കോഹ്ലിയുടെ ആഹ്ലാദപ്രകടനം ഇങ്ങനെ :രസകരമായ അഭിനയവുമായി ഡിവില്ലേഴ്‌സ്

ഐപിൽ പതിനാലാം സീസണിൽ വീണ്ടും വിജയവഴിയിൽ തിരികെ എത്തുകയാണ് വിരാട് കോഹ്ലി നായകനായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം.ബാറ്റിങ് നിരക്ക് ഒപ്പം ബൗളർമാരും മുംബൈ ഇന്ത്യൻസ് ടീമിനെതിരായ മത്സരത്തിൽ ഇന്നലെ തിളങ്ങിയപ്പോൾ ലഭിച്ചത് 54 റൺസിന്റെ വമ്പൻ ജയം. മത്സരത്തിൽ ഫിഫ്റ്റി നേടി ടീം നായകൻ വിരാട് കോഹ്ലി, മാക്സ്വെല്‍ കയ്യടികൾ ഏറെ നേടിയപ്പോൾ ബൗളർമാരിൽ ഹർഷൽ പട്ടേൽ, മുഹമ്മദ്‌ സിറാജ്, യൂസ്വേന്ദ്ര ചഹാൽ എന്നിവരും തിളങ്ങി. കൂടാതെ മത്സരത്തിൽ ഹാട്രിക്ക് നേടിയ ഹർഷൽ പട്ടേൽ തന്റെ പർപ്പിൾ ക്യാപ്പ് നേട്ടം വീണ്ടും ഉറപ്പിക്കുകയാണ്.

എന്നാൽ മുംബൈ ഇന്ത്യൻസ് മത്സര ശേഷം കൂടുതൽ ശ്രദ്ധകൾ നേടുന്നത് സ്റ്റാർ ബാറ്റ്‌സ്മാൻ ഡിവില്ലേഴ്‌സിന്റെ ഒരു രസകരമായ അനുകരണമാണ്. താരം വളരെ ആവേശപൂർവ്വം നായകൻ വിരാട് കോഹ്ലിയുടെ സെലിബ്രേഷൻ രീതിയെ അനുകരിക്കുകയാണ് ഇപ്പോൾ. എന്നും ഫീൽഡിൽ എനർജിയിൽ നിൽക്കുന്ന താരമാണ് കോഹ്ലി. എതിരാളികളുടെ ഓരോ വിക്കറ്റുകൾ വീഴ്ത്തുമ്പോയും തന്റെ ആഘോഷം കാണിക്കാറുള്ള കോഹ്ലി എതിർ ടീമിലെ താരങ്ങളുമായി തർക്കത്തിൽ അടക്കം സജീവമാകുന്ന പതിവ് ആവർത്തിക്കാറുണ്ട്. കൂടാതെ എല്ലാ സമയത്തും ടീമിലെ താരങ്ങളെ വളരെ അധികം പിന്തുണക്കുന്ന വിരാട് കോഹ്ലി ഏറെ കയ്യടികൾ നേടാറുണ്ട്. താരം പലപ്പോഴും ഗ്രൗണ്ടിൽ കാണിക്കുന്ന ഓവർ ആഗ്ഗ്രഷൻ മാറ്റണം എന്നുള്ള ആവശ്യം പലരും ഉന്നയിക്കാറുണ്ട്.

അതേസമയം കോഹ്ലിക്ക് സെലിബ്രേഷൻ സ്റ്റൈലിൽ പിന്തുണ നൽകുകയാണ് മുൻ സൗത്താഫ്രിക്കൻ താരവും ബാംഗ്ലൂർ ടീം പ്രധാന ബാറ്റ്‌സ്മാനുമായ ഡിവില്ലേഴ്‌സ്. കോഹ്ലി എങ്ങനെയാണ് വിക്കറ്റുകളും മറ്റും ആഘോഷിക്കുന്നത് എന്നും നമുക്ക് ഈ വീഡിയോയിൽ ഡിവില്ലേഴ്‌സ് ഏറെ മനോഹരമായി കാണിക്കുന്നുണ്ട്. ഡ്രസിങ് റൂമിൽ എല്ലാ താരങ്ങൾക്കും മുൻപിലാണ് ഡിവില്ലേഴ്‌സ് കോഹ്ലിയുടെ ആഘോഷ രീതിയെ അനുകരിക്കുന്നത്.നിമിഷ നേരങ്ങൾ കൊണ്ട് തന്നെ ഈ വീഡിയോ വൈറലായി മാറികഴിഞ്ഞു