ഈ വർഷം അവൻ 600ൽ കൂടുതൽ റൺ നേടും. കോഹ്‌ലിയെ കുറിച്ച് എ.ബി.ഡിവില്ലിയേഴ്സ്

images 12 3

ഐ പി എൽ പതിനഞ്ചാം സീസൺ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ടീമുകളുടെയും ഓരോ റൗണ്ട് മത്സരങ്ങൾ പൂർത്തിയായി. എന്നാൽ ക്രിക്കറ്റ് ആരാധകർ ഇത്തവണ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ആർ സി ബിയുടെ താരവും ദക്ഷിണാഫ്രിക്കൻ താരവുമായ ഏബി ഡിവില്ലിയേഴ്സിനെയാണ്.

ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും താരം വിരമിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ആർസിബിക്കൊപ്പം ഈ ദക്ഷിണാഫ്രിക്കക്കാരൻ ഇല്ല. ഹേറ്റേഴ്സ് ഇല്ലാത്ത കളിക്കാരനാണ് എബിഡീ. അദ്ദേഹം വിരമിച്ചതോടെ അദ്ദേഹത്തിൻറെ സ്ഥാനം ഇപ്പോൾ മറ്റൊരു ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസ്സിക്കാണ്. ചെന്നൈയിൽ നിന്ന് ഇക്കൊല്ലം ആണ് താരം ആർ സി ബി യിൽ എത്തിയത്. ആദ്യ സീസണിൽ തന്നെ ബാംഗ്ലൂരിനെ നയിക്കാനുള്ള ചുമതല താരത്തിനെ ഏൽപ്പിച്ചു.

images 11 2

ഇപ്പോഴിതാ ഇക്കൊല്ലം ബാംഗ്ലൂരിനു വേണ്ടി കോഹ്ലി 600ൽ കൂടുതൽ റൺസ് നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് എ ബി ഡീ.
പഞ്ചാബിനെതിരെ ആദ്യ മത്സരത്തിൽ തോറ്റെങ്കിലും കോഹ്ലി മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. 29 പന്തിൽ 41 റണ്‍സാണ് നേടിയത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഫോം കണ്ടെത്തുവാൻ ബുദ്ധിമുട്ടുകയാണ് കോഹ്ലി.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.


കോഹ്‌ലിയെ കുറിച്ച് എ.ബി.ഡി പറഞ്ഞ വാക്കുകളിലൂടെ.. “എല്ലാവർക്കും അറിയാം ഇത്തവണ ഫാഫ് ആണ് ക്യാപ്റ്റൻ. വിരാട് കോഹ്ലി ക്യാപ്റ്റനും അല്ല, അതുകൊണ്ട് അദ്ദേഹത്തിൻറെ സമ്മർദ്ദം കുറച്ച് അദ്ദേഹത്തിന് സ്വതന്ത്രനാവാൻ ആകും. ഈ കൊല്ലം ഞാൻ അദ്ദേഹത്തിൽനിന്നും വലിയ പെർഫോമൻസ് പ്രതീക്ഷിക്കുന്നുണ്ട്. അവൻ ഇക്കൊല്ലം 600ൽ കൂടുതൽ റൺസ് നേടും.

images 13 3


ഇത്തവണ ബാംഗ്ലൂരിൻ്റെ പക്ഷത്തുനിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് എനിക്കറിയില്ല. പക്ഷേ ഇക്കൊല്ലം മികച്ച വ്യക്തിഗത പെർഫോമൻസുകൾ കാണാൻ സാധിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഫാഫ് മികച്ച ഒരു കളിക്കാരൻ ആണ്. അവന് നല്ല പരിചയസമ്പത്ത് ഉണ്ട്. ടീമിലെ യുവതാരങ്ങൾക്കും വിരാട്ടിനും അവൻ വേണ്ട സ്വാതന്ത്ര്യം കൊടുക്കും.”-എ ബി ഡി പറഞ്ഞു.

ബാംഗ്ലൂരിൻ്റെ ഐപിഎല്ലിലെ രണ്ടാമത്തെ മത്സരം ഇന്ന് കൊൽക്കത്തക്കെതിരെ ആണ്. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ചെന്നൈയെ തോൽപ്പിച്ച് കൊണ്ടാണ് കൊൽക്കത്ത ഇത്തവണത്തെ ഐപിഎല്ലിന് തുടക്കംകുറിച്ചത്.

images 2022 03 28T100155.845
Scroll to Top