റാഷീദ് ഖാന്‍റെ പോരാട്ടം വിഫലം. പുറത്താകലില്‍ നിന്നും രക്ഷപ്പെട്ട് ഓസ്ട്രേലിയ

Fgt2vo8XgAA4yPv

ഐസിസി ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ അഫ്ഗാനെതിരെ വിജയവുമായി ഓസ്ട്രേലിയ. 4 റണ്‍സിന്‍റെ വിജയമാണ് ഓസ്ട്രേലിയ നേടിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗന് നിശ്ചിത 20 ഓവറില്‍ 169 റണ്‍സില്‍ എത്താനാണ് കഴിഞ്ഞുള്ളു.

Fgt5gwoWQAAzFBt

വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനായി ഗുര്‍ബാസ് (30) ഇബ്രാഹിം സര്‍ദാന്‍ (26) ഗുല്‍ബാദിന്‍ (39) എന്നിവര്‍ മികച്ച തുടക്കം നല്‍കി. എന്നാല്‍ തുടരെ വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരികെയെത്തി.

എന്നാല്‍ റാഷീദ് ഖാന്‍റെ കൗണ്ടര്‍ അറ്റാക്ക് ഓസ്ട്രേലിയ ഞെട്ടിച്ചു. ഒരു ഘട്ടത്തില്‍ അഫ്ഗാന്‍ ലക്ഷ്യം കീഴടുക്കുമെന്ന് തോന്നിച്ചെങ്കിലും വിജയം അകന്നു നിന്നു. 23 പന്തില്‍ 3 ഫോറും 4 സിക്സുമായി 48 റണ്‍സാണ് റാഷീദ് നേടിയത്.

വിജയത്തോടെ ഓസ്ട്രേലിയ 7 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. ന്യൂസിലന്‍റ് ഇതിനോടകം യോഗ്യത നേടിയട്ടുണ്ട്. അവസാന മത്സരത്തില്‍ ശ്രീലങ്ക ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാല്‍ മാത്രമാണ് സെമിയില്‍ എത്താന്‍ കഴിയുകയുള്ളു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. ഗ്ലെന്‍ മാക്സ്വെല്‍ പുറത്താകാതെ 32 പന്തില്‍ 54 റണ്‍സും മിച്ചല്‍ മാര്‍ഷ് 30 പന്തില്‍ 45 റണ്‍സും നേടിയാണ് ഓസ്ട്രേലിയയ്ക്ക് പൊരുതാവുന്ന സ്കോര്‍ നേടിക്കൊടുത്തത്. ഡേവിഡ് വാര്‍ണര്‍(25), മാര്‍ക്കസ് സ്റ്റോയിനിസ്(25) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

അഫ്ഗാനിസ്ഥാനായി നവീന്‍ ഉള്‍ ഹക്ക് 3 വിക്കറ്റും ഫസല്‍ഹഖ് ഫറൂഖി 2 വിക്കറ്റും നേടി.

Scroll to Top