2025 ഐപിഎല്ലിൽ രോഹിതിനെ ലക്ഷ്യം വയ്ച്ച് ചെന്നൈ അടക്കം 3 ടീമുകൾ.

rohit csk

2025 ഇന്ത്യൻ പ്രീമിയർ ലീഗ് പല കാരണങ്ങൾ കൊണ്ടും വലിയ രീതിയിൽ ശ്രദ്ധയാകർഷിക്കും എന്നത് ഉറപ്പാണ്. ഒരു മെഗാ ലേലമാണ് 2025 ഐപിഎൽ സീസണിന് മുന്നോടിയായി നടക്കുന്നത്. പലവമ്പൻ താരങ്ങളും ഉൾപ്പെടുന്ന ലേലത്തിൽ 10 ടീമുകളിൽ നിന്നും ആവേശകരമായ പ്രകടനം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മുൻ മുംബൈ നായകനായ രോഹിത് ശർമയുടെ കാര്യമാണ് എല്ലാവരും വലിയ രീതിയിൽ ഉറ്റു നോക്കുന്നത്.

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് രോഹിത് ശർമയെ തങ്ങളുടെ നായക സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. അതിനാൽ തന്നെ 2025ൽ മെഗാ ലേലം നടക്കാനിരിക്കുമ്പോൾ രോഹിത് ശർമയെ മുംബൈ റിലീസ് ചെയ്യുമെന്നാണ് എല്ലാവരും കരുതുന്നത്. അങ്ങനെയെങ്കിൽ മുംബൈയെ സ്വന്തമാക്കാൻ പ്രധാനമായും തുനിഞ്ഞിറങ്ങുന്നത് മൂന്ന് ടീമുകൾ ആയിരിക്കും.

1. പഞ്ചാബ് കിങ്‌സ്

എല്ലാ സീസണുകളിലും ശക്തമായ ടീമിനെ തന്നെയാണ് പഞ്ചാബ് അണിയിച്ചിരിക്കുന്നത്. എന്നാൽ ടൂർണമെന്റ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ പഞ്ചാബ് കളി മറക്കും. തങ്ങളുടെ പ്രധാന താരമായ ശിഖർ ധവാന്റെ കരിയറിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ പഞ്ചാബിന് ആവശ്യമുള്ള ഒരു താരമാണ് രോഹിത് ശർമ. ഒരു ബാറ്ററായി മാത്രമല്ല ഒരു ക്യാപ്റ്റനായി പഞ്ചാബിനെ രോഹിത്തിന് ആവശ്യമാണ്. മുംബൈയെ 5 തവണ ഐപിഎൽ കിരീടം ചൂടിച്ച പാരമ്പര്യമാണ് രോഹിത് ശർമയ്ക്കുള്ളത്. ഇത്തരം അനുഭവസമ്പത്തുള്ള ഒരു താരം ടീമിലെത്തിയാൽ മാത്രമേ പഞ്ചാബിന് കിരീടം സ്വന്തമാക്കാൻ സാധിക്കൂ.

Read Also -  ബുംറയല്ല, ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബോളർ അവൻ. മറ്റൊരു ഇന്ത്യൻ താരത്തെ ചൂണ്ടികാട്ടി ഭരത് അരുൺ.

2. ഡൽഹി ക്യാപിറ്റൽസ്

ഇതിനോടകം തന്നെ രോഹിത് ശർമയെ സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസ് താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. കൃത്യമായ ഒരു ഇന്ത്യൻ കോർ സൃഷ്ടിക്കുക എന്നതാണ് ഡൽഹി കഴിഞ്ഞ സീസണുകളിലൊക്കെയും പുറത്തെടുത്ത തന്ത്രം. അങ്ങനെ നോക്കുമ്പോൾ രോഹിത് ശർമ ഡൽഹിക്ക് എല്ലാത്തരത്തിലും ചേർന്ന് താരമാണ്. കൃത്യമായി ഇന്നിംഗ്സ് ആങ്കർ ചെയ്യാനും ആക്രമണം അഴിച്ചുവിടാനും സാധിക്കുന്ന താരങ്ങളെയാണ് ഡൽഹിക്ക് ആവശ്യം.

3. ചെന്നൈ സൂപ്പർ കിങ്‌സ്

നിലവിൽ മഹേന്ദ്ര സിംഗ് ധോണി എന്ന ഒരു ഇതിഹാസ നായകൻ ചെന്നൈ സൂപ്പർ കിങ്സിനുണ്ട്. എന്നിരുന്നാലും ധോണിയ്ക്ക് പകരക്കാരനെ കണ്ടെത്താൻ ചെന്നൈ കുറച്ചു നാളുകളായി ശ്രമിക്കുകയാണ്. രോഹിത് ശർമയെ പോലെ ഇത്രയധികം ക്യാപ്റ്റൻസി റെക്കോർഡുകളുള്ള താരത്തെ ചെന്നൈയ്ക്ക് ആവശ്യമാണ്. കൃത്യമായ രീതിയിൽ നായക പദവി അലങ്കരിക്കാൻ രോഹിത് ശർമയ്ക്ക് സാധിക്കും. മാത്രമല്ല രോഹിത്തിന്റെ ക്യാപ്റ്റൻസി തന്ത്രങ്ങൾ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ശാന്തമായ അന്തരീക്ഷത്തിന് യോജിച്ചതാണ്. രോഹിത് കടന്നു വന്നാൽ ചെന്നൈ ടീമിന് അത് കൂടുതൽ ഗുണം ചെയ്യും. ഈ സാഹചര്യത്തിൽ ചെന്നൈ രോഹിത്തിനായി രംഗത്തെത്തും എന്ന കാര്യം ഉറപ്പാണ്.

Scroll to Top