2025 മെഗാലേലത്തിൽ വമ്പൻ തുക ലഭിക്കാൻ സാധ്യതയുള്ള 3 ഓൾറൗണ്ടർമാർ.

hardik mi 2024

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലങ്ങളിൽ ഏറ്റവും ഡിമാൻഡുള്ള താരങ്ങൾ ഓൾറൗണ്ടർമാരാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കുമെന്നത് ഓൾറൗണ്ടർമാരെ ഫ്രാഞ്ചൈസികളിലേക്ക് ആകർഷിക്കുന്നു.

2025ൽ മെഗാലേലം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഓൾറൗണ്ടർമാർ വമ്പൻ തുക സ്വന്തമാക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ പല ഫ്രാഞ്ചൈസികളും തങ്ങളുടെ വെടിക്കെട്ട് ഓൾറൗണ്ടർമാരെ വിട്ടുനൽകാൻ തയ്യാറാവുന്നില്ല. ഫ്രാഞ്ചൈസികൾ വിട്ടു നൽകിയാൽ ഏറ്റവുമധികം തുക സ്വന്തമാക്കാൻ സാധ്യതയുള്ള 3 ഓൾറൗണ്ടർമാരെ പരിശോധിക്കാം.

1. ഗ്ലെൻ മാക്സ്വെൽ

ബാംഗ്ലൂർ ടീമിൽ നിന്ന് ലേലത്തിലേക്ക് എത്താൻ സാധ്യതയുള്ള താരം തന്നെയാണ് മാക്സ്വെൽ. 2024 ഐപിഎല്ലിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല താരം കാഴ്ചവെച്ചത്. 2023 ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു കൊണ്ടായിരുന്നു മാക്സ്വെൽ ബാംഗ്ലൂരിലേക്ക് എത്തിയത്. എന്നാൽ ഐപിഎല്ലിൽ ബാറ്റിങ്ങിലും ബോളിങ്ങിലും താരം പരാജയപ്പെട്ടു. 10 മത്സരങ്ങളിൽ നിന്ന് കേവലം 52 റൺസ് മാത്രമാണ് മാക്സ്വെൽ നേടിയത്. 6 വിക്കറ്റുകൾ മാത്രമാണ് താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്. അതിനാൽ ബാംഗ്ലൂർ മാക്സ്വെല്ലിനെ വിട്ടു നൽകാൻ സാധ്യതയുണ്ട്. പക്ഷേ ഇത്തവണത്തെ ലേലത്തിലും വമ്പൻ തുക മാക്സ്വെൽ സ്വന്തമാക്കും എന്നത് ഉറപ്പാണ്.

2. ഹാർദിക് പാണ്ഡ്യ

ഹർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ലേലത്തിനായി വിടാനുള്ള സാധ്യതകൾ വളരെ കുറവാണ്. 2022, 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായിരുന്നു പാണ്ഡ്യ. എന്നാൽ 2024ൽ ഒരു ചരിത്ര ട്രേഡിലൂടെയാണ് മുംബൈ പാണ്ഡ്യയെ തങ്ങളുടെ ടീമിൽ എത്തിച്ചത്. മാത്രമല്ല സീസണിൽ മുംബൈ പാണ്ഡ്യയെ തങ്ങളുടെ നായകനാക്കി മാറ്റുകയും ചെയ്തു. അതിനാൽ തന്നെ ഇത്തവണ പാണ്ഡ്യയെ മുംബൈ കൈവിടുമോ എന്നത് വലിയ ചോദ്യമാണ്.

Read Also -  2025 ഐപിഎൽ ലേലത്തിൽ ഏറ്റവും ഡിമാൻഡുള്ള ബോളർമാർ. ബുംറയടക്കം 3 പേർ.

പക്ഷേ പാണ്ഡ്യ ലേലത്തിന് എത്തിയാൽ വമ്പൻ തുക സ്വന്തമാക്കും എന്ന കാര്യത്തിൽ സംശയമില്ല. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേപോലെ മികവ് പുലർത്താൻ സാധിക്കും എന്നതാണ് പാണ്ഡ്യയുടെ വലിയ പ്രത്യേകത.

3. വാഷിങ്‌ടൺ സുന്ദർ

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരമാണ് വാഷിംഗ്ടൺ സുന്ദർ. 2024 ഐപിഎല്ലിൽ ഹൈദരാബാദ് ടീമിനായി കളിച്ച സുന്ദറിന് മികവ് പുലർത്താൻ സാധിച്ചിരുന്നില്ല. സീസണിൽ 2 മത്സരങ്ങൾ മാത്രമാണ് ഹൈദരാബാദിനായി താരം കളിച്ചത്. ഒരു വിക്കറ്റ് മാത്രമേ താരത്തിന് സ്വന്തമാക്കാൻ സാധിച്ചുള്ളൂ. വേണ്ട രീതിയിൽ ഹൈദരാബാദ് സുന്ദറിനെ ഉപയോഗിച്ചില്ല എന്നതാണ് വസ്തുത. അതിനാൽ ഇത്തവണ സുന്ദറിനെ ഹൈദരാബാദ് നിലനിർത്താൻ സാധ്യതയും കുറവാണ്. ലേലത്തിന് എത്തിയാൽ സുന്ദറിന് വലിയൊരു തുക തന്നെ ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Scroll to Top