240 അടിച്ചാലും അവര്‍ അത് ചേസ് ചെയ്യും : കെല്‍ രാഹുല്‍

e2c16e57 de02 40f2 952a 97082cee0a93 1

കഷ്ടപ്പെട്ട് ലക്നൗ നേടിയ 166 റണ്‍സ് വെറും 58 ബോളിലാണ് വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ സണ്‍റൈസേഴ്സ് ഹൈദരബാദ് അടിച്ചെടുത്തത്. ആദ്യ ഓവര്‍ മുതല്‍ ലക്നൗ ബൗളര്‍മാരെ ആക്രമിച്ച ട്രാവിസ് ഹെഡ് – അഭിഷേക് ശര്‍മ്മ കൂട്ടുകെട്ട് അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 16 ഫോറും 14 സിക്സുമാണ് അഭിഷേക് ശര്‍മ്മയുടേയും (75) ട്രാവിസ് ഹെഡിന്‍റേയും (89) ഇന്നിംഗ്സില്‍ പിറന്നു.

പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലാ എന്നാണ് മത്സര ശേഷം ലക്നൗ ക്യാപ്റ്റന്‍ കെല്‍ രാഹുല്‍ പ്രതികരിച്ചത്. ഇത്തരത്തിലുള്ള ബാറ്റിംഗ് ടിവിയിലാണ് ഞാന്‍ കണ്ടിട്ടുള്ളത്. എല്ലാ ബോളും മിഡില്‍ ചെയ്തു. അവര്‍ക്ക് അഭിനദനങ്ങള്‍

രണ്ടാം ഇന്നിംഗ്സില്‍ പിച്ച് എങ്ങനെ പെരുമാറും എന്ന് അറിയാന്‍ പോലും അവസരം അവര്‍ തന്നില്ലാ. ഞങ്ങള്‍ 40-50 റണ്‍സ് കുറവായിരുന്നു. 240 അടിച്ചാലും അവര്‍ അത് ചേസ് ചെയ്യും. ” കെല്‍ രാഹുല്‍ മത്സര ശേഷം പറഞ്ഞു.

Read Also -  2025 ഐപിഎല്ലിലും സഞ്ജു രാജസ്ഥാൻ നായകൻ. സ്ഥിരീകരിച്ച് രാജസ്ഥാൻ റോയൽസ്.
Scroll to Top