേജ ഇക്കാര്യം പറഞ്ഞത്.

images 1 2

അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ..
“1996 ൽ ലോകകപ്പ് നേടിയ ശ്രീലങ്കയായിരുന്നു ത്രിരാഷ്ട്ര പരമ്പരയിലെ മറ്റൊരു ടീം. അതുകൊണ്ട് ഇന്ന് കാണുന്ന സിംബാബ്‌വെയായിരുന്നില്ല അന്നത്തേത്. പക്ഷേ ഫൈനലിലെ സച്ചിൻ്റെ പ്രകടനം അവരെ മുൻപത്തിനേക്കാൾ ദുർബലരായി തോന്നിച്ചു.90 പന്തിൽ നിന്നാണ് അവൻ സെഞ്ചുറി നേടിയതത്, സച്ചിൻ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായത് റെക്കോർഡുകൾ കൊണ്ടോ കണക്കുകൾ കൊണ്ടോ അല്ല. അദ്ദേഹം കാലത്തേക്കാൾ മുൻപേയാണ് സഞ്ചരിച്ചിരുന്നത്.

See also  WPL 2024 : കിരീടം ചൂടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കലാശപോരാട്ടത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചു.
images 2 2


ഇന്നത്തെ ബാറ്റ്സ്മാന്മാർ ചെയ്യുന്നതാണ് അന്നവൻ ചെയ്തുകൊണ്ടിരുന്നത്. ഇപ്പോൾ നമ്പറുകളും റെക്കോർഡുകളും മാത്രം നോക്കുന്ന കുട്ടികളോട്… അത് 10 വിക്കറ്റിൻ്റെ വിജയമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ചതായിരുന്നില്ല എങ്കിലും അവർ അന്ന് ശക്തർ തന്നെയായിരുന്നു. ഇന്നത്തെ ടീമിനേക്കാൾ മികച്ച ടീമായിരുന്നു അവർ.”- അജയ് ജഡേജ പറഞ്ഞു.

Scroll to Top