സഞ്ജു പടിയിറങ്ങിയാൽ രാജസ്ഥാന് നായകനാക്കാൻ കഴിയുന്ന 3 താരങ്ങൾ.

നിലവിൽ ഐപിഎല്ലിലെ രാജസ്ഥാൻ ടീമിന്റെ നായകനാണ് മലയാളി താരം സഞ്ജു സാംസൺ. കഴിഞ്ഞ സീസണുകളിൽ ടീമിനായി നായകൻ എന്ന നിലയിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. മാത്രമല്ല ബാറ്റിങ്ങിലും സ്ഥിരതയോടെ ടീമിനെ മുൻപിൽ നിന്ന് നയിക്കാൻ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.

എന്നാൽ ഇത്തവണ സഞ്ജുവിനെ രാജസ്ഥാൻ കൈവിടാൻ സാധ്യതയുണ്ട് എന്ന റിപ്പോർട്ടുകൾ സജീവമാണ്. സഞ്ജു രാജസ്ഥാൻ ടീമിൽ നിന്ന് പടിയിറങ്ങുകയാണെങ്കിൽ രാജസ്ഥാന് പകരക്കാരനാക്കാൻ സാധിക്കുന്ന 3 നായകന്മാരെ പരിശോധിക്കാം .

1. ശ്രേയസ് അയ്യർ 

രാജസ്ഥാൻ ടീമിന്റെ നിറസാന്നിധ്യമാണെങ്കിലും ഇംഗ്ലീഷ് താരം ജോസ് ബട്ലറെ ടീമിന്റെ നായകനായി ഉയർത്തിക്കൊണ്ടു വരാൻ സാധ്യത കുറവാണ്. അതിനാൽ രാജസ്ഥാൻ നായകനാവാൻ സാധിക്കുന്ന ആദ്യത്തെയാൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായ ശ്രേയസ് അയ്യരാണ്. നിലവിൽ കൊൽക്കത്ത ടീം വലിയൊരു ട്രെഡിനായുള്ള ശ്രമത്തിലാണ്. മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ താരമായ സൂര്യകുമാർ യാദവിനെ തങ്ങളുടെ ടീമിലെത്തിക്കാനാണ് കൊൽക്കത്ത ശ്രമിക്കുന്നത്.

ഇപ്പോൾ ഇന്ത്യയുടെ ട്വന്റി20 നായകനാണ് സൂര്യകുമാർ യാദവ്. ഇത്തരത്തിൽ കൊൽക്കത്ത സൂര്യകുമാർ യാദവിനെ തങ്ങളുടെ ടീമിലെത്തിച്ചാൽ ശ്രേയസ് അയ്യരെ കൈവിടും എന്നത് ഉറപ്പാണ്. അങ്ങനെയെങ്കിൽ ശ്രേയസ് അയ്യരെ സ്വന്തമാക്കി രാജസ്ഥാന് തങ്ങളുടെ നായകനാക്കി മാറ്റാൻ സാധിക്കും. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ കിരീടത്തിൽ എത്തിച്ചതിൽ വലിയ പങ്കു തന്നെയാണ് ശ്രേയസ് അയ്യർ വഹിച്ചത്. 

Read Also -  ചെന്നൈയല്ല, രോഹിത് ഇത്തവണ ഈ 2 ടീമുകളിൽ ഒന്നിൽ കളിക്കും. ഹർഭജൻ സിംഗ് പറയുന്നു.

2. രോഹിത് ശർമ 

രാജസ്ഥാൻ ടീമിന്റെ നായകനാവാൻ സാധിക്കുന്ന മറ്റൊരു താരം മുംബൈയുടെ സ്വന്തം രോഹിത് ശർമയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച റെക്കോർഡുകളുള്ള ഒരു നായകനാണ് രോഹിത് ശർമ. 5 തവണയാണ് മുംബൈ ടീമിനെ രോഹിത് കിരീടം ചൂടിച്ചത്. ഇത്തവണത്തെ ലേലത്തിന് മുമ്പ് മുംബൈ രോഹിത്തിനെ കൈവിടും എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇങ്ങനെയെങ്കിൽ രോഹിത്തിനായി രാജസ്ഥാൻ ടീം രംഗത്തെത്തിയേക്കും 

3. റിയാൻ പരാഗ് 

സീസണിൽ ടീമിന്റെ നായകനാവാൻ സാധിക്കുന്ന മറ്റൊരു താരം റിയാൻ പരാഗാണ്. കഴിഞ്ഞ സമയങ്ങളിൽ രാജസ്ഥാൻ ടീമിന്റെ വിശ്വസ്തനായിരുന്നു പരാഗ്. മികവാർന്ന പ്രകടനമാണ് 2024 ഐപിഎൽ സീസണിൽ താരം കാഴ്ചവെച്ചത്. അതിനാൽ തന്നെ ഒരു നായകനായി പരഗിനെ ഉയർത്തിക്കൊണ്ടു വരാൻ രാജസ്ഥാൻ ടീമിന് സാധിക്കും. രാജസ്ഥാൻ ടീമിന്റെ സാഹചര്യങ്ങൾ നന്നായി പഠിച്ചു മനസ്സിലാക്കിയ താരം കൂടിയാണ് സഞ്ജുവിന്റെ ഈ ശിഷ്യൻ. ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിലും മികവ് പുലർത്താൻ താരത്തിന് സാധിക്കുന്നുണ്ട്. ഇങ്ങനെ 3 താരങ്ങളെയാണ് രാജസ്ഥാന് തങ്ങളുടെ നായക സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടു വരാൻ സാധിക്കുക.

Scroll to Top