ഹേസൽവുഡ് ചെന്നൈ ക്യാംപിലെ അനുഭവങ്ങൾ പറഞ്ഞു : സഹായിച്ചെന്ന് ആരോൺ ഫിഞ്ച്

IMG 20211114 225848 scaled

ക്രിക്കറ്റ്‌ ലോകത്തിന് മുൻപിൽ ഒരിക്കൽ കൂടി ചാമ്പ്യൻമാരായി ഓസ്ട്രേലിയൻ ടീമിന്റെ മധുര പ്രതികാരം. തോൽവികൾ തുടർച്ചയായി നേരിട്ട ടി :20 ഫോർമാറ്റിൽ കിരീടം നേടിയാണ് രാജകീയമായിട്ടുള്ള ഓസ്ട്രേലിയൻ ടീം റീഎൻട്രി എന്നത് ശ്രദ്ധേയം. ഏകദിന ലോകകപ്പിന് പിന്നാലെ ടി :20 വേൾഡ് കിരീടവും സ്വന്തമാക്കി ഓസ്ട്രേലിയ ചരിത്രനേട്ടം കരസ്ഥമാക്കുമ്പോൾ ആരാധകർക്ക്‌ പുത്തൻ ചില ചർച്ചകൾക്കുള്ള അവസരം കൂടി ലഭിക്കുകയാണ്.ലോകകപ്പിന് മുൻപായി നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ പലർക്കും ഗുണം എന്നതിനും അപ്പുറം ദോഷങ്ങളാണ് സൃഷ്ടിച്ചതെന്നുള്ള ആക്ഷേപങ്ങൾ ഏറെ ശക്തമാകവേ ഐപിഎല്ലിൽ കളിച്ചത് എത്രത്തോളം കിരീടം നേടുവാനായി സഹായിച്ചുവെന്ന് വിശദമാക്കുകയാണ് ഓസ്ട്രേലിയൻ ടീമും നായകൻ ആരോൺ ഫിഞ്ചും. ഇന്നലെ കിവീസിനെ എട്ട് വിക്കറ്റുകൾക്ക് പരാജയപെടുത്തി പ്രഥമ ടി :20 ലോകകപ്പ് ഓസ്ട്രേലിയ നേടി എങ്കിലും കിരീടം നഷ്ടമായ കിവീസ് ടീം പ്രകടനവും കയ്യടികൾ നേടി.

ഇന്നലത്തെ കളിയിൽ മനോഹരമായ അർദ്ധ സെഞ്ച്വറികൾ അടിച്ചെടുത്ത ഓപ്പണർ വാർണർ, മിച്ചൽ മാർഷ് എന്നിവർ തിളങ്ങിയെങ്കിലും ബൗളിംഗ് നിരയിൽ അസധ്യമായ പ്രകടനവുമായി പേസർ ഹേസൽവുഡ് പ്രശംസ നേടി കഴിഞ്ഞു. നാല് ഓവറിൽ വെറും 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ താരം ആദ്യ പവർപ്ലേയിൽ ശരിക്കും കിവീസ് ബാറ്റിംഗിന് പ്രശ്നങ്ങൾ സൃഷ്ടിച്ചു. പവർപ്ലേയിൽ വെറും 32 റൺസാണ് ന്യൂസിലാൻഡ് നേടിയത്. എന്നാൽ ഹെസൽവുഡ് ബൗളിംഗ് മികവ് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനും മഹേന്ദ്ര സിംഗ് ധോണിക്കും കൂടി ഏറെ ക്രെഡിറ്റ്‌ അവകാശപെട്ടതാണ് എന്നും ക്രിക്കറ്റ്‌ ലോകം വിലയിരുത്തുന്നുണ്ട്.

See also  WPL 2024 : ടൂര്‍ണമെന്‍റിലെ താരം സര്‍പ്രൈസ്. സജനക്കും അവാര്‍ഡ്

ടി :20യിൽ അധികം മികച്ച ഒരു ഫാസ്റ്റ് ബൗളർ അല്ലാത്ത ഹേസൽവുഡ് തന്റെ ലൈനിലും ലെങ്ത്തിലും ചില മാറ്റങ്ങൾ കൊണ്ടുവന്നത് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ കളിക്കുമ്പോഴാണ്. ഇന്നലെ കളി ജയിച്ച ശേഷം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനും ഒപ്പം കളിച്ചത് വളരെ സഹായകമായിയെന്ന് പേസർ തുറന്നുപറഞ്ഞിരുന്നു. കൂടാതെ ജോഷ് ഹേസൽവുഡ് പങ്കുവെച്ച ചെന്നൈ ടീം ഡ്രസ്സിംഗ് റൂമിലെ അനുഭവങ്ങൾ ഞങ്ങൾ പല തവണ ലോകകപ്പിൽ കുതിക്കാൻ സഹായിച്ചുവെന്നും ഓസ്ട്രേലിയൻ ടീം നായകൻ ആരോൺ ഫിഞ്ചും പറഞ്ഞിരുന്നു.

Scroll to Top