ഈ തന്ത്രം ഉപയോഗിച്ചാൽ സഞ്ജുവിന് കൂടുതൽ റൺസ് നേടാം. മുൻ ഇന്ത്യൻ താരം.

sanju ipl 2023

സഞ്ജു സാംസനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ഐപിഎൽ സീസണാണ് നടക്കുന്നത്. കഴിഞ്ഞ സമയങ്ങളിൽ പരിക്കും മറ്റു കാരണവും മൂലം ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാൽ അതിനുള്ള വലിയൊരു അവസരമാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ഒരുക്കുന്നത്. ആദ്യ മത്സരങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച സഞ്ജു ഇതിന് ആരംഭം കുറിച്ചിട്ടുണ്ട്. എന്നാൽ 500 റൺസ് സീസണിൽ നേടിയാൽ മാത്രമേ സഞ്ജുവിന് തിരിച്ച് ഏകദിന ടീമിൽ സ്ഥാനം പിടിക്കാൻ സാധിക്കൂ. ഇതിനുള്ള ഒരു വഴി നിർദേശിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി സഞ്ജു രാജസ്ഥാനായി നാലാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. ഇതിൽ മാറ്റം വരുത്തി സഞ്ജു മൂന്നാം നമ്പറിൽ തന്നെ ഇറങ്ങണം എന്നാണ് ചോപ്ര അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കിൽ സഞ്ജുവിന് കൂടുതൽ റൺസ് കണ്ടെത്താൻ സാധിക്കും എന്നും ചോപ്ര പറയുന്നു. “നിലവിൽ ദേവദത്ത് പടിക്കലാണ് ടീമിനായി മൂന്നാം നമ്പരിൽ ഇറങ്ങുന്നത്. പടിക്കലിനെ സംബന്ധിച്ച് മൂന്നാം നമ്പരിൽ ബാറ്റ് ചെയ്യുന്നത് ഒരുപാട് ഗുണങ്ങൾ ഉണ്ടാക്കുന്നു. കാരണം അയാൾക്ക് കൂടുതൽ റൺസ് നേടാൻ അത് ഒരു അവസരമാണ്.”- ചോപ്ര പറയുന്നു.

Read Also -  ഇന്ത്യ- ബംഗ്ലാദേശ് പരമ്പരയിലെ 7 ഗെയിം ചെയ്ഞ്ചർമാർ. ജഡേജയും പന്തും ലിസ്റ്റിൽ.
rr vs lsg

എന്നാൽ പടിക്കലിനു പകരം സഞ്ജു മൂന്നാം നമ്പറിൽ ഇറങ്ങണം എന്നാണ് ചോപ്രയുടെ പക്ഷം. സാഹചര്യം മനസ്സിലാക്കി കളിക്കാനുള്ള സഞ്ജുവിന്റെ കഴിവിന്റെ അടിസ്ഥാനത്തിലാണ് ചോപ്ര ഈ പ്രസ്താവന അറിയിച്ചിരിക്കുന്നത്. “രാജസ്ഥാൻ ടീമിന് ഗുണം ഉണ്ടാകണമെങ്കിൽ സഞ്ജു മൂന്നാം നമ്പറിൽ തന്നെ ഇറങ്ങേണ്ടതുണ്ട്. സഞ്ജു മൂന്നാം നമ്പരിൽ കളിക്കുന്നതാണ് എനിക്ക് താല്പര്യം. കാരണം സാഹചര്യത്തിനനുസരിച്ച് മികവുപുലർത്താൻ സാധിക്കുന്ന ഒരു ക്രിക്കറ്ററാണ് സഞ്ജു സാംസൺ.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളിൽ മികവാർന്ന പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. ആദ്യ മത്സരത്തിൽ 55 റൺസും രണ്ടാം മത്സരത്തിൽ 42 റൺസും സഞ്ജു സാംസൺ നേടിയിരുന്നു. എന്നാൽ പിന്നീടുള്ള രണ്ടു മത്സരങ്ങളിലും പൂജ്യനായി സഞ്ജു കൂടാരം കയറുകയാണ് ഉണ്ടായത്. പക്ഷേ ഗുജറാത്ത് ടൈറ്റൻസിനെതിരായ അവസാന മത്സരത്തിൽ 32 പന്തുകളിൽ 60 റൺസ് നേടി സഞ്ജു സാംസൺ വലിയ തിരിച്ചുവരവ് നടത്തിയെങ്കിലും ലക്നൗനെതിരെ നീര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായി.

Scroll to Top