സഞ്ജു-റിങ്കു-ഋതു പവറിൽ ഇന്ത്യൻ വിജയം. അയർലൻഡിനെ മുട്ടുകുത്തിച്ച് പരമ്പര നേട്ടം.

F3 JvvbWsAAla4g

അയർലൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 33 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിലും വിജയം കണ്ടതോടെ ഇന്ത്യ പരമ്പര 2-0 എന്ന നിലയിൽ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കായി ഋതുരാജ്, സഞ്ജു സാംസൺ, റിങ്കു സിംഗ് എന്നിവരായിരുന്നു മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത്. എന്തായാലും യുവനിരയുമായി മൈതാനത്തിറങ്ങിയ ഇന്ത്യയെ സംബന്ധിച്ച് വലിയ ആവേശം നൽകുന്ന പരമ്പര വിജയം തന്നെയാണ് അയർലൻഡിനെതിരെ ഉണ്ടായിരിക്കുന്നത്

മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ അയർലൻഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ജെയ്‌സ്വാളിന്റെ(18) വിക്കറ്റ് ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നാലെ തിലക് വർമയും(1) മടങ്ങിയതോടെ ഇന്ത്യ തകരുകയുണ്ടായി. പക്ഷേ മൂന്നാം വിക്കറ്റിൽ സഞ്ജു സാംസനും ഋതുരാജും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റുകയായിരുന്നു. മത്സരത്തിൽ ഋതുരാജ് 43 പന്തുകളിൽ 58 റൺസ് നേടി.

6 ബൗണ്ടറുകളും ഒരു സിക്സറും ഋതുരാജിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. സഞ്ജു 26 പന്തുകളിൽ 5 ബൗണ്ടറികളും ഒരു സിക്സറുമടക്കം 40 റൺസാണ് നേടിയത്. ഒപ്പം അവസാന ഓവറുകളിൽ 21 പന്തുകളിൽ 38 റൺസ് നേടിയ റിങ്കു സിങ്ങും അടിച്ചു തകർത്തതോടെ ഇന്ത്യ 185 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു.

Read Also -  2025 ലേലത്തിൽ ബാംഗ്ലൂർ ലക്ഷ്യം വയ്ക്കുന്ന കീപ്പർമാർ. ജിതേഷ് ശർമ അടക്കം 3 പേർ.

മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡിന് മികച്ച തുടക്കമല്ല ലഭിച്ചത്. നായകൻ സ്റ്റീർലിഗിന്റെ(0) വിക്കറ്റ് തുടക്കത്തിൽ തന്നെ പ്രസീദ് കൃഷ്ണ വീഴ്ത്തുകയുണ്ടായി. ഒപ്പം മൂന്നാമനായെത്തിയ ടക്കറും പൂജ്യനായി മടങ്ങിയപ്പോൾ അയർലൻഡ് തകർന്നു. എന്നാൽ ഒരു വശത്ത് ഓപ്പണർ ബാൽബറിന്‍ ക്രീസിൽ ഉറക്കുകയായിരുന്നു. മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ സ്വന്തമാക്കി അയർലൻഡിനെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു.

ബാൽബറിന്‍ മത്സരത്തിൽ 51 പന്തുകളിൽ നിന്ന് 72 റൺസാണ് നേടിയത്. ഇന്നിങ്സിൽ 5 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ ബാൽബിർണി കൂടാരം കേറിയശേഷം എത്തിയ ബാറ്റർമാർ സ്കോറിംഗ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ അയർലൻഡ് അടിയറവ് പറയുകയായിരുന്നു. അവസാന ഓവറുകളിൽ അഡെയ്ര്‍(23) മാത്രമാണ് അയർലൻഡിനായി അല്പമെങ്കിലും പൊരുതിയത്. ഇങ്ങനെ മത്സരത്തിൽ ഇന്ത്യ 33 റൺസിന്റെ വിജയം സ്വന്തമാക്കി. ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസം നൽകുന്ന വിജയം തന്നെയാണിത്.

Scroll to Top