ഇത്തവണ അവർ ലോകകപ്പ് സെമിയിൽ എത്തും :പ്രവചിച്ച് ആകാശ് ചോപ്ര

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകകപ്പിലെ മത്സരങ്ങളെല്ലാം ആരംഭിക്കാനുള്ള കാത്തിരിപ്പിലാണ്. നിർണായകമായ എല്ലാ മത്സരങ്ങളിലും ജയിക്കണം എന്നൊരു വാശിയിലാണ് ടീമുകൾ കളിക്കാനായി എത്തുന്നത് എങ്കിലും അവസാന നാലിൽ ഏതൊക്കെ ടീമുകൾ സ്ഥാനം നേടും എന്നൊരു വമ്പൻ ആകാംക്ഷ എല്ലാവരിലും സജീവമാണ്. ടി :20ലോകകപ്പിലെ മത്സരങ്ങൾ എല്ലാം രൂക്ഷ കോവിഡ് വ്യാപന ഭീക്ഷണി കൂടി നേരിടുന്ന സാഹചര്യത്തിലാണെങ്കിലും ടൂർണമെന്റ് വളരെ അധികം ഭംഗിയായി നടത്താമെന്നൊരു ഉറച്ച പ്രതീക്ഷയിലാണ് ബിസിസിഐ. ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ മത്സരങ്ങൾക്കായി സജ്ജീകരണങ്ങളും ഇതിനകം തന്നെ തയ്യാറാക്കി കഴിഞ്ഞു.

അതേസമയം വരുന്ന ടി :20 ലോകകപ്പ് മത്സരങ്ങളിൽ ഏതൊക്കെ ടീമുകളാകും മികച്ച പ്രകടനം പുറത്തെടുക്കുക എന്ന് പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇത്തവണ ലോകകപ്പ് മത്സരങ്ങൾ വാശിയേറിയതാകും എന്നും പറഞ്ഞ ആകാശ് ചോപ്ര നാല് ടീമുകൾ സീസണിലെ സെമി ഫൈനലിൽ യോഗ്യത നേടും എന്നും വിശദമാക്കി.യൂട്യൂബിൽ ക്രിക്കറ്റ്‌ ആരാധകർക്കൊപ്പം ചർച്ചയിൽ സംസാരിക്കവെയാണ് ആകാശ് ചോപ്ര അഭിപ്രായം വ്യക്തമാക്കിയത്

എല്ലാ ടീമുകൾക്കും ജയിക്കാൻ വളരെ അധികം സാധ്യതകളുള്ള ടി :20 ക്രിക്കറ്റ്‌ മത്സരങ്ങളിൽ നിർണായകമാവുക സമ്മർദ്ധങ്ങളെ എങ്ങനെയാകും ഓരോ ടീമുകളും നേരിടുകയെന്നതാണ് എന്നും പറഞ്ഞ ആകാശ് ചോപ്ര തന്റെ ഉറച്ച പ്രവചനം വിശദമാക്കി.”ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, പാകിസ്ഥാൻ, ഇന്ത്യ തുടങ്ങിയ ടീമുകൾ ലോകകപ്പ് സെമി ഫൈനലിൽ അനായാസം ഇടം കണ്ടെത്തും. അവർ എല്ലാവരും നിലവിൽ പുറത്തെടുക്കുന്ന ഫോം ലോകകപ്പിൽ മുന്നേറുമെന്ന കാര്യത്തിൽ ഉറപ്പ് നൽകുന്നുണ്ട് “മുൻ താരം അഭിപ്രായം വിവരിച്ചു.

ദിവസങ്ങൾ മുൻപാണ് ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചത്.വിരാട് കോഹ്ലി നയിക്കുന്ന സ്‌ക്വാഡിൽ അശ്വിൻ അടക്കം സീനിയർ താരങ്ങൾ സ്ഥാനം നേടി. മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് ടീം ഉപദേശകൻ