46 പന്തില്‍ 86. റിഷഭ് പന്തിനെ കാഴ്ചക്കാരനാക്കി സഞ്ജു ഷോ.

c6553771 352c 4847 8340 185544f59d93 1

ഡൽഹിക്കെതിരായ മത്സരത്തിൽ ഒരു വെടിക്കെട്ട് ഇന്നിങ്സുമായി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. മത്സരത്തിൽ നിർണായക സമയത്ത് ബാറ്റിങ്ങിനെത്തിയ സഞ്ജു 46 പന്തുകളിൽ 86 റൺസാണ് നേടിയത്. സഞ്ജുവിന്റെ അഞ്ചാമത്തെ സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്.

222 എന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറിൽ തന്നെ ജയസ്വാളിന്റെ വിക്കറ്റ് നഷ്ടമായി. പിന്നീട് മൂന്നാമനായാണ് സഞ്ജു ക്രീസിലെത്തിയത്. നേരിട്ട അഞ്ചാം പന്തിൽ ഖലീൽ അഹമ്മദിനെതിരെ ലോങ് ഓണിന് മുകളിലൂടെ ഒരു സിക്സർ നേടിയാണ് സഞ്ജു തന്റെ വരവറിയിച്ചത്. ഐപിഎല്ലിലെ സഞ്ജുവിന്റെ 200ആമത്തെ സിക്സർ ആയിരുന്നു അത്.

പിന്നീട് സഞ്ജുവിന്റെ വെടിക്കെട്ടാണ് പവർപ്ലേ ഓവറുകളിൽ കാണാൻ സാധിച്ചത്. ഇഷാന്ത് ശർമയെറിഞ്ഞ നാലാം ഓവറിൽ 2 ബൗണ്ടറികൾ നേടിയാണ് സഞ്ജു മികവ് പുലർത്തിയത്. ശേഷം അഞ്ചാം ഓവറിൽ മുകേഷ് കുമാറിനെതിരെ ഒരു സിക്സറും 2 ബൗണ്ടറിയും നേടാനും സഞ്ജുവിന് സാധിച്ചു. ശേഷം സഞ്ജു പൂർണ്ണമായ ആക്രമണത്തിന് മുതിരുകയായിരുന്നു.

മത്സരത്തിൽ കേവലം 28 പന്തുകളിൽ നിന്ന് അർദ്ധസെഞ്ച്വറി പൂർത്തീകരിക്കാൻ സഞ്ജുവിന് സാധിച്ചു. ഒരുവശത്ത് നിരന്തരമായി വിക്കറ്റുകൾ നഷ്ടമാകുമ്പോഴും മറുവശത്ത് സഞ്ജു ഡൽഹി ബോളർമാരെ വിറപ്പിച്ചു. അർത്ഥസെഞ്ച്വറിയ്ക്ക് ശേഷവും സഞ്ജുവിന്റെ തട്ടുപൊളിപ്പൻ പ്രകടനം മത്സരത്തിൽ കാണാൻ സാധിച്ചു. മത്സരത്തിൽ 46 പന്തുകൾ നേരിട്ട സഞ്ജു 86 റൺസാണ് നേടിയത്. 8 ബൗണ്ടറികളും 6 സിക്ക്സറുകളും സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു.

Read Also -  KCL 2024 : തുടർച്ചയായ മൂന്നാം വിജയം. ആലപ്പിയെ തകർത്ത് കൊല്ലം ഒന്നാമത്.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു അവിസ്മരണീയ തുടക്കം തന്നെയാണ് ഓപ്പണർമാർ ഡൽഹി ക്യാപിറ്റൽസിന് നൽകിയത്. അഭിഷേക് പോറലും ഫ്രെസർ മക്ഗകർക്കും പവർപ്ലേ ഓവറുകളിൽ തന്നെ ഡൽഹിക്കായി വെടിക്കെട്ട് തീർത്തു. കേവലം 19 പന്തുകളിൽ അർത്ഥസെഞ്ച്വറി തികച്ചാണ് മക്ഗകർക്ക് മടങ്ങിയത്. മത്സരത്തിൽ 20 പന്തുകളിൽ 7 ബൗണ്ടറികളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെ 50 റൺസാണ് താരം നേടിയത്. മാത്രമല്ല പോറലിനൊപ്പം ചേർന്ന് 60 റൺസിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും മക്ഗകർക്കിന് സാധിച്ചു. താരം പുറത്തായ ശേഷവും പോറൽ വെടിക്കെട്ട് തുടർന്നു. 36 പന്തുകളിൽ 65 റൺസാണ് പോറൽ നേടിയത്.

ഒപ്പം അവസാന ഓവറുകളിൽ 20 പന്തുകളിൽ 40 റൺസ് തവണ നേടിയ ട്രിസ്റ്റൻ സ്റ്റബ്സ് കൂടി വെടിക്കെട്ട് തീർത്തതോടെ ഡൽഹിയുടെ സ്കോർ ഉയരുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 221 റൺസ് സ്വന്തമാക്കാൻ ഡൽഹിക്ക് സാധിച്ചു. രാജസ്ഥാൻ ബോളിങ് നിരയിലെ വമ്പന്മാർ എല്ലാവരും തല്ലു മേടിച്ചു. കേവലം 2 ഓവറുകൾ പന്തറിഞ്ഞ ആവേഷ് വിട്ടുനൽകിയത് 42 റൺസാണ്. പക്ഷേ പതിവിന് വിപരീതമായി വമ്പൻ ബോളിംഗ് പ്രകടനമായിരുന്നു അശ്വിൻ കാഴ്ചവെച്ചത്. അശ്വിൻ 24 റൺസ് മാത്രം വിട്ടുനൽകിയാണ് 3 വിക്കറ്റുകൾ സ്വന്തമാക്കിയത്.

Scroll to Top