അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനാര് ? ശൈലികള്‍ വിശകലനം ചെയ്ത് ആകാശ് ചോപ്ര

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ എല്ലാ ഫോര്‍മാറ്റിലും രോഹിത് ശര്‍മ്മയാണ് നയിക്കുന്നത്. രോഹിത് ശര്‍മ്മയുടെ പ്രായം കണക്കിലെടുത്ത് ആരാകും ടീമിനെ നയിക്കുക എന്ന ചോദ്യം ഉയരുന്നുണ്ട്. രോഹിത് ശര്‍മ്മയുടെ ഡെപ്യൂട്ടിയായി കെല്‍ രാഹുലിനെയാണ് നിയമിച്ചിരിക്കുന്നത്. ഇപ്പോഴിതാ കെല്‍ രാഹുലിനെ പിന്തള്ളി ഇന്ത്യയുടെ ടെസ്റ്റ് നായകനായി റിഷഭ് പന്ത് എത്തുമെന്നാണ് ആകാശ് ചോപ്ര വിശ്വസിക്കുന്നത്.

തന്റെ യൂട്യൂബ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ചോപ്ര ആദ്യം ചർച്ച ചെയ്തത് ഹാർദിക്, വിരാട് കോഹ്ലി, രോഹിത് എന്നിവരുടെ നേതൃത്വ തത്വങ്ങളെക്കുറിച്ചാണ്. ഇന്ത്യൻ പ്രീമിയർ ലീഗില്‍ മികവ് തെളിയിച്ച മറ്റ് ചില ഇന്ത്യൻ താരങ്ങളെ കുറിച്ചും അദ്ദേഹം ചര്‍ച്ച ചെയ്തു.

DM46IPL_241

“ രോഹിത്തിന് പുറമെ മൂന്ന് ക്യാപ്റ്റന്മാരുണ്ട്. രാഹുല്‍, പന്ത്, ശ്രേയസ് എന്നിവരാണ് ക്യാപ്റ്റന്മാര്‍. സഞ്ജു സാംസണും ക്യാപ്റ്റന്‍സി മെറ്റീരിയലാണ്. ടെസ്റ്റ് ക്രിക്കറ്റിലെ രാഹുലിനെ പിന്തള്ളി പന്ത് ക്യാപ്റ്റനാവും. പന്തിന്റെ ആക്രമണോത്സുകത തുണയാവും. രാഹുല്‍ ക്ലാസ് പ്ലയറാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. എന്നാല്‍ രാഹുലിന്റെ നേതൃപാടവത്തെ കുറിച്ച് വ്യക്തതയൊന്നുമില്ല ” പന്ത്, രാഹുൽ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ എന്നിവർ തങ്ങളുടെ ക്യാപ്റ്റൻസി ശൈലി ഇതുവരെ വികസിപ്പിച്ചിട്ടില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

rishab pant callin back powell

“പന്ത് മെച്ചപ്പെടുകയും പഠിക്കുകയും ചെയ്യുകയാണ് എന്നത് നിഷേധിക്കാനാവില്ല, പക്ഷേ ക്യാപ്റ്റന്‍സിയില്‍ പൂർണ്ണമായി പക്വത പ്രാപിച്ചിട്ടില്ല. ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, സഞ്ജു സാംസൺ എന്നിവരെക്കുറിച്ചും ഇതുതന്നെ പറയാം.”

തങ്ങളുടെ ബോളര്‍മാരിലെ എറ്റവും മികച്ച ലീഡറായിരുന്നു സഞ്ചു സാംസണ്‍ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

cropped-Sanju-samson-review-to-dismiss-shreyas-iyyer-scaled-1.jpg

“അവർ അതത് ടീമുകളുടെ ക്യാപ്റ്റൻമാരാണ്, ഇവര്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബൗളിംഗ് കൈകാര്യം ചെയ്യുന്നതിൽ സഞ്ജു സാംസൺ മികച്ച ജോലി ചെയ്യുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ശക്തമായ ബൗളിംഗ് ആക്രമണവും അദ്ദേഹത്തിനുണ്ടായിരുന്നു. ”

ഏറെ കാലത്തിനു ശേഷം രാജസ്ഥാൻ റോയൽസിനെ ഐപിഎൽ ഫൈനലിൽ എത്തിച്ചത് സഞ്ചു സാംസണിന്‍റെ ക്യാപ്റ്റന്‍സിയിലായിരുന്നു. പലപ്പോഴും ടോസ് നഷ്ടമായെങ്കിലും, അദ്ദേഹത്തിന്റെ കൈവശമുള്ള ബൗളിംഗ് ആയുധശേഖരം ടോട്ടലുകൾ വിജയകരമായി പ്രതിരോധിക്കാൻ സാധിച്ചിരുന്നു.