ലോകത്തെ പല ടീമുകളും കരുതുന്നത് ഞാൻ സ്പിന്നേഴ്‌സിനെ ആക്രമിച്ചു കളിക്കാറില്ല എന്നാണ് : മത്സരശേഷം വാചാലനായി ജോസ് ബട്ട്ലർ

Jos Buttler

ജോസ് ബട്‌ലറുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ എട്ട് വിക്കറ്റ് വിജയവുമായി ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 157 റണ്‍സിന്‍റെ വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കി നിര്‍ത്തി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് അനായാസം മറികടന്നു. 52 പന്തില്‍ 83 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ വിജയം അനായാസമാക്കിയത് .താരം തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും നേടിയത് .

മത്സരശേഷം നടന്ന പുരസ്‌ക്കാരദാന ചടങ്ങിൽ ബട്ട്ലർ തന്റെ ടീമിനെ ജയിപ്പിക്കാനായിത്തിലുള്ള സന്തോഷം തുറന്നുപറഞ്ഞു .താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് “ടീമിനായി അൽപ്പം സമയം ബാറ്റിംഗ്  ക്രീസിൽ ചിലവഴിക്കുവാൻ സാധിച്ചതിൽ ഏറെ സന്തോഷം .ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പാർട്ണർഷിപ് പ്രകടനങ്ങൾ പുറത്തെടുക്കുവാൻ കഴിഞ്ഞത് ഞങ്ങളെ വിജയത്തിലെത്തിച്ചു .ചില സമയങ്ങളിൽ മിക്കപ്പോഴും ഏവരും കരുതും എനിക്ക് സ്പിന്നിനെ ആക്രമിച്ചു കളിക്കുവാൻ അറിയില്ലയെന്ന് അതിനാൽ തന്നെ ഇന്ന് ആ വെല്ലുവിളി ഏറ്റെടുക്കുവാൻ ഞാൻ തയ്യാറായി .ചാഹൽ ആദ്യ ഓവറിലെ അടിച്ചു കളിക്കുവാൻ സാധിച്ചു .ആദ്യ സിക്സ് തന്നെ എനിക്ക് ബാറ്റിങ്ങിൽ കരുത്തേകി പിന്നീട് എനിക്ക് നല്ലതുപോലെ മുന്നേറുവാൻ സാധിച്ചു ” ബട്ട്ലർ പറഞ്ഞുനിർത്തി .

മത്സരത്തിൽ ജോസ് ബട്ട്ലർ ഇന്ത്യൻ സ്പിന്നർമാരെ കണക്കിന് പ്രഹരിച്ചു .
ഇന്ത്യൻ സ്പിന്നർമാരായ യുസ്വേന്ദ്ര ചാഹലിനെയും വാഷിംഗ്‌ടൺ സുന്ദറിനെയും അനായാസം ബൗണ്ടറികൾ കടത്തിയ ബട്ട്ലർ ഇംഗ്ലണ്ട് സ്കോറിങ് അതിവേഗം ഉയർത്തി .
ചാഹൽ തന്റെ ആദ്യ ഓവറിൽ തന്നെ 2 സിക്സ് വഴങ്ങിയിരുന്നു .മത്സരത്തിൽ 4 ഓവറിൽ 41 റൺസ് വഴങ്ങിയ താരം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു .

Read More  കുല്‍ദീപ് യാദവിനും ചഹലിനും തരംതാഴ്ത്തല്‍. പാണ്ട്യക്കും ടാക്കൂറൂം ഉയര്‍ന്ന പ്രതിഫലത്തിലേക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here