10-15 റൺസ് കൂടെ നേടിയിരുന്നെങ്കിൽ ജയിക്കമായിരുന്നു..തിരിച്ചുവരുമെന്ന് സഞ്ജു സാംസൺ..

b39d0ccc 3577 4e80 bd2f c9f96d870762

ഈ ഐപിഎൽ സീസണിലെ തങ്ങളുടെ തുടർച്ചയായ നാലാം പരാജയമാണ് രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്സിനെതിരെ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ കേവലം 144 റൺസ് മാത്രമായിരുന്നു നേടിയത്. മറുപടി ബാറ്റിംഗിൽ അർത്ഥ സെഞ്ച്വറി സ്വന്തമാക്കിയ സാം കരന്റെ മികവിൽ പഞ്ചാബ് അനായാസം വിജയം സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 5 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് പഞ്ചാബ് നേടിയത്. മത്സരത്തിലേറ്റ പരാജയത്തെപ്പറ്റി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.

ബാറ്റിംഗിലുണ്ടായ പരാജയമാണ് മത്സരത്തിൽ തോൽക്കാൻ കാരണമെന്നാണ് സഞ്ജു പറയുന്നത്. കുറച്ചു റൺസ് കൂടി കണ്ടെത്താൻ സാധിച്ചിരുന്നെങ്കിൽ മത്സരത്തിൽ അനായാസം വിജയിക്കാമായിരുന്നു എന്നാണ് സഞ്ജുവിന്റെ പക്ഷം. “ഞങ്ങൾക്ക് കുറച്ച് റൺസ് കൂടി ആവശ്യമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഞങ്ങൾ 10-15 റൺസ് കുറവാണ് നേടിയത് എന്ന് ഞാൻ കരുതുന്നു. ഇതൊരു 160 റൺസ് സ്വന്തമാക്കാൻ സാധിക്കുന്ന പിച്ചായിരുന്നു. നന്നായി കളിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് 160 റൺസിലധികം ഇവിടെ നേടാൻ സാധിക്കുമായിരുന്നു. അത് സാധിക്കാതെ വന്നതോടെയാണ് ഞങ്ങൾ പരാജയത്തിലേക്ക് നീങ്ങിയത്. മാത്രമല്ല ഞങ്ങളുടെ പ്ലെയിങ് ഇലവനിൽ ഒരു ബോളർ കൂടി അധികമായി ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഫലം മറ്റൊന്നായേനേ.”- സഞ്ജു പറഞ്ഞു.

“എന്നിരുന്നാലും പരാജയം അംഗീകരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്തൊക്കെ കാര്യങ്ങളിലാണ് ഞങ്ങൾക്ക് പിഴവുകൾ പറ്റുന്നത് എന്ന് പരസ്പരം സംസാരിക്കേണ്ട സമയമായി. തുടർച്ചയായ ഞങ്ങളുടെ നാലാം പരാജയമാണ് മത്സരത്തിൽ ഉണ്ടായത്. ടീമിൽ എന്താണ് മോശമായി പ്രവർത്തിക്കുന്നത് എന്ന് കൃത്യമായി കണ്ടുപിടിക്കേണ്ടതുണ്ട്. ഞങ്ങളുടെ ടീമിൽ ഒരുപാട് മാച്ച് വിന്നർമാരുണ്ട്. ആരെങ്കിലും മുൻപിലേക്ക് എത്തി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം. ഈ സമയത്താണ് ഞങ്ങൾ ഞങ്ങളുടെ ശക്തി കാട്ടേണ്ടത്. മത്സരങ്ങളിലൊക്കെയും കുറച്ചധികം റൺസ് സ്വന്തമാക്കാൻ ഞങ്ങൾ ശ്രദ്ധിക്കണം. ഇവിടെയാണെങ്കിലും 160-170 എന്നത് വളരെ മികച്ച സ്കോർ ആയിരുന്നു. ഈ സീസണിൽ ഇത്തരം വിക്കറ്റുകളിൽ ഞങ്ങൾ കളിച്ചിട്ടില്ല. പല വിക്കറ്റുകളിലും 200 റൺസിന് മുകളിൽ അനായാസം നേടാൻ സാധിക്കുമായിരുന്നു. പക്ഷേ അങ്ങനെയുള്ളപ്പോൾ മികവ് പുലർത്തേണ്ടതുണ്ട്. വരും മത്സരങ്ങളിൽ ഞങ്ങൾക്ക് അനുകൂലമായി ഫലങ്ങൾ ഉണ്ടാകും എന്നാണ് ഞാൻ കരുതുന്നത്.”- സഞ്ജു കൂട്ടിച്ചേർത്തു.

Read Also -  അബ്ദുൽ ബാസിതിന്റെ വെടിക്കെട്ട്. 22 പന്തിൽ 50 റൺസ് നേടി ഹീറോയിസം. കാലിക്കറ്റിനെ തകർത്ത് ട്രിവാൻഡ്രം.

നിലവിൽ 13 മത്സരങ്ങൾ ഈ സീസണിൽ കളിച്ച രാജസ്ഥാൻ 8 മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയിട്ടുണ്ട്. 5 പരാജയങ്ങളുമായി 16 പോയിന്റുകളാണ് രാജസ്ഥാൻ നേടിയിരിക്കുന്നത്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ ഇപ്പോൾ തുടരുന്നത്. എന്നാൽ അവസാന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിൽ രാജസ്ഥാന്റെ രണ്ടാം സ്ഥാനം നഷ്ടമാവും. ഒന്നാം സ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് രാജസ്ഥാന്റെ അവസാന മത്സരം നടക്കുന്നത്. ഈ മത്സരം രാജസ്ഥാനെ സംബന്ധിച്ച് വളരെ നിർണായകമാണ്.

Scroll to Top