കോഹ്ലിയ്ക്ക് കൂട്ടായി ബാംഗ്ലൂർ ലക്ഷ്യം വയ്ക്കുന്ന 3 വിദേശ താരങ്ങൾ.

ezgif 5 8faaed5b53

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണുകളിലൊക്കെയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ച ടീമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കുന്നതിൽ ബാംഗ്ലൂർ പരാജയപ്പെടുകയാണ് ചെയ്യുന്നത്.

എല്ലാ സീസണിലും മികച്ച ബാറ്റർമാരുമായാണ് ബാംഗ്ലൂർ ടീം മൈതാനത്ത് എത്തുന്നത്. എന്നാൽ നിർണായക സമയത്ത് തങ്ങളുടെ താരങ്ങൾ തിളങ്ങാതെ വരുന്ന ടീമിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇത്തവണയും ശക്തമായ ഒരു ടീമിനെ തന്നെയാവും ബാംഗ്ലൂർ കെട്ടിപ്പടുക്കുക. ഇത്തരത്തിൽ ബാംഗ്ലൂരിന് ലക്ഷ്യം വയ്ക്കാൻ സാധിക്കുന്ന 3 വിദേശ താരങ്ങളെ പരിശോധിക്കാം.

1. ഹാരി ബ്രുക്ക് 

ട്വന്റി20 ക്രിക്കറ്റിൽ അവിസ്മരണീയ പ്രകടനങ്ങൾ കാഴ്ചവെച്ച് എല്ലാവരെയും ഞെട്ടിച്ച ഇംഗ്ലീഷ് ബാറ്ററാണ് ഹാരി ബ്രുക്ക്. കൃത്യമായി ഇന്നിംഗ്സ് ആങ്കർ ചെയ്യാനും, ആവശ്യമായ സമയങ്ങളിൽ സ്കോറിങ് ഉയർത്താനുമുള്ള കഴിവ് ബ്രുക്കിനുണ്ട്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് ടീമിനായി തരക്കേടില്ലാത്ത പ്രകടനം തന്നെയായിരുന്നു ബ്രുക്ക് കാഴ്ചവച്ചത്. നിർണായക മത്സരങ്ങളിൽ വമ്പൻ സ്കോറുകൾ കണ്ടെത്താൻ ബ്രുക്കിന് സാധിച്ചിരുന്നു. ഇത്തരമൊരു ബാറ്ററെ തന്നെയാണ് ബാംഗ്ലൂരിന് ആവശ്യവും. യുവതാരമായി തന്നെ ഒരുപാട് നാൾ ബാംഗ്ലൂർ ടീമിൽ കളിക്കാനും ബ്രുക്കിന് സാധിക്കും.

2. രചിൻ രവീന്ദ്ര 

Read Also -  ഓസീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ജയിക്കണമെങ്കിൽ ആ യുവതാരം കളിക്കണം. മുൻ ഓസീസ് കോച്ച് പറയുന്നു.

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും സ്ഥിരതയാർന്ന പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ താരമാണ് ന്യൂസിലാൻഡിന്റെ ഓൾ റൗണ്ടർ രചിൻ രവീന്ദ്ര. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ടീമിനായി സംഭാവനകൾ നൽകാൻ രവീന്ദ്രയ്ക്ക് സാധിക്കും. അതിനാൽ ബാംഗ്ലൂർ ടീമിൽ ഒരു ഗെയിം ചേഞ്ചറായി മാറാൻ രവീന്ദ്രയ്ക്ക് സാധിക്കും.

ഒരു ഇടംകയ്യൻ സ്പിന്നറായ രവീന്ദ്ര ബാറ്റിംഗിൽ മുൻനിരയിലും മധ്യനിരയിലും മികവ് പുലർത്താൻ സാധിക്കുന്ന താരമാണ്. ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലും ഒരേപോലെ തിളങ്ങുന്ന താരം ഐപിഎല്ലിന് യോജിച്ച കളിക്കാരനാണ്. ഇത്തവണത്തെ ലേലത്തിന് മുൻപ് ബാംഗ്ലൂരിന് മാക്സ് നിലനിർത്താൻ സാധിച്ചില്ലെങ്കിൽ, പകരക്കാരനായി രവീന്ദ്രയെ ലക്ഷ്യം വയ്ക്കാം.

3. ആദം സാമ്പ

അന്താരാഷ്ട്ര നിലവാരത്തിൽ സ്ഥിരതയോടെ ട്വന്റി20കളിൽ മികവ് പുലർത്തുന്ന താരമാണ് ഓസ്ട്രേലിയയുടെ സ്പിന്നർ ആദം സാമ്പ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണുകളിലൊക്കെ  സ്പിന്നർമാർ മധ്യ ഓവറുകളിൽ ആധിപത്യം സ്ഥാപിക്കുകയുണ്ടായി.

ഈ സാഹചര്യത്തിൽ ബാംഗ്ലൂരിനെ സംബന്ധിച്ച് മികച്ച ഒരു സെലക്ഷൻ തന്നെയാണ് സാമ്പ. നിർണായ സമയത്ത് വിക്കറ്റുകൾ സ്വന്തമാക്കാനും എക്കണോമി റേറ്റിൽ പിശുക്ക് കാണിക്കാനും സാധിക്കുന്നതാണ് സാമ്പയുടെ കരുത്ത്. ഇന്ത്യൻ സ്പിന്നർ ചാഹലിനെ പോലെ ബാംഗ്ലൂരിന് സാമ്പയെ ഉപയോഗിക്കാൻ സാധിക്കും.

Scroll to Top