രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് അടിതെറ്റി. 6 വിക്കറ്റ് പരാജയം.

വിന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് മറികടന്നു. ഇതോടെ പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമാണ്.

F2PFV4lXgAAS7Xx

വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിനായി ഷായി ഹോപ്പ് (63) അര്‍ധ സെഞ്ചുറി നേടി. കേസി കാര്‍ട്ടി (48) കെയ്ല്‍ മയേഴ്സ് (36) എന്നിവരും മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി താക്കൂര്‍ 3 വിക്കറ്റ് നേടി. കുല്‍ദീപ് യാദവിനാണ് ശേഷിച്ച ഒരു വിക്കറ്റ്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 40.5 ഓവറില്‍ 181 റണ്‍സില്‍ എല്ലാവരും പുറത്തായി. ആദ്യ വിക്കറ്റില്‍ ഇഷാന്‍ കിഷാന്‍ (55) ശുഭ്മാന്‍ (34) എന്നിവര്‍ 90 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീടാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. 91 റണ്‍സ് എടുക്കുന്നതിനിടെ എല്ലാ വിക്കറ്റും നഷ്ടമായി. വിന്‍ഡീസിനായി മോട്ടിയും ഷെപ്പേഡും 3 വിക്കറ്റ് വീതം വീഴ്ത്തി.

പരമ്പരയിലെ അവസാന മത്സരം ആഗസ്റ്റ് 1 ചൊവാഴ്ച്ച നടക്കും.