ഇന്ത്യ 296 റൺസിന് പുറത്ത്. ആദ്യ ഇന്നിങ്സിൽ വഴങ്ങിയത് 173 റൺസ് ലീഡ്.

361469

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനെതിരെ 173 റൺസ് ലീഡ് വഴങ്ങി ഇന്ത്യ. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ ഉയർത്തിയ 469 എന്ന സ്കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് മുൻനിര ബാറ്റർമാരെ തുടക്കത്തിൽ തന്നെ നഷ്ടമാവുകയായിരുന്നു. രോഹിത് ശർമ(15) ഗിൽ(13) പുജാര(14) കോഹ്ലി(14) എന്നിവർ 20 റൺസ് പോലും നേടാതിരുന്ന സാഹചര്യത്തിൽ ഇന്ത്യ തുടക്കം തന്നെ പതറി. എന്നാൽ പിന്നീട് ജഡേജയും രഹാനെയും ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുകയായിരുന്നു.

മത്സരത്തിൽ ജഡേജ 51 പന്തുകൾ നേരിട്ട് 48 റൺസാണ് നേടിയത്. ജഡേജ പുറത്തായതിനു ശേഷവും രഹാനെ ഇന്ത്യൻ സ്കോറിങ് ഉയർത്തി. മൂന്നാം ദിവസം താക്കൂറിനെ കൂട്ടുകെപ്പിടിച്ച് ഏഴാം വിക്കറ്റിൽ 109 റൺസിന്റെ കൂട്ടുകെട്ട് രഹാനെ കെട്ടിപ്പടുക്കുകയുണ്ടായി. മത്സരത്തിൽ രഹാനെ 129 പന്തുകളിൽ നിന്ന് 89 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 11 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. രഹാനെ പുറത്തായ ശേഷവും താക്കൂർ ഓസ്ട്രേലിയൻ ബോളർമാരെ പ്രഹരിച്ചു.

wtc final rahane century

തന്റെ ഇന്നിങ്സിന്റെ ആദ്യസമയത്ത് വളരെ പതിയെ തന്നെയായിരുന്നു താക്കൂർ തുടങ്ങിയത്. കൃത്യമായി പിച്ചിന്റെ ബൗൺസ് നിർണയിക്കാൻ താക്കൂറിന് സാധിച്ചിരുന്നില്ല. എന്നിരുന്നാലും മികച്ച പോരാട്ടം തന്നെ മൈതാനത്ത് താക്കൂർ നയിക്കുകയുണ്ടായി. 109 പന്തുകൾ നേരിട്ട് താക്കൂർ 51 റൺസാണ് മത്സരത്തിൽ താക്കൂർ നേടിയത്. ഇന്ത്യൻ ഇന്നിങ്സിന്റ അവസാനം വരെ പിടിച്ചുനിൽക്കാനും താക്കൂറിന് സാധിച്ചു. രഹാനെയും താക്കൂറും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 296 എന്ന ഭേദപ്പെട്ട സ്കോർ നേടുകയായിരുന്നു.

See also  "സഞ്ജു കാട്ടിയത് വലിയ പിഴവ്.. കളി തോറ്റിരുന്നെങ്കിൽ സഞ്ജുവിന്റെ കാര്യം തീർന്നേനെ "- ഹർഭജൻ പറയുന്നു..

ഇതോടെ ആദ്യ ഇന്നിംഗ്സിൽ 173 റൺസിന്റെ ലീഡ് ഇന്ത്യ വഴങ്ങിയിട്ടുണ്ട്. മൂന്നാം ദിവസം 151ന് 5 എന്ന നിലയിൽ ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ തന്നെയാണ് ലഭിച്ചിരിക്കുന്നത്. എന്നിരുന്നാലും രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങുന്ന ഓസ്ട്രേലിയയെ എത്രയും വേഗത്തിൽ പിടിച്ചു കെട്ടിയാൽ മാത്രമേ ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയം നേടാൻ സാധിക്കൂ. അല്ലാത്തപക്ഷം ഓസ്ട്രേലിയ ഇന്ത്യയെ വരിഞ്ഞുമുറുകും എന്ന കാര്യം ഉറപ്പാണ്.

Scroll to Top