സുവർണ നേട്ടവുമായി സഞ്ജു.. തന്റെ 12ആം ഐപിഎൽ സീസണിൽ നാഴികക്കല്ല് പിന്നിട്ടു..

GNX8UF0WkAARMWK

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി 500 റൺസ് പിന്നിട്ട് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. തന്റെ പന്ത്രണ്ടാമത്തെ ഐപിഎൽ സീസണിലാണ് സഞ്ജു സാംസൺ ഈ സുവർണനേട്ടം കൈവരിച്ചത്. ഈ 12 സീസണുകളിൽ 2 സീസണുകൾ സഞ്ജു കളിച്ചത് ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ആയിരുന്നു.

പഞ്ചാബിനെതിരായ മത്സരത്തിൽ കേവലം 14 റൺസ് കൂടിയായിരുന്നു സഞ്ജുവിന് ഈ സുവർണ്ണ നേട്ടത്തിന് ആവശ്യം. അധികസമയം എടുക്കാതെ തന്നെ ഈ സീസണിലെ തന്റെ 500 റൺസ് കണ്ടെത്താൻ സഞ്ജുവിന് സാധിച്ചു. എന്നിരുന്നാലും മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചില്ല. 15 പന്തുകൾ നേരിട്ട സഞ്ജു 18 റൺസ് നേടി പുറത്താവുകയാണ് ഉണ്ടായത്.

ഇതിന് മുമ്പ് 2021 ഐപിഎൽ സീസണിൽ ആയിരുന്നു സഞ്ജു ഇത്ര മികച്ച പ്രകടനം പുറത്തെടുത്തത്. സീസണിൽ തന്റെ ടീമിനെ മുന്നിൽ നിന്ന് നയിച്ച സഞ്ജു സാംസൺ 484 റൺസാണ് നേടിയത്. അന്ന് ഓറഞ്ച് ക്യാപ് ലിസ്റ്റിൽ ആറാം സ്ഥാനമായിരുന്നു സഞ്ജു കയ്യടക്കിയത്. 2022ൽ രാജസ്ഥാൻ റോയൽസ് ഫൈനലിലെത്തിയ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചു. ആ സീസണിൽ 17 മത്സരങ്ങൾ രാജസ്ഥാനായി കളിച്ച സഞ്ജു 458 റൺസ് നേടുകയുണ്ടായി. അതിനുമുമ്പ് 2018ലും സഞ്ജു റൺവേട്ടയിൽ 400 റൺസ് പിന്നിട്ടിരുന്നു. 2018ൽ 15 മത്സരങ്ങളിൽ നിന്ന് 441 റൺസാണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്.

Read Also -  2025 ഐപിഎല്ലിലും സഞ്ജു രാജസ്ഥാൻ നായകൻ. സ്ഥിരീകരിച്ച് രാജസ്ഥാൻ റോയൽസ്.

2017ൽ ഡൽഹി ക്യാപിറ്റൽസിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. ആ സീസണിൽ 14 മത്സരങ്ങൾ കളിച്ച സഞ്ജു 386 റൺസ് നേടി. 2016ൽ 14 മത്സരങ്ങളിൽ നിന്ന് 291 റൺസാണ് സഞ്ജു സ്വന്തമാക്കിയത്. 2013ലായിരുന്നു സഞ്ജു തന്റെ ഐപിഎല്ലിലെ അരങ്ങേറ്റം കുറിച്ചത്. ആ സീസണിൽ 11 മത്സരങ്ങൾ കളിച്ച സഞ്ജു 206 റൺസ് സ്വന്തമാക്കി. ഇങ്ങനെ എല്ലാ സീസണിലും മികവ് പ്രകടനം നടത്തിയാണ് സഞ്ജു സാംസൺ ഇപ്പോൾ 500 റൺസ് പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം രാജസ്ഥാന്റെ മറ്റൊരു ബാറ്ററായ റിയാൻ പരഗും ഈ സീസണിലെ തന്റെ 500 റൺസ് പൂർത്തീകരിക്കുകയുണ്ടായി. ഇത് ആദ്യമായാണ് ഒരു സീസണിൽ പരാഗ് 500 റൺസ് ടീമിനായി കണ്ടെത്തുന്നത്.

ഇതുവരെ ഒരു രാജസ്ഥാനായി 200 റൺസിന് മുകളിൽ നേടാൻ പരഗിന് സാധിച്ചിരുന്നില്. എന്നാൽ ഇത്തവണ പരഗിനെ രാജസ്ഥാൻ നാലാം നമ്പറിലേക്ക് ഉയർത്തുകയാണ് ഉണ്ടായത്. ഇതുവരെ ഈ സീസണിൽ 13 മത്സരങ്ങൾ കളിച്ച പരഗ് 4 അർദ്ധ സെഞ്ച്വറികളുടെ ബലത്തിൽ 531 റൺസാണ് നേടിയിട്ടുള്ളത്. പഞ്ചാബിനെതിരായ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 504 റൺസാണ് സഞ്ജു തന്റെ പേരിൽ ചേർത്തിരിക്കുന്നത്. എന്നിരുന്നാലും അവസാന മത്സരങ്ങളിൽ മികച്ച പ്രകടനം സഞ്ജുവിന് കാഴ്ചവയ്ക്കാൻ സാധിക്കാതെ വന്നത് ആരാധകരെ കൂടുതൽ നിരാശയിലാക്കുന്നുണ്ട്. 2024ൽ ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സഞ്ജു മികച്ച ഫോമിലേക്ക് തിരികെയെത്തേണ്ടത് അത്യാവശ്യമാണ്.

Scroll to Top