ചതിച്ചത് ടീം സെലക്ഷൻ :രൂക്ഷ വിമർശനവുമായി ഇർഫാൻ പത്താൻ

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക്‌ എല്ലാം വീണ്ടും ഒരിക്കൽ കൂടി പൂർണ്ണ നിരാശ. പാകിസ്ഥാനെതിരായ വമ്പൻ 10 വിക്കറ്റ് തോൽവിക്ക് പിന്നാലെ കിവീസിന് എതിരെ ജയം ലക്ഷ്യമിട്ട ഇന്ത്യൻ ടീമിന് കാലിടറുന്ന കാഴ്ചയാണ് ഇന്നലെ സാധിച്ചത്. ശക്തമായ ബാറ്റിങ്, ബൗളിംഗ് നിരകളുള്ള ടീം എന്നൊരു വിശേഷണം കരസ്ഥമാക്കി ഇത്തവണത്തെ ടി :20 ലോകകപ്പ് കളിക്കാനായി എത്തിയ വിരാട് കോഹ്ലിക്കും ടീമിനും തുടർച്ചയായ രണ്ടാം മത്സരത്തിലും താരങ്ങളുടെ എല്ലാം മോശം ഫോം സമ്മാനിച്ചത് തിരിച്ചടികൾ മാത്രം.8 വിക്കറ്റ് തോൽവി കിവീസിന് മുൻപിൽ വഴങ്ങി ടി :20 ലോകകപ്പ് സെമി ഫൈനലിലേക്കുള്ള പ്രവേശനം കൂടി തുലാസിലാക്കി കഴിഞ്ഞു ഇന്ത്യൻ ടീം. എന്നാൽ മറ്റൊരു തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റിനും നായകൻ വിരാട് കോഹ്ലിക്കും എതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്

ആദ്യത്തെ മത്സരത്തിൽ കോഹ്ലിക്കും ടീമിനും പാകിസ്ഥാനോടായി നാണംകെട്ട തോൽവി വഴങ്ങേണ്ടി വന്നിരുന്നു. രണ്ടാം കളിയിൽ ഇന്നലെ രണ്ട് സുപ്രധാന മാറ്റം പ്ലേയിംഗ്‌ ഇലവനിൽ കൊണ്ടുവന്നാണ് ടീം കളിക്കാനെത്തിയത്. അതേസമയം ഇഷാൻ കിഷനെ പ്ലേയിംഗ്‌ ഇലവനിൽ അതും ഓപ്പണിങ് റോളിൽ സെലക്ട് ചെയ്ത ഇന്ത്യൻ ടീം തീരുമാനം തന്നെ വളരെ അധികം ഞെട്ടിച്ചുവെന്ന് തുറന്ന് പറയുകയാണിപ്പോൾ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.പതിവിൽ നിന്നും വ്യത്യസ്തമായി കിഷനും രാഹുലുമാണ് ഓപ്പണർമാരായി ആദ്യം ബാറ്റ് ചെയ്യാൻ എത്തിയത്. നാല് റൺസ് മാത്രം നേടി ഇഷാൻ കിഷൻ നിരാശ നൽകിയാപ്പോൾ മൂന്നാം നമ്പറിൽ എത്തിയ രോഹിത് ശർമ്മ 14 റൺസിൽ പുറത്തായി.

“ഇന്ത്യൻ ടീമിൽ ഇപ്പോൾ വളരെ വലിയ താരങ്ങൾ തീരുമാനങ്ങൾ എല്ലാം തന്നെ കൈകൊള്ളുവാനുണ്ട്. എന്നാൽ എത്ര ആലോചിച്ചിട്ടും ഇന്നലെത്തെ കളിയിൽ കൊണ്ടുവന്ന മാറ്റങ്ങൾ മനസ്സിലാകുന്നില്ല. ലോകകപ്പ് പോലെയുള്ള ചില വമ്പൻ ടൂർണമെന്റുകളിൽ ഒരു മത്സരത്തിന്റെ മാത്രം പേരിൽ നിങ്ങൾക്ക് പ്ലേയിംഗ്‌ ഇലവനിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയില്ല. അപ്രകാരം മോശം റിസൾട്ട് ചോദിച്ചുവാങ്ങുകയാണ് നമ്മൾ.മിക്ക താരങ്ങൾക്കും ടീമിൽ സ്ഥിരതയാണ് ഏറെ ആവശ്യം “ഇർഫാൻ പത്താൻ തന്റെ ട്വീറ്റിൽ വിമർശനം കടുപ്പിച്ചു