മാരക ക്യാച്ചുമായി ഏയ്ഡന്‍ മാര്‍ക്രം. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍

ഐസിസി ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തിലെ ആദ്യ മത്സരം ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലായിരുന്നു. സൗത്താഫ്രിക്കയെ വെറും 118 റണ്‍സില്‍ ഒതുക്കി അവസാന ഓവറില്‍ ഓസ്ട്രേലിയ വിജയം കരസ്ഥമാക്കി. മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍ സൗത്താഫ്രിക്കന്‍ ടീം കളി തിരിച്ചുപിടിച്ചെങ്കിലും ഓസ്ട്രേലിയ അവസാന ഓവറില്‍ വിജയം കണ്ടെത്തി.

പ്രതിരോധിക്കാന്‍ കുറച്ച് റണ്‍സേ ഉള്ളതിനാല്‍ വളരെ മികവോടെയാണ് സൗത്താഫ്രിക്കന്‍ താരങ്ങള്‍ ഫീല്‍ഡ് ചെയ്തത്. മത്സരത്തിനിടെ മികച്ച ക്യാച്ച് സൗത്താഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രം മികച്ചൊരു ക്യാച്ച് നേടിയിരുന്നു. ആന്‍‌റിച്ച് നോര്‍ക്യ എറിഞ്ഞ 15-ാം ഓവറിലെ അഞ്ചാം പന്തില്‍ മിഡ് വിക്കറ്റിലൂടെ സ്‌മിത്ത് പുള്ളിന് ശ്രമിച്ചപ്പോള്‍ ലോംഗ് ഓണില്‍ നിന്ന് ഓടിത്തുടങ്ങിയ മാര്‍ക്രം പറന്ന് പന്ത് കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.

ഓസ്ട്രേലിയ തകര്‍ച്ചയില്‍ നിന്നും കരകയറുന്നതിനിടെയാണ് ഈ വിക്കറ്റ് അതിമനോഹരമായ ക്യാച്ചിലൂടെ നഷ്ടമായത്. നേരത്തെ ബാറ്റിംഗില്‍ ഏയ്ഡന്‍ മാര്‍ക്രം 35 റണ്‍സ് നേടിയിരുന്നു.

വീഡിയോ