രാഹുലിനെ ഓപ്പണിങ്ങിൽ മാറ്റണം : രൂക്ഷ വിമർശനവുമായി ആകാശ് ചോപ്ര -നാലാം ടി:20 ഇന്ന്


ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ നിര്‍ണായക നാലാം മത്സരം ഇന്ന് മൊട്ടേറയിൽ നടക്കും . വൈകിട്ട് ഏഴിന് അഹമ്മദാബാദിലാണ് കളി തുടങ്ങുക. മൂന്നാം ടി:20യിലേറ്റ എട്ട് വിക്കറ്റ് തോല്‍വിയില്‍ നിന്ന് കരകയറി പരമ്പരയില്‍ ഒപ്പമെത്താന്‍ ടീം ഇന്ത്യ ശ്രമിക്കുക. ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇംഗ്ലണ്ട്. ജയിച്ചാല്‍ ട്വന്റി 20 പരമ്പര ഇംഗ്ലണ്ടിന് സ്വന്തമാക്കാം .

ഇംഗ്ലണ്ടിനെതിരെ നാലാം ടി20യില്‍ ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ ഓപ്പണർ  കെ .എൽ .രാഹുലിന്റെ മോശം ബാറ്റിംഗ് ഫോമാണ് ഇന്ത്യൻ ക്രിക്കറ്റ്  ടീമിനെയും  നായകൻ വിരാട് കോഹ്‍ലിയെയും വിഷമിപ്പിക്കുന്ന പ്രധാന വിഷയം . രാഹുലിനെ ഓപ്പണിംഗില്‍ നിന്ന് മാറ്റി നാലാം നമ്പറില്‍ പരീക്ഷിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര ഇന്നലെ അഭിപ്രായപെട്ടത്  .തന്റെ അരങ്ങേറ്റ മത്സരത്തില്‍ ഓപ്പണിംഗ് ഇറങ്ങി കസറിയ ഇഷാന്‍ കിഷനെ രോഹിത്തിനൊപ്പം ഓപ്പണിംഗില്‍ പരീക്ഷിക്കണമെന്നാണ് ആകാശ് ചോപ്രയുടെ ആവശ്യം. കഴിഞ്ഞ മത്സരത്തില്‍ രോഹിത് വന്നപ്പോള്‍ ഇഷാന്‍ മൂന്നാം നമ്പറിലേക്ക് മാറിയിരുന്നു. രാഹുൽ അവസാന ടി:20 യിലും റൺസൊന്നുമെടുക്കാതെയാണ് പുറത്തായത് .

എന്നാൽ  ടി:20 പരമ്പരയിൽ  മൂന്ന് കളിയില്‍ ഒറ്ററണ്‍ മാത്രം  നേടിയ കെ എല്‍ രാഹുല്‍ മോശം ഫോം ആവർത്തിക്കുന്നതും ഒപ്പം  മധ്യനിരക്കും സ്കോറിങ് ഉയർത്തുവാൻ സാധിക്കുന്നില്ല . റണ്‍വിട്ടുകൊടുക്കുന്നത് നിയന്ത്രിക്കാനാവാതെ യുസ്‌വേന്ദ്ര ചാഹല്‍. ഫീല്‍ഡില്‍ ചോരുന്ന കൈകള്‍. പരിഹരിക്കാന്‍ ഏറെ പ്രശ്‌നങ്ങളുണ്ട് ടീം ഇന്ത്യക്ക്. ബാറ്റിങ്ങിലും ഇന്ത്യൻ ക്യാമ്പിൻെറയും പ്രതീക്ഷ  തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ച്വറിയോടെ വീണ്ടും  ഫോമിലേക്ക് തിരിച്ചെത്തിയ നായകന്‍ വിരാട് കോലിയിലാണ് .