ഇന്ത്യൻ വെടിക്കെട്ട്. ചത്ത മത്സരത്തെ പുനർജനിപ്പിച്ച് ഇന്ത്യൻ ബാറ്റർമാർ. നാലാം ദിവസം പൂർണ ആധിപത്യം.

GYuSe0qaUAAv1Xq e1727698865188

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസത്തിൽ പൂർണ്ണമായ വെടിക്കെട്ട് തീർത്ത് ഇന്ത്യ. കഴിഞ്ഞ ദിവസങ്ങളിലെ മത്സരമൊക്കെയും മഴമൂലം തുടങ്ങിയപ്പോൾ, ഒരു മത്സരഫലം ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യൻ ബാറ്റർമാർ വെടിക്കെട്ട് തീർത്തത്.

മത്സരത്തിൽ ഒരു ട്വന്റി20 ആവേശത്തിലാണ് ഇന്ത്യയുടെ ബാറ്റർമാർ ആധിപത്യം സ്ഥാപിച്ചത്. ഇതോടെ ബംഗ്ലാദേശിനെ നാലാം ദിവസം സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിന്റെ അവസാന ദിവസം ഒരു തകർപ്പൻ പ്രകടനം പുറത്തെടുത്താൽ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാൻ സാധിക്കും.

നാലാം ദിവസം വളരെ കരുതലോടെയാണ് ബംഗ്ലാദേശ് ആരംഭിച്ചത്. മൊമിനുൾ ആദ്യ സെഷനിൽ ബംഗ്ലാദേശിനായി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. എന്നാൽ മറുവശത്ത് ബാറ്റർമാരെ വീഴ്ത്താൻ ഇന്ത്യയുടെ ബോളർമാർക്ക് സാധിച്ചിരുന്നു. 194 പന്തുകളിൽ 107 റൺസാണ് മോമിനുൾ മത്സരത്തിൽ നേടിയത്. എന്നാൽ ഇന്നിംഗ്സിൽ 3 വിക്കറ്റുകൾ സ്വന്തമാക്കിയ ബുമ്രയും, 2 വിക്കറ്റുകൾ വീതം സ്വന്തമാക്കിയ സിറാജും അശ്വിനും ആകാശ് ദീപും മികവ് പുലർത്തിയതോടെ ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ എറിഞ്ഞിടാൻ ഇന്ത്യയ്ക്ക് സാധിച്ചു. 233 റൺസാണ് ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് നേടിയത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒരു ട്വന്റി20 മോഡലിലാണ് ആരംഭിച്ചത്. രോഹിത് ശർമയും ജയസ്വാളും ആദ്യ 3 ഓവറുകളിൽ തന്നെ ഇന്ത്യയുടെ സ്കോർ 50 കടത്തി. 11 പന്തുകളിൽ ഒരു ബൗണ്ടറിയും മൂന്ന് സിക്സറുകളുമടക്കം 23 റൺസാണ് നായകൻ രോഹിത് ശർമ നേടിയത്. രോഹിത് പുറത്തായ ശേഷവും ജയസ്വാൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മത്സരത്തിൽ 51 പന്തുകൾ നേരിട്ട ജയസ്വാൾ 12 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 72 റൺസ് നേടി. ഒപ്പം മധ്യനിരയിൽ രാഹുലും കോഹ്ലിയും വെടിക്കെട്ട് തീർത്തതോടെ ഇന്ത്യ പെട്ടെന്ന് തന്നെ സ്കോർ ഉയർത്തി.

Read Also -  അടിച്ചു തൂക്കിക്കൊള്ളാൻ ഗംഭീറും സൂര്യയും പറഞ്ഞു, ഞാനത് ചെയ്തു. മത്സര സാഹചര്യത്തെ പറ്റി റിങ്കു സിംഗ്.

രാഹുൽ 43 പന്തുകളിൽ 7 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 68 റൺസ് ആണ് നേടിയത്. കോഹ്ലി 35 പന്തുകളിൽ 47 റൺസ് നേടി. ഇങ്ങനെ ഒരു ട്വന്റി20 സ്റ്റൈലിലാണ് ഇന്ത്യ തങ്ങളുടെ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ആദ്യ ഇന്നിങ്സിൽ 35 ഓവറുകൾ ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് നേടുകയുണ്ടായി. ഇതോടെ ബംഗ്ലാദേശിന് മേൽ 52 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന്റെ ആദ്യ 2 വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

 അശ്വിനാണ് മത്സരത്തിൽ ഇന്ത്യക്കായി ആദ്യ 2 വിക്കറ്റുകൾ സ്വന്തമാക്കിയത്. നാലാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 26 റൺസ് സ്വന്തമാക്കാൻ ബംഗ്ലാദേശിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കാൻ ബംഗ്ലാദേശിന് ഇനിയും 26 റൺസ് കൂടി ആവശ്യമാണ്.

Scroll to Top