തെറ്റ് പറ്റിയത് ഇരുവർക്കും :വിമർശനവുമായി ആകാശ് ചോപ്ര

IMG 20211221 142411 scaled

ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്ത് വളരെ ഏറെ വിമർശനം സൃഷ്ടിച്ചാണ് ഏകദിന നായക സ്ഥാനത്ത് നിന്നും വിരാട് കോഹ്ലിയെ മാറ്റി പകരം രോഹിത് ശർമ്മയെ ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി നിയമിച്ചത്. വിരാട് കോഹ്ലി 2023ലെ ഏകദിന ലോകകപ്പ് വരെ നായകനായി തുടരുവാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഒരൊറ്റ നായകനാണ് നല്ലത് എന്നുള്ള ബിസിസിഐയുടെ തീരുമാനം കോഹ്ലിക്ക്‌ തിരിച്ചടിയായി മാറി.

അതേസമയം ഇക്കാര്യത്തിൽ വിരാട് കോഹ്ലിയും ബിസിസിഐയും തമ്മിൽ ഇപ്പോഴും പ്രശ്നങ്ങൾ എല്ലാം തന്നെ പരിഹരിക്കപെട്ടിട്ടില്ല എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. കൂടാതെ കേവലം ഒന്നര മണിക്കൂർ മുൻപാണ് സെലക്ഷൻ കമ്മിറ്റി തീരുമാനം അറിഞ്ഞതെന്നുള്ള വിരാട് കോഹ്ലിയുടെ വെളിപ്പെടുത്തലും ഏറെ വിവാദമായി മാറിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ തന്റെ അഭിപ്രായവും ഒപ്പം വിമർശനവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

ഈ വിഷയത്തിൽ ബിസിസിഐക്കും വി കോഹ്ലിക്കും തെറ്റുകൾ സംഭവിച്ചുവെന്ന് പറഞ്ഞ ആകാശ് ചോപ്ര ഇക്കാര്യങ്ങൾ എല്ലാം വളരെ മെച്ചമായി തന്നെ രണ്ട് കൂട്ടർക്കും പരിഹരിക്കമായിരുന്നുവെന്നും ആകാശ് ചോപ്ര വിശദമാക്കി.”ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുമ്പോൾ എല്ലാ അർഥത്തിലും മെച്ചപ്പെട്ട ഒരു ആശയ വിനിമയമാണ് നമ്മൾ എല്ലാം തന്നെ പ്രതീക്ഷിച്ചത്. ഇത്തരത്തിൽ ഒരു വിവാദമായി മാറാതെ ഈ പ്രശ്നം എല്ലാ ചർച്ചകൾക്കും ശേഷം പരിഹരിക്കാനായി കഴിഞ്ഞേനെ “ആകാശ് ചോപ്ര തുറന്ന് പറഞ്ഞു.

Read Also -  "നിർണായകമായത് ആ നിമിഷമാണ്. വിജയത്തിന്റെ ക്രെഡിറ്റ് എല്ലാവർക്കും നൽകുന്നു"- സഞ്ജുവിന്റെ വാക്കുകൾ.

“വിരാട് കോഹ്ലിക്ക്‌ ഫോൺ എടുത്ത് അവരോട് എല്ലാം തന്നെ വിശദമായി സംസാരിക്കാമായിരുന്നു. കൂടാതെ എല്ലാ വാർത്തകളിലും വിരാട് കോഹ്ലിക്ക്‌ ഇഷ്ടം തോന്നണമെന്നില്ല. ഈ വാർത്തകൾ എല്ലാം വ്യത്യസ്ത ഉറവിടങ്ങളിൽ നിന്നും വരുന്നതാണ്. ഇത്തരം ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായി മാറാതെ അവർ ഇരുവരും ചർച്ചകൾ നടത്തണം അതാണ്‌ മികച്ച വഴി. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും അവസാനം കുറിക്കാൻ കൂടി അവർ സംസാരിച്ചിരുന്നേൽ അത്‌ കാരണമായി മാറിയേനെ “ആകാശ് ചോപ്ര നിരീക്ഷിച്ചു

Scroll to Top