സഞ്ജുവിന്റെ ഔട്ടിൽ മാത്രമല്ല, പവലിന്റെ കാര്യത്തിലും അമ്പയറുടെ പിഴവ്. തുറന്നുകാട്ടി സോഷ്യൽ മീഡിയ.

POWEL22 1

രാജസ്ഥാൻ റോയൽസിന്റെ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിലെ അമ്പയറിങ് മണ്ടത്തരങ്ങൾക്ക് കൂടുതൽ തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ. സഞ്ജു സാംസന്റെ പുറത്താകലിൽ തേർഡ് പേർക്ക് പറ്റിയ വലിയ മണ്ടത്തരം മുൻപ് പുറത്തുവന്നിരുന്നു.

ശേഷം ഇപ്പോൾ രാജസ്ഥാൻ താരം പവൽ വൈഡ് ലഭിക്കാനായി നൽകിയ റിവ്യൂവിൽ അമ്പയർക്ക് അബദ്ധം പറ്റി എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ കുറിച്ചിരിക്കുന്നത്. നിർണായകമായ സമയത്ത് അമ്പയർ കൃത്യമായ രീതിയിൽ വൈഡ് പരിശോധിക്കാതെ, തെറ്റായ ദൃശ്യങ്ങൾ ചെക്ക് ചെയ്ത് വൈഡല്ല എന്ന് വിധിക്കുകയായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. കൃത്യമായ ദൃശ്യങ്ങൾ നിരത്തിയാണ് സോഷ്യൽ മീഡിയയിൽ ഇത് വിവാദം ആയിരിക്കുന്നത്

രാജസ്ഥാന്റെ ഇന്നിംഗ്സിനിടെയായിരുന്നു വൈഡിനായി പവൽ റിവ്യൂ എടുത്തത്. ഇത് പരിശോധിക്കുമ്പോഴാണ് അമ്പയർക്ക് വലിയ അബദ്ധം പറ്റിയത്. മറ്റൊരു പന്തിന്റെ വിഷ്വലാണ് ആ സമയത്ത് അമ്പയർ പരിശോധിച്ചത് എന്ന് ആരാധകർ പറയുന്നു. ഇതിന്റെ ചിത്രം നിരത്തിയാണ് ആരാധകർ രംഗത്ത് വന്നിരിക്കുന്നത്.

“വൈഡ് ബോളാണ് എന്ന് പറഞ്ഞ് കാണിച്ച രണ്ടാമത്തെ ആംഗിളിലെ വിഷ്വൽ അതിന് മുൻപ് എറിഞ്ഞ പന്തിന്റേതായിരുന്നു. റിവ്യൂ നൽകിയ പന്തിൽ, പവൽ മുട്ട് നിലത്ത് ഊന്നി ഷോട്ടു കളിക്കുന്നതാണ് ആദ്യ വിഷലിൽ കണ്ടത്. എന്നാൽ രണ്ടാമത്തെ വിഷ്വലിൽ പവലിന്റെ കാൽമുട്ട് തറയിൽ സ്പർശിക്കുന്നത് പോലുമില്ല.”- ഒരു ആരാധകൻ കുറിച്ചു.

Read Also -  KCL 2024 : തുടർച്ചയായ മൂന്നാം വിജയം. ആലപ്പിയെ തകർത്ത് കൊല്ലം ഒന്നാമത്.
POWEL22

“ഇന്നലെ ടീവി അമ്പയർ കാണിച്ച മറ്റൊരു മണ്ടത്തരമാണ് പവലിന്റെ വൈഡ്. വൈഡ് ബോൾ റിവ്യൂ ചെയ്തപ്പോൾ ബാക്ക് ആംഗിൾ കാണിച്ചത് മറ്റൊരു പന്തിന്റേതാണ്. ആദ്യ ആംഗിളിൽ കാണിച്ച ഷോട്ടിൽ പവലിന്റെ മുട്ടിന് ഗ്രൗണ്ടിൽ ടച്ചുണ്ട്. എന്നാൽ രണ്ടാമത്തേതിൽ അതില്ല.”- മറ്റൊരു ആരാധകനും തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിക്കുകയുണ്ടായി. ടൂർണമെന്റ് അങ്ങേയറ്റം സജീവമാക്കി നിർത്തുന്നതിനായി ഡൽഹിയെ വിജയിപ്പിക്കാൻ സംഘാടകർ ഒത്തു കളിച്ചതാണോ എന്നത് അടക്കമുള്ള ആരോപണം പോലും ഇതേ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

മുൻപ് സഞ്ജുവിനെ പുറത്താക്കാനായി ഇത്തരത്തിൽ വളരെ മോശമായ തീരുമാനം അമ്പയർ കൈക്കൊണ്ടു. ഇതിനു മുൻപും ഈ സീസണിൽ പലതവണ അമ്പയറിന്റെ ചില തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ചില സമയങ്ങളിൽ വളരെ മോശം തീരുമാനങ്ങൾ തന്നെയാണ് അമ്പയർമാർ കൈക്കൊണ്ടിരുന്നത്. എന്നാൽ പലതും മത്സരഫലത്തെ വലിയ രീതിയിൽ ബാധിക്കാതെ പോയതിനാൽ തന്നെ വലിയ ചർച്ചയായില്ല. പക്ഷേ ഇപ്പോൾ സഞ്ജു സാംസണിന്റെ പുറത്താകൽ അങ്ങേയറ്റം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Scroll to Top