“സഞ്ജു ഞങ്ങളെ നന്നായി വിഷമിപ്പിച്ചു.. അതുകൊണ്ടാണ്..”- ന്യായീകരണവുമായി ഡൽഹി ഓണർ.

Screenshot 2024 05 08 141239 1715157784571 1715157791285

ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ നിർഭാഗ്യകരമായ പരാജയമായിരുന്നു രാജസ്ഥാൻ റോയൽസിന് നേരിടേണ്ടത് വന്നത്. മത്സരത്തിൽ വിജയത്തിന് അടുത്ത് നിന്നാണ് രാജസ്ഥാൻ പരാജയത്തിലേക്ക് നീങ്ങിയത്. ഇതിൽ പ്രധാനമായി മാറിയത് സഞ്ജു സാംസണിന്റെ വിക്കറ്റ് ആയിരുന്നു.

മത്സരത്തിന് 46 പന്തുകളിൽ 86 റൺസ് നേടിയ സഞ്ജുവിന്റെ വിക്കറ്റ് വളരെ വിവാദപരമായിരുന്നു. സഞ്ജുവിന്റെ ക്യാച്ച് എടുക്കുന്ന സമയത്ത് ഹോപ്പിന്റെ കാൽപാദം ബൗണ്ടറി ലൈനിൽ തട്ടുന്നത് വ്യക്തമായി കാണാമായിരുന്നു. പക്ഷേ തേർഡ് അമ്പയർ അത് ഔട്ടായി വിധിച്ചു. ഇതിന് പിന്നാലെ ഒരുപാട് അപ്രതീക്ഷിത സംഭവങ്ങൾ മൈതാനത്ത് അരങ്ങേറുകയുണ്ടായി. സഞ്ജു അമ്പയറുമായി വാക്കുകൾ കൈമാറുന്നതും കാണാൻ സാധിച്ചു.

ezgif 1 9e61943b1a

ഈ സമയത്താണ് ഡൽഹിയുടെ ഓണർമാർ തങ്ങളുടെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് വളരെ വികാരഭരിതമായാണ് പ്രതികരിച്ചത്. അമ്പയറോഡ് ഇക്കാര്യം സംസാരിച്ച സഞ്ജുവിനോട് തിരിച്ചു കയറി പോകാനാണ് ഡൽഹിയുടെ കോ-ഓണർ പാർത് ജിണ്ടൽ പറഞ്ഞത്. ഇതിന് ശേഷം ജിണ്ടലിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു.

“ഒരു യുവ ക്രിക്കറ്റ് താരത്തോട് ഇത്തരത്തിൽ പ്രതികരിക്കാൻ താങ്കൾക്ക് എന്ത് അവകാശമാണുള്ളത്” എന്നാണ് ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ ചോദിച്ചത്. പക്ഷേ മത്സര ശേഷം താൻ സഞ്ജുവുമായി നടത്തിയ സംഭാഷണത്തെപ്പറ്റി പിന്നീട് ജിണ്ടൽ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിക്കുകയുണ്ടായി.

Read Also -  അബ്ദുൽ ബാസിതിന്റെ വെടിക്കെട്ട്. 22 പന്തിൽ 50 റൺസ് നേടി ഹീറോയിസം. കാലിക്കറ്റിനെ തകർത്ത് ട്രിവാൻഡ്രം.

“സഞ്ജു സാംസണുമായി വളരെ നന്നായി തന്നെ സംസാരിക്കാൻ സാധിച്ചു. വളരെ സന്തോഷവാന്മാരായാണ് ഞങ്ങൾ പിരിഞ്ഞത്. കൊട്ലയിൽ സഞ്ജുവിന്റെ പവർ ഹീറ്റിംഗ് കാണാൻ സാധിച്ചു. അവിശ്വസനീയം തന്നെയായിരുന്നു. ഞങ്ങളെ പൂർണമായും വിഷമിപ്പിക്കാൻ സഞ്ജുവിന് സാധിച്ചു.”

“അതുകൊണ്ടാണ് ആ സമയത്ത് അത്തരത്തിൽ വികാര വിക്ഷോഭങ്ങൾ പുറത്തുകാട്ടേണ്ടി വന്നത്. അവൻ ഔട്ടായ സമയത്തായിരുന്നു ഞങ്ങൾ അത് കാട്ടിയത്. എന്നിരുന്നാലും അവനെ അഭിനന്ദിക്കുന്നതിൽ വളരെ വലിയ സന്തോഷമുണ്ട്. മത്സരത്തിൽ മികച്ച വിജയം തന്നെയാണ് ഞങ്ങളുടെ കുട്ടികൾ നേടിയത്.”- പാർത് ജിണ്ടൽ കുറിച്ചു.

മത്സരത്തിലെ അമ്പയർമാരുടെ തീരുമാനങ്ങളെ ചൊല്ലിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സഞ്ജുവിന്റെ പുറത്താകൽ മാത്രമല്ല, പവൽ നൽകിയ റിവ്യൂവിലും അമ്പയർക്ക് വലിയ പിഴവ് സംഭവിച്ചിട്ടുണ്ട് എന്ന് സാമൂഹ്യ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. എന്തായാലും ഇത്തരത്തിലുള്ള മോശം അമ്പയറിംഗ് ഐപിഎല്ലിന് ഗുണം ചെയ്യില്ല എന്ന കാര്യം ഉറപ്പാണ്. വരും മത്സരങ്ങളിൽ ഇത്തരത്തിലുള്ള വിവാദങ്ങൾ ഒഴിച്ച് നിർത്താനുള്ള ശ്രമത്തിലാണ് ഐപിഎൽ സംഘാടകർ.

Scroll to Top