സഞ്ചുവും രോഹിത് ശര്‍മ്മയും ഒരേ പോലെ. മലയാളി താരത്തിനു പ്രശംസയുമായി ആകാശ് ചോപ്ര

അയര്‍ലണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ മലയാളി താരം സഞ്ചു സാംസണിനു അവസരം ലഭിച്ചിരുന്നു. കിട്ടിയ അവസരം ഇരു കൈയ്യും നീട്ടി സ്വീകരിച്ച താരം, തന്‍റെ കരിയറിലെ ആദ്യ അര്‍ദ്ധസെഞ്ചുറി നേടി. 42 പന്തില്‍ 77 റണ്‍സാണ് സഞ്ചു സാംസണ്‍ നേടിയത്. ഇപ്പോഴിതാ ലഭിച്ച അവസരം നന്നായി വിനിയോഗിച്ച മലയാളി താരത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ദക്ഷിണാഫ്രിക്കകെതിരെയുള്ള പരമ്പരയില്‍ തിരഞ്ഞെടുക്കാതിരുന്ന താരത്തെ അയര്‍ലണ്ടിനെതിരെ അവസരം നല്‍കുകയായിരുന്നു. ഓപ്പണര്‍ റുതുരാജിനു പരിക്കേറ്റതോടെയാണ് സഞ്ചുവിന് അവസരം ലഭിച്ചത്. അവിടെയുള്ള തന്റെ ആരാധകരെ സന്തോഷിപ്പിക്കാൻ മാത്രമല്ല, കുറച്ച് നാളത്തേക്ക് താന്‍ ടീമിലുണ്ടാവുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു

FB IMG 1656468932217

സഞ്ചുവിന്‍റെ ഷോട്ട് മേക്കിംഗിനെ രോഹിത് ശർമ്മയുമായി സാമ്യപ്പെടുത്തിയ മുന്‍ താരം ആകാശ് ചോപ്ര, നന്നായി ബാറ്റ് ചെയ്തു എന്ന് വിലയിരുത്തി.

sanju training

” സഞ്ജുവിന് ഒരു അവസരം ലഭിച്ചു, അവൻ അത് മുതലെടുത്തു. ബാറ്റ് ചെയ്യുമ്പോൾ അവൻ ഒരു മികച്ച കളിക്കാരനാണ്. സഞ്ജു സാംസണ്‍ ഭംഗിയില്ലാതെ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടില്ല, അതാണ് അദ്ദേഹത്തിന്റെ കാര്യം. അവൻ രോഹിത് ശർമ്മയുടെ വിഭാഗത്തിലാണ് പെടുന്നത്, അവൻ കളിക്കുമ്പോഴെല്ലാം അസാധാരണമായ പ്രകടനം നടത്തുകയും സ്വതന്ത്രമായി റൺസ് നേടുകയും കൺട്രോൾ ചെയ്യുകയും ചെയ്യുന്നു. ” ആകാശ് ചോപ്ര പറഞ്ഞു.