2025 ഐപിഎല്ലിൽ ഈ 4 ടീമുകൾക്ക് പുതിയ ക്യാപ്റ്റൻമാർ എത്തും.

rohit and brevis

ഒരുപാട് മാറ്റങ്ങളോടെയാവും 2025ലെ ഇന്ത്യൻ പ്രീമിയർ ലീഗ് എത്തുക എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എല്ലാ ഫ്രാഞ്ചൈസികളും തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളെ ലേലത്തിലൂടെ കണ്ടെത്തി മികവ് പുലർത്തുക എന്ന ഉദ്ദേശത്തോടെയാവും എത്തുന്നത്. അതിനാൽ നിലവിലുള്ള ടീമുകളിലും വലിയ മാറ്റങ്ങൾ ഉണ്ടാവും.

ചില ടീമുകൾ തങ്ങളുടെ നായകന്മാരെ പോലും മാറ്റി പരീക്ഷിക്കാൻ തയ്യാറാവും എന്നത് ഉറപ്പാണ്. ഇത്തരത്തിൽ 2025 ഐപിഎല്ലിൽ നായകന്മാരെ മാറ്റി പരീക്ഷിക്കാൻ സാധ്യതയുള്ള 4 ടീമുകളെ പരിശോധിക്കാം .

1. ഗുജറാത്ത്‌ ടൈറ്റൻസ്

ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഉഗ്രന്‍ പ്രകടനങ്ങൾ തന്നെയായിരുന്നു ഗുജറാത്ത് ടൈറ്റൻസ് ടീം നടത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ഐപിഎൽ സീസണിൽ ഹർദിക്ക് മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറുകയുണ്ടായി. ഈ സാഹചര്യത്തിൽ പുതിയൊരു നായകനെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഗുജറാത്ത്. ഗില്ലിനെയാണ് ഗുജറാത്ത് കഴിഞ്ഞ സീസണിൽ നായകസ്ഥാനം ഏൽപ്പിച്ചത്. പക്ഷേ നായകൻ എന്ന നിലവിൽ മികവ് പുലർത്തുന്നതിൽ ഗിൽ പരാജയപ്പെട്ടു. അതിനാൽ ഇത്തവണ പുതിയൊരു നായകനെ ഗുജറാത്ത് കണ്ടെത്താനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്.

2. പഞ്ചാബ് കിങ്‌സ്

ക്യാപ്റ്റൻസിയിൽ ഒരു സ്ഥിരത കണ്ടെത്താനുള്ള തത്രപ്പാടിലാണ് പഞ്ചാബ് കിംഗ്സ് ഇപ്പോഴും. ധവാന് ശേഷം മറ്റൊരു നായകനെ കണ്ടെത്തുക എന്നത് പഞ്ചാബിനെ സംബന്ധിച്ച് ശ്രമകരമായ ദൗത്യമാണ്. മുംബൈ ഇന്ത്യൻസ് രോഹിത് ശർമയെ തങ്ങളുടെ ടീമിൽ നിന്ന് റിലീസ് ചെയ്യുകയാണെങ്കിൽ പഞ്ചാബ് ഉറപ്പായും രംഗത്ത് എത്തിയേക്കും. കാരണം രോഹിതിനെ പോലെ ഒരു നായക താരത്തെയാണ് ഇപ്പോൾ പഞ്ചാബിന് ഏറ്റവും ആവശ്യം.

Read Also -  സേവാഗ് മുതൽ ബ്രൂക്ക് വരെ. ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ട്രിപിൾ സെഞ്ച്വറി നേടിയവർ.

3. ലക്നൗ സൂപ്പർ ജയന്റ്സ്

കെഎൽ രാഹുലിനെ ലക്നൗ ടീം നിലനിർത്തുമെന്ന കാര്യത്തിൽ സ്ഥിരീകരണം എത്തിയിട്ടുണ്ട്. എന്നാൽ നായകനായി ആയിരിക്കില്ല രാഹുൽ ഇത്തവണ ലക്നൗ ടീമിൽ കളിക്കുക എന്നും ഏകദേശം ഉറപ്പാണ്. അതിനാൽ തന്നെ 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ നായകനെ മാറ്റി പരീക്ഷിക്കാൻ തയ്യാറാവുന്ന ഒരു ടീമാണ് ലക്നൗ. 2025 ഐപിഎൽ താരലേലത്തിലൂടെ മികച്ച ഒരു ക്യാപ്റ്റനെ കണ്ടെത്താൻ ലക്നൗ ശ്രമിച്ചേക്കും.

4. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

എല്ലാ തവണയും വെടിക്കെട്ട് ബാറ്റിംഗ് നിരയുമായി ഐപിഎല്ലിന് എത്തുന്ന ഫ്രാഞ്ചൈസിയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. എന്നാൽ ഇതുവരെ ഐപിഎല്ലിന്റെ കിരീടം സ്വന്തമാക്കാൻ ബാംഗ്ലൂരിന് സാധിച്ചിട്ടില്ല. 2024 ഐപിഎല്ലിൽ ഡുപ്ലസിസ് ആയിരുന്നു ബാംഗ്ലൂരിന്റെ നായകൻ. എന്നാൽ തന്റെ കരിയറിന്റെ അവസാന ഭാഗത്തേക്ക് എത്തുന്ന ഡുപ്ലസിസിനെ ഇനിയും ബാംഗ്ലൂർ നായകനായി നിലനിർത്തുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. അതിനാൽ തന്നെ ലേലത്തിലൂടെ മറ്റൊരു വമ്പൻ താരത്തെ കണ്ടെത്തി നായകനായി ഉയർത്തിക്കൊണ്ടു വരാനാവും ബാംഗ്ലൂർ ഇത്തവണയും ശ്രമിക്കുക.

Scroll to Top