ചെപ്പോക്ക് ടെസ്റ്റ് ക്ലൈമാക്സിലേക്ക് :അവസാന ദിനം ഇന്ത്യക്ക് ജയിക്കുവാൻ 381 റൺസ് കൂടി

IMG 20210208 151728

ക്രിക്കറ്റ് പ്രേമികൾ ഏവരും  ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ആദ്യ  ടെസ്റ്റ് മത്സരം നടക്കുന്ന ചെപ്പോക്കിൽ മത്സരം അഞ്ചാം ദിനമായ
   ഇന്ന്  ക്ലൈമാക്സിലേക്ക് .ഇംഗ്ലണ്ട് എതിരായ  ആദ്യ ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റ് കയ്യിലിരിക്കേ അവസാനദിനം ഇന്ത്യക്ക് ജയിക്കാന്‍ 381 റണ്‍സ്  കൂടി വേണം. ചെപ്പോക്കില്‍ 420 റണ്‍സ് എന്ന പടുകൂറ്റൻ  വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിന്  ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യ നാലാംദിനം കളി നിർത്തുമ്പോൾ 39/1 എന്ന നിലയിലാണ്. ഓപ്പണർ  ശുഭ്‍മാന്‍ ഗില്ലും (15*), ചേതേശ്വർ പൂജാരയുമാണ് (12*) ക്രീസില്‍. 12 റണ്‍സെടുത്ത ഓപ്പണർ രോഹിത് ശർമ്മയെ ലീച്ച്  ക്ലീൻ  ബൗള്‍ഡാക്കി.

ആദ്യ ഇന്നിംഗ്സില്‍ 241 റണ്‍സിന്‍റെ  വമ്പന്‍ ലീഡുമായി രണ്ടാം  ഇന്നിംഗ്സ്  ബാറ്റിംഗ്  ഇറങ്ങിയ ഇംഗ്ലണ്ട് 178 റണ്‍സില്‍ നാലാംദിനം എല്ലാവരും  പുറത്തായി. 419 റണ്‍സിന്‍റെ ആകെ ലീഡാണ് ഇന്ത്യക്ക് മുന്നില്‍ ഇംഗ്ലണ്ട് നേടിയെടുത്തത് .  ഇന്ത്യക്കായി ഓഫ്‌  സ്‍പിന്നർ രവിചന്ദ്ര അശ്വിന്‍ 61 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്‍ത്തി.   താരത്തിന്റെ  ടെസ്റ്റിലെ 28 ആം 5 വിക്കറ്റ് പ്രകടനമാണിത്   .

ഇന്ത്യക്ക് മുൻപിൽ  രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിൽ വലിയ വിജയലക്ഷ്യം മുൻപോട്ട് വെക്കുക എന്ന  ഉദ്ദേശ്യത്തോടെ ബാറ്റിംഗ് ആരംഭിച്ച
ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത് അശ്വിന്‍ തന്നെയാണ് .അവസാന വിക്കറ്റും വീഴ്‍ത്തിയത് അശ്വിൻ തന്നെയാണ്  .ഇന്നിംഗ്സിലെ ആദ്യ പന്തില്‍ റോറി ബേണ്‍സിനെ (0) മടക്കി അശ്വിന്‍ തുടങ്ങി. പിന്നാലെ ഡൊമിനിക് സിബ്ലി (16), ബെന്‍ സ്റ്റോക്‌സ് (7) എന്നിവരും അശ്വിന്റെ തിരിപ്പിന് മുന്നില്‍ കീഴടങ്ങി. വാലറ്റത്ത് ഡൊമിനിക് ബെസ്സും(25), ജോഫ്ര ആർച്ചറും(5), ജയിംസ് ആന്‍ഡേഴ്‍സണും(0) കീഴടങ്ങിയതും അശ്വിന്‍റെ മുന്നിലാണ്. 

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

ആക്രമിച്ച് കളിച്ച നായകന്‍ ജോ റൂട്ട് (32 പന്തില്‍ 40) ആണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ജസ്പ്രീത് ബുമ്രയാണ് റൂട്ടിനെ മടക്കിയത്. ഡാനിയേല്‍ ലോറന്‍സിനെ 18ല്‍ നില്‍ക്കേ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇശാന്ത് ശർമ്മ മുന്നൂറാം ടെസ്റ്റ് വിക്കറ്റ് തികച്ചത് ഇന്ത്യക്ക് ആശ്വാസമായി. ഓലി പോപ്(28), ജോസ് ബട്‍ലർ (24) എന്നിവരെ ഷെഹ്ബാസ് നദീം പുറത്താക്കി. എന്നാല്‍ ആദ്യ ഇന്നിംഗ്സിലെ മികച്ച ലീഡ് രണ്ടാം ഇന്നിംഗ്സിലെ കൂട്ടത്തകർച്ചയിലും ഇംഗ്ലണ്ടിന് ആത്മവിശ്വാസം നല്‍കുന്നതാണ് ചെപ്പോക്കില്‍ കണ്ടത്.

ടെസ്റ്റിലെ അഞ്ചാം ദിനമായ ഇന്ന് തോൽവിയെ കുറിച്ച് ഇന്ത്യ ഒരുതരത്തിലും  ചിന്തിക്കില്ല .നാട്ടിൽ  വിദേശ ടീമിനോട് തോൽവി നേരിടുക എന്ന അപമാനത്തിനും തുനിയാതെ മത്സരം സമനിലയ്ക്കുവാനാകും ഇന്ത്യൻ ക്യാമ്പ് ആഗ്രഹിക്കുക .എന്നാൽ റിഷാബ് പന്ത് ,കോഹ്ലി  എന്നിവർ ബാറ്റിങ്ങിന് ഇറങ്ങുവാനിരിക്കെ മറ്റൊരു ചരിത്ര വിജയവും ഇന്ത്യ സ്വപ്നം കാണുന്നു .

Scroll to Top