അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് ധോണിയെ നിലനിർത്തില്ല : അവൻ ടീമിന്റെ ഭാവിയാകും -വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ് .ആദ്യ ഐപിൽ സീസൺ മുതലേ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ നയിക്കുന്നത് ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയാണ് .
വരാനിരിക്കുന്ന ഐപിൽ സീസൺ
മുന്നോടിയായി 2 പുതിയ ടീമുകൾ കൂടി ഐപിഎല്ലിൽ വരും എന്നാണ് ബിസിസിഐ അറിയിക്കുന്നത് .
അതിനാൽ തന്നെ അടുത്ത വർഷം  മെഗാ താരലേലം നടക്കുമെന്ന കാര്യം ഉറപ്പാണ്‌ .

എന്നാൽ ഏവരും ഉറ്റുനോക്കുന്നത് ചെന്നൈ സൂപ്പർ കിങ്‌സ് ടീം നായകൻ ധോണിയെ അടുത്ത സീസണിലും ടീമിനൊപ്പം നിലനിർത്തുമോ എന്നതാണ്. ധോണി അടുത്ത സീസണിൽ ഐപിൽ കളിക്കുമോ  എന്ന ആശങ്ക ചെന്നൈ ആരാധകർക്കും ധോണി ഫാൻസിനും അടക്കം ഉണ്ടെങ്കിലും ടീം മാനേജ്‌മന്റ്
താരത്തിന്റെ തീരുമാനത്തിനായിട്ടാണ് കാത്തിരിക്കുന്നത് .ഇപ്പോൾ  ഇക്കാര്യത്തിൽ തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര .

“ധോണിയെ ചെന്നൈ ടീം ഇനിയും നിലനിർത്തുമോ എന്നതിൽ എനിക്ക് സംശയമുണ്ട് .ചെന്നൈ ടീം ഒരുപക്ഷേ
ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും കളിക്കാന്‍ കഴിയുന്ന താരത്തെ മാത്രമേ  നിലനിര്‍ത്താനിടയുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ ധോണിയുടെ കാര്യം സംശയമാണ്. കാരണം ഇനിയൊരു 3 വര്‍ഷം അദ്ദേഹം  ഐപിൽ കളിക്കാന്‍   ഒട്ടും സാധ്യതയില്ല.  ചെന്നൈ ടീം അടുത്ത സീസൺ മുന്നോടിയായായി ഇനി ടീമിൽ
നിലനിര്‍ത്താനിടയുള്ള  മൂന്ന്  താരങ്ങളെ പ്രവചിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ജഡേജയെ ഉറപ്പായും അവർ നിലനിർത്തും ഇക്കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല .ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടറാണ് ജഡേജ .
അദ്ദേഹം ഇനിയും ഇതേ മികവിൽ ടീമിൽ തുടരും .ജഡേജയെ നായകനാക്കി ഒരു പുതിയ ടീമിനെ കൊണ്ടുവരുവാനാകും ചെന്നൈ മാനേജ്‌മന്റ് ശ്രമിക്കുക ” ആകാശ് ചോപ്ര തന്റെ അഭിപ്രായം വിശദമാക്കി .