ഇതിൽ വില്യംസൺ അൽപ്പം മുൻപിലാണ് കോഹ്ലിയേക്കാൾ :തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര

IMG 20210607 213752

ലോകക്രിക്കറ്റിലെ ഏറ്റവും പ്രധാനപെട്ട ഫോർമാറ്റാണ് ടെസ്റ്റ് ക്രിക്കറ്റിൽ. ഇപ്പോൾ ഐസിസി സംഘടിപ്പിച്ച പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ മത്സരം വരെ എത്തി നിൽക്കെ ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസം സർ ഡോൺ ബ്രാഡ്മാൻ മുതൽ പുതുമുഖ ടെസ്റ്റ് താരങ്ങൾ വരെ ക്രിക്കറ്റ്‌ നിരീക്ഷകരുടെ പൊതുവായ വിലയിരുത്തലിന്റെ ഭാഗമായി കഴിഞ്ഞു. അതേസമയം ആരാണ് ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ എന്നുള്ള ചർച്ചകളും സജീവമാവുകയാണ് പ്രഥമ ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ, ന്യൂസിലാൻഡ് ടീമുകൾ പരസ്പരം നേരിടുമ്പോൾ 2 ടീമിലെയും നായകന്മാർ ക്രിക്കറ്റ്‌ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.

ബാറ്റിങ്ങിൽ ആധുനിക ക്രിക്കറ്റിലെ പ്രധാന താരങ്ങളായ രണ്ട് താരങ്ങളും ഫൈനലിൽ ഫോമാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇപ്പോൾ ഇരുവരുടെയും ശൈലിയും ഒപ്പം ബാറ്റിങ് റെക്കോർഡുകൾ പരിശോധിച്ച മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ്‌ കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ വാക്കുകളാണ് ആരാധകരിൽ ചർച്ചയായി മാറുന്നത്.

ടെസ്റ്റ് ക്രിക്കറ്റിൽ കെയ്ൻ വില്യംസൺ ഇന്ത്യൻ താരം കോഹ്ലിയെക്കാൾ കുറച്ച് മുൻ‌തൂക്കം നേടിയിട്ടുണ്ടെന്നാണ് ചോപ്ര വിശദീകരിക്കുന്നത്.”മൂന്ന് ഫോർമാറ്റിലും കോഹ്ലി മിന്നും പ്രകടനമാണ് ടീമിനായി കാഴ്ചവെക്കുന്നത് പക്ഷേ നമ്മൾ മറ്റ് താരങളുമായി അദ്ദേഹത്തെ താരതമ്യം ചെയ്‌താൽ വില്യംസൺ ടെസ്റ്റിൽ വിരാട് കോഹ്ലിക് മുകളിൽ ഒരൽപ്പം അധിപത്യം നേടിയിട്ടുണ്ട് എന്നത് വ്യക്തമാണ് “ചോപ്ര അഭിപ്രായം വിശദീകരിച്ചു.

See also  രോഹിത് - ഗിൽ പോരാട്ടം. സർഫറാസ് - പടിക്കൽ ആക്രമണം. 254 റൺസിന്റെ കൂറ്റൻ ലീഡുമായി ഇന്ത്യ.

ചില അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ചോപ്ര ഇപ്രകാരം അഭിപ്രായപെടുന്നത്. “വില്യംസൺ കരിയറിൽ 54 റൺസ് ടെസ്റ്റ് ശരാശരിയിൽ 7129 റൺസ് നേടിയിട്ടുണ്ട്. എന്നാൽ കോഹ്ലി 52 ശരാശരിയിൽ 7490 റൺസ് നേടിയിട്ടുണ്ട്. ഈ കണക്കുകൾ വില്യംസണ് അൽപ്പം മുൻ‌തൂക്കം ടെസ്റ്റ് ക്രിക്കറ്റിൽ നൽകുന്നുണ്ട്. ടെസ്റ്റിൽ ഏറെ മികച്ച പ്രകടനങ്ങൾ അടുത്ത കാലത്ത് കോഹ്ലിയുടെ ബാറ്റിൽ നിന്നും വന്നിട്ടില്ല. ടെസ്റ്റ് സെഞ്ച്വറി ക്ഷാമം വിരാട് കോഹ്ലി വൈകാതെ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ “ആകാശ് ചോപ്ര അഭിപ്രായം വിശദമാക്കി.

Scroll to Top