അഗർവാൾ സെൽഫിഷ് പ്ലയെർ അല്ല : അവനൊരു ടീം മാൻ -വാനോളം പുകഴ്ത്തി ആകാശ് ചോപ്ര

IMG 20210503 084450

ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായി  നായക സ്ഥാനം ഏറ്റെടുത്ത മായങ്ക് അഗർവാളിന് തോൽവിയോടെ തുടക്കം .
ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഡൽഹി ക്യാപിറ്റൽസ് ടീമിനോട് ഏഴ് വിക്കറ്റ് തോൽവി വഴങ്ങി . അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. 58 പന്തില്‍ 99 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

അതേസമയം  ഐപിൽ ക്യാപ്റ്റൻ എന്ന നിലയിലുള്ള അരങ്ങേറ്റം ബാറ്റിങ്ങിൽ  മായങ്ക് അഗർവാൾ ഗംഭീരമാക്കി .
താരം തന്റെ ക്ലാസ്സ്‌ ബാറ്റിങ്ങാൽ മത്സരത്തിൽ 99 റൺസ് നേടി .ടീമിന്റെ നായകനായതിന്റെ യാതൊരു ടെൻഷൻ പോലും ഇല്ലാതെ കളിച്ച താരത്തെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം .രാഹുൽ സർജറിക്ക്‌ ശേഷം പഞ്ചാബ് ടീമിനൊപ്പം വൈകാതെ ചേരുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് ടീം മാനേജ്‌മന്റ് .എന്നാൽ രാഹുലിന്റെ അഭാവം ടീമിനെ ബാധിക്കാത്ത വിധം മായങ്ക് മികച്ച തുടക്കം നൽകുന്നത് ടീമിനും ഏറെ ആശ്വാസം നൽകുന്നുണ്ട് .
ഇപ്പോൾ മായങ്ക് അഗർവാളിനെ ഏറെ പ്രശംസിക്കുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര .സെല്‍ഫിഷായി കളിക്കുന്ന എല്ല് മായങ്കില്‍ ഇല്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത് .

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

“എന്റെ ഇഷ്ട താരങ്ങളിൽ ഒരാളാണ് മായങ്ക് അഗർവാൾ .ടീമിനായി കളിക്കുവാൻ  ലഭിക്കുന്ന എല്ലാവിധ അവസരങ്ങളും അവൻ കഴിവതും ഉപയോഗിക്കും  .എപ്പോഴും ടീമിനുവേണ്ടി കളിക്കുന്നവനാണവന്‍. അവസാന കളിയില  ഡല്‍ഹിക്കെതിരേ പതിയെ തുടങ്ങിയ അവൻ സമ്മർദ്ദം സ്വയം വരുത്താതെ അവസാന ഓവറുകളിൽ സ്കോറിങ് അതിവേഗം ഉയർത്തി .ഏത് സാഹചര്യത്തിലും അവന്റെ ഷോട്ട് സെലക്ഷൻ അതീവ മനോഹരമാണ് ” ചോപ്ര അഭിപ്രായം വിശദമാക്കി .

Scroll to Top