2025 ലേലത്തിൽ ബാംഗ്ലൂർ ലക്ഷ്യം വയ്ക്കുന്ന കീപ്പർമാർ. ജിതേഷ് ശർമ അടക്കം 3 പേർ.

rcb 2023

ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലായിപ്പോഴും വമ്പൻ ബാറ്റിംഗ് നിരയുമായി എത്തുന്ന ടീമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. വെടിക്കെട്ട് ബാറ്റിംഗ് നിര തന്നെയാണ് എല്ലാ സീസണിലെയും റോയൽ ചലഞ്ചേഴ്സിന്റെ പ്രധാന ശക്തി. എന്നിരുന്നാലും ഇതുവരെയും ഐപിഎല്ലിന്റെ കിരീടം സ്വന്തമാക്കാൻ റോയൽ ചലഞ്ചേഴ്സിന് സാധിച്ചിട്ടില്ല.

കഴിഞ്ഞ സീസണിൽ ദിനേശ് കാർത്തിക് ആയിരുന്നു റോയൽ ചലഞ്ചേഴ്സിന്‍റെ വിക്കറ്റ് കീപ്പറായി കളിച്ചത്. എന്നാൽ ഇപ്പോൾ കാർത്തിക് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബാംഗ്ലൂരിന് ഒരു മികച്ച വിക്കറ്റ് കീപ്പറെ ആവശ്യമാണ്. 2025 ഐപിഎൽ മെഗാ ലേലത്തിൽ ബാംഗ്ലൂർ ടീം ലക്ഷ്യം വയ്ക്കാൻ സാധ്യതയുള്ള 3 വിക്കറ്റ് കീപ്പർമാരെ പരിശോധിക്കാം.

1. ജോഷ് ഇംഗ്ലിസ്

2022ന് ശേഷം ദിനേശ് കാർത്തിക്കിനെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തങ്ങളുടെ പ്രാഥമിക വിക്കറ്റ് കീപ്പറായി പരിഗണിച്ചിരിക്കുന്നത്. ജോഷ് ഇംഗ്ലിസ് കാർത്തിക്കിനെ പോലെ തന്നെ മികവ് പുലർത്താൻ സാധിക്കുന്ന താരമാണ്. ദിനേശ് കാർത്തിക്കിന്റെ പകരക്കാരനായി ഇംഗ്ലിസിനെ ഉപയോഗിക്കാൻ ബാംഗ്ലൂർ ടീമിന് സാധിക്കും. മാത്രമല്ല ചിന്നസ്വാമി സ്റ്റേഡിയം എല്ലായിപ്പോഴും ബാറ്റിംഗിനെ അനുകൂലിക്കാറുണ്ട്. 2025 ഐപിഎല്ലിൽ ഇംഗ്ലിസിന്റെ ബാറ്റിംഗ് മികവ് കാണാൻ ഇതൊരു അവസരം കൂടിയാവും.

Read Also -  സേവാഗ് മുതൽ ബ്രൂക്ക് വരെ. ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ട്രിപിൾ സെഞ്ച്വറി നേടിയവർ.

2. അഭിഷേക് പോറൽ

ബംഗാൾ താരമായ അഭിഷേക് പോറൽ ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും തന്റെ തകർപ്പൻ പ്രകടനം കൊണ്ടാണ് മികച്ചൊരു പേര് സമ്പാദിച്ചത്. വിക്കറ്റിന് പിന്നിലെ അവിസ്മരണീയ പ്രകടനവും പെട്ടെന്നു തന്നെ റൺസ് കണ്ടെത്താനുള്ള കഴിവും അഭിഷേക് പോറലിനെ വ്യത്യസ്തനാക്കുന്നുണ്ട്. 2024 ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിലെ അംഗമായിരുന്നു പോറൽ കുറച്ച് അവസരങ്ങൾ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും, അത് നന്നായി വിനിയോഗിക്കാൻ പോറലിന് സാധിച്ചിരുന്നു. ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു കളിക്കാൻ താൻ തയ്യാറാണ് എന്ന് 2024 സീസണിൽ പോറൽ തെളിയിച്ചു കഴിഞ്ഞു.

3. ജിതേഷ് ശർമ

തന്റെ ആക്രമണ മനോഭാവമുള്ള ബാറ്റിംഗ് ശൈലി കൊണ്ട് ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലും ശ്രദ്ധ പിടിച്ചുപറ്റിയ ബാറ്ററാണ് ജിതേഷ് ശർമ. ബാംഗ്ലൂരിനായി മധ്യ ഓവറുകളിൽ മത്സരം മാറ്റിമറിക്കാനുള്ള കഴിവ് ജിതേഷ് ശർമയ്ക്കുണ്ട്. മാത്രമല്ല വിക്കറ്റിന് പിന്നിലും അങ്ങേയറ്റം മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ജിതേഷിന് സാധിച്ചിട്ടുണ്ട്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനായി ഒരു ഫിനിഷറുടെ റോളിലായിരുന്നു ജിതേഷ് ശർമ കളിച്ചത്. ഇത്തരമൊരു റോളിലാണ് ജിതേഷിനെ ബാംഗ്ലൂരിനും ആവശ്യം.

Scroll to Top