ഈ ഒരൊറ്റ മാറ്റം ഐപിഎല്ലിനെ മൊത്തത്തിൽ മാറ്റിമറിക്കും : ചോപ്രയുടെ വാക്കുകൾ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

Aakash Chopra

താരങ്ങൾക്കിടയിൽ അതിരൂക്ഷമായ കോവിഡ് വ്യാപനം കാരണം ഉടനടി നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ്  പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ പുനരാരംഭിക്കുവാനുള്ള കഠിന ശ്രമത്തിലാണ് ബിസിസിഐ .
വരുന്ന ഐപിഎല്ലിൽ പുതിയതായി രണ്ട് ടീമുകൾ കൂടി കൂട്ടിച്ചേർക്കപെടും എന്നാണ് ലഭിക്കുന്ന സൂചനകൾ.പക്ഷേ ഇത്തവണത്തെ ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ എന്നും തുടങ്ങുവാൻ കഴിയും എന്നതിലും ആശങ്ക ഇപ്പോഴും തുടരുകയാണ് .

അതേസമയം വരുന്ന  ഐപിൽ  2022 മുന്നോടിയായി ഒരു വമ്പൻ മാറ്റം ബിസിസിഐ സ്വീകരിക്കണം എന്ന് അഭിപ്രായപെടുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര .രണ്ട് ടീമുകള്‍ കൂടി  ഐപിഎല്ലിൽ വരുന്നതോടെ കൂടുതല്‍ പ്രാദേശിക താരങ്ങള്‍ക്ക് അവസരം ലഭിക്കും എന്ന  വികാരം ക്രിക്കറ്റ് പ്രേമികൾക്കിടിയിൽ  സജീവമാണ് .അതിനൊപ്പമാണ് ഇപ്പോൾ ആകാശ് ചോപ്രയുടെ ഏറെ രസകരമായ അഭിപ്രായപ്രകടനം .

ഐപിൽ ടീമുകൾക്ക് ഒരു മത്സരത്തിൽ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുവാൻ കഴിയുന്ന വിദേശ താരങ്ങളുടെ എണ്ണം അഞ്ചാക്കണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ചോപ്രയുടെ  ചർച്ചയായ വാക്കുകൾ ഇപ്രകാരമാണ് “ഐപിൽ  മത്സരങ്ങളുടെ ഗുണനിലവാരമാണ് ഇന്ന് ടൂർണമെന്റിന്റെ ലോകത്തിലെ ഏറ്റവും വലിയ ടി:20 ലീഗായി മാറ്റുന്നത് .ഇതേ നിലവാരം എപ്പോഴും സൂക്ഷിക്കപ്പെടണം .
അടുത്ത സീസണിൽ രണ്ട് പുതിയ ടീമുകൾ കൂടി വന്നാൽ ആകെ ഐപിൽ  ടീമുകളുടെ എണ്ണം പത്താകും.അതിനാൽ  ബിസിസിഐ  അഞ്ച് വിദേശതാരങ്ങളെ  എപ്പോഴും ഇനി  പ്ലെയിങ് ഇലവനിൽ ഉള്‍പ്പെടുത്താന്‍  ഫ്രാഞ്ചസികൾക്ക്  അനുമതി നല്‍കണം.  എങ്കില്‍ മാത്രമേ ഗുണനിലവരാരം ഉയര്‍ത്താന്‍ സാധിക്കൂ ” ചോപ്ര തന്റെ അഭിപ്രായം വിശദമാക്കി .

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.
Scroll to Top