നിർഭാഗ്യ ദിനത്തിൽ പരിക്കേറ്റ് ക്രിക്കറ്റ്‌ താരവും :പ്രാർത്ഥനയോടെ ആരാധകർ

ഇന്നലെ ഫുട്ബോൾ ആരാധകരെ എല്ലാം നിരാശയിലും ഒപ്പം സങ്കടത്തിലുമാക്കി യൂറോ കപ്പ് ടൂർണമെന്റിലെ ഡെന്മാർക്കും ഫിൻലാൻഡ് ടീമും തമ്മിൽ നടന്ന മത്സരം കളിച്ച ഡാനിഷ് സൂപ്പർ താരം ക്രിസ്ട്യൻ എറിക്സൺ പരിക്കേറ്റു.മത്സരത്തിന് ഇടയിൽ താരം ബോധരഹിതനായി വീണത് ആരാധകരെ എല്ലാം ഭീതിയിൽ ആക്കിയെങ്കിലും താരം അപകടനില തരണം ചെയ്തതായിട്ടുള്ള മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തേക്ക് വന്നത് സന്തോഷ വാർത്തയായി മാറി. എന്നാൽ ഇന്നലെ ക്രിക്കറ്റിലുണ്ടായ ഒരു സമാന ദുഃഖ വാർത്തയാണ് ആരാധകരിൽ ഇപ്പോൾ ചർച്ചയായി മാറുന്നത്.

ഇപ്പോൾ യു.എയിൽ പുനരാരംഭിച്ച പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ ആവേശത്തോടെ പുരോഗമിക്കുകയാണ്. ലീഗിൽ ക്വറ്റ ഗ്ലാഡിയേറ്റർസ് താരമായ സൗത്താഫ്രിക്കൻ ക്രിക്കറ്റ്‌ താരമായ ഫാഫ് ഡുപ്ലസ്സിസ് ഇന്നലെ നടന്ന തന്റെ ടീമിന്റെ കളിയിൽ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യവേ ഗുരുതരമായ പരിക്ക് കാരണം ഡ്രസിങ് റൂമിലേക്ക്‌ മടങ്ങിയത് ആരാധകരുടെ നെഞ്ചിടിപ്പ് വർധിക്കാൻ കാരണമായിരുന്നു.

ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്ത താരം ടീമിലെ മറ്റൊരു താരവുമായി തല കൂട്ടിയിടിച്ചാണ് ആശുപത്രിയിലേക്ക് പോയത്. സഹതാരത്തിന്റെ മുട്ടിൽ മുൻ സൗത്താഫ്രിക്കൻ നായകന്റെ തല ഇടിക്കുകയായിരുന്നു.ഉടനടി തന്നെ വൈദ്യ സഹായം തേടിയ ഡുപ്ലസ്സിസ് ആശുപത്രിയിലേക്ക് തുടർ പരിശോധന നടത്തുവാനായി പോയി. ആശുപത്രി അധികൃതർ പങ്കുവെക്കുന്ന വിവരങ്ങൾ പ്രകാരം താരം അപകടനില തരണം ചെയ്തിട്ടുണ്ട്.

സൗത്താഫ്രിക്കൻ മുൻ ക്യാപ്റ്റനും ഒപ്പം ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരവുമായ ഡുപ്ലസ്സിസ് ഈ സീസൺ ഐപിഎല്ലിൽ ഗംഭീര ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരുന്നു. സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്നായി താരം 320 റൺസ് അടിച്ചെടുത്തു.