അശ്വിന് മുൻപിൽ ശിശുവായി സ്റ്റോക്സ് : പുറത്താകലിൽ നാണക്കേടിന്റെ റെക്കോർഡും സ്വന്തം

images 2021 02 17T081459.162

ചെപ്പോക്കിൽ ഇന്ത്യ 317 റൺസിന്റെ വലിയ വിജയം സ്വന്തമാക്കിയപ്പോൾ മത്സരത്തിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങി നിന്നത് രവിചന്ദ്രൻ അശ്വിനാണ് .മത്സരത്തിൽ ഒരുപാട് അപൂർവ്വ റെക്കോർഡുകളും താരം സ്വന്തം പേരിൽ കുറിച്ചിരുന്നു .രണ്ടാം ടെസ്റ്റിൽ അശ്വിൻ 8 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയുംനേടിയിരുന്നു.
അശ്വിൻ തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും കരസ്ഥമാക്കിയത് .

എന്നാൽ സ്പിന്നർ അശ്വിന്റെ പന്തിൽ തന്നെ വീണ്ടും  പുറത്തായി  ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്  ഒരു മോശം  റെക്കോർഡ്  കൂടി തന്റെ പേരിൽ കൂട്ടിച്ചേർത്തു . ടെസ്റ്റിൽ അശ്വിന് മുന്നില്‍ ഏറ്റവും കൂടുതല്‍ തവണ കീഴടങ്ങുന്ന താരമായിരിക്കുകയാണ്  ബെൻ സ്‌റ്റോക്‌സ്.   ടെസ്റ്റിൽ 10 തവണയാണ് അശ്വിൻ സ്റ്റോക്സിനെ ഔട്ട്‌ ആക്കിയത്.  ബെൻ സ്റ്റോക്സ് ഒപ്പം ഈ നേട്ടത്തിൽ മറ്റൊരാളും കൂടിയുണ്ട്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഓസീസ് താരം വാർണറിനെയും അശ്വിൻ  ടെസ്റ്റ് കരിയറിൽ 10 തവണ തന്റെ പന്തിന് മുൻപിൽ കുരുക്കിയിട്ടുണ്ട് .

നേരത്തെ ചെപ്പോക്ക്  ടെസ്റ്റിനിന്റെ ആദ്യ ഇന്നിങ്സിൽ  സ്റ്റോക്സിന്റെ കുറ്റി അശ്വിൻ തെറിപ്പിച്ചിരുന്നു .മനോഹരമായ പന്തിൽ സ്റ്റോക്സ് പൂർണ്ണമായി നിഷ്പ്രഭമായി .രണ്ടാം ഇന്നിങ്സിൽ  8 റൺസ് മാത്രമാണ് സ്റ്റോക്സിന്റെ സമ്പാദ്യം .  രവിചന്ദ്രൻ  അശ്വന്റെ പന്തില്‍ ഡിഫെൻസിവ് ഷോട്ട് കളിക്കവെ സെക്കന്‍ഡ് സ്ലിപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി സ്റ്റോക്സ് മടങ്ങി .  ടെസ്റ്റിൽ രണ്ട് തവണ  പുറത്തായപ്പോഴും ബെൻ  സ്‌റ്റോക്‌സ് എത്രത്തോളം നിരാശനായിരുന്നവെന്ന്  ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോൾ  അദ്ദേഹത്തിന്റെ മുഖം തന്നെ  പറയുന്നുണ്ടായിരുന്നു. ഈ പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് അശ്വിന് മുന്നില്‍ ബെൻ  സ്റ്റോക്‌സ് പുറത്താവുന്നത്.

See also  സഞ്ജുവും കാർത്തിക്കുമല്ല, ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ അവനാണ്.

അതേസമയം  അശ്വിന്‍  ടെസ്റ്റിൽ ഏറ്റവും  കൂടുതല്‍  തവണ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടിക പരിശോധിച്ചാൽ  ആദ്യ അഞ്ച് താരങ്ങളും അതിൽ  ഇടങ്കയ്യന്മാരാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. സ്റ്റോക്‌സിനും വാര്‍ണര്‍ക്കും  താഴെ മുന്‍ ഇംഗ്ലീഷ് താരം അലിസ്റ്റര്‍ കുക്കുണ്ട്. ഒമ്പത് തവണ കുക്ക് അശ്വിന് മുന്നില്‍ കീഴടങ്ങി. ഇംഗ്ലീഷ് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ ഏഴ് തവണയും  അശ്വിന്റെ ബൗളിങ്ങിൽ കുരുങ്ങി .ഓസീസ് താരം എഡ് കോവനും 7 തവണ അശ്വിന്റെ പന്തിൽ വീണിട്ടുണ്ട് .

ഇടംകയ്യൻ ബാറ്സ്മാന്മാർക്കെതിരെ വളരെ മികച്ച റെക്കോർഡുള്ള അശ്വിൻ  രണ്ടാം  ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ  200
ഇടംകയ്യൻ ടെസ്റ്റ് വിക്കറ്റ്സ് സ്വന്തമാക്കുന്ന ആദ്യ താരം എന്ന നേട്ടവും കരസ്ഥമാക്കിയിരുന്നു .ടെസ്റ്റ് ചരിത്രത്തിൽ ഈ അപൂർവ്വ നേട്ടം അശ്വിന് മാത്രം സ്വന്തമാണ് .

Scroll to Top