ഷാഹീൻ അഫ്രീദിയും ഹാരിസ് റോഫും ബുമ്രയെയും പാണ്ട്യയെയും കണ്ടു പഠിക്കണം. വഖാർ യൂനിസ് പറയുന്നു.

20240610 173425 scaled

ഇന്ത്യൻ ടീമിന് വളരെയധികം പ്രശംസ നൽകിക്കൊടുത്ത മത്സരമായിരുന്നു പാക്കിസ്ഥാനെതിരെ നടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ബാറ്റിംഗിൽ പതറിയെങ്കിലും ശക്തമായ ബോളിംഗ് പ്രകടനവുമായി മത്സരത്തിൽ വിജയം സ്വന്തമാക്കുകയുണ്ടായി.

ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത് ജസ്പ്രീറ്റ് ബൂമ്രയുടെ തകർപ്പൻ ബോളിംഗ് പ്രകടനം തന്നെയായിരുന്നു. നിർണായകമായ സമയത്ത് മുഹമ്മദ് റിസ്വാനെ പുറത്താക്കി ബൂമ്ര ഇന്ത്യക്ക് വലിയ വഴിത്തിരിവ് മത്സരത്തിൽ നൽകി. ഒപ്പം ഓൾറൗണ്ടർ ഹർദിക് പാണ്ട്യയുടെ കൃത്യമായ പ്രകടനവും ഇന്ത്യയ്ക്ക് സഹായകരമായി. ഇപ്പോൾ ഇരുവരെയും പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം വഖാർ യൂനിസ്.

പാക്കിസ്ഥാൻ പേസർമാരായ ഷാഹിൻ അഫ്രീദിയും ഹാരിസ് റോഫും ബൂമ്രയിലും പാണ്ട്യയിലും നിന്ന് ബോളിംഗ് പഠിക്കേണ്ടതുണ്ട് എന്നാണ് യൂനിസ് പറഞ്ഞത്. മത്സരത്തിൽ മുഹമ്മദ് അമീർ നന്നായി പന്തറിഞ്ഞതായി യൂനിസ് പറയുകയുണ്ടായി. എന്നാൽ ഷാഹിൻ അഫ്രീദിയും ഹാരിസ് റോഫും ഇന്ത്യയ്ക്ക് കുറച്ചധികം ബൗണ്ടറികൾ വിട്ടുനൽകി എന്ന് യൂനിസ് കൂട്ടിച്ചേർത്തു. ഇത് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചു എന്നാണ് യൂനിസിന്റെ അഭിപ്രായം.

“ഇന്ത്യക്കെതിരായ മത്സരത്തിൽ മുഹമ്മദ് അമീർ വളരെ നന്നായി തന്നെ പന്തറിഞ്ഞു. പക്ഷേ ഷാഹിൻ അഫ്രിദിയും ഹാരിസ് റോഫും ബൗണ്ടറികൾ വിട്ടു നൽകി. ഇത് അവർക്ക് ഒഴിവാക്കാമായിരുന്നു. എങ്ങനെയാണ് ബാറ്റർമാരെ നിയന്ത്രിക്കേണ്ടത് എന്ന് അവർ കണ്ടു പഠിക്കേണ്ടതുണ്ട്.”- യൂനിസ് പറയുന്നു.

Read Also -  സഞ്ജുവിന് പകരം ദുബെയെ ഉൾപെടുത്തിയത് വിഡ്ഢിത്തം. വിമർശനവുമായി മുൻ ഇന്ത്യൻ താരം.

“ഇന്ത്യയെ സംബന്ധിച്ച് ബുമ്രയും ഹർദിക് പാണ്ട്യയും അവിശ്വസനീയ ബോളർമാരാണ്. പാക്കിസ്ഥാന്റെ പേസർമാർ ഈ താരങ്ങളുടെ പ്രകടനങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. 119 റൺസ് സ്വന്തമാക്കുന്നതിന് മുൻപ് തന്നെ ഇന്ത്യയെ പുറത്താക്കാനുള്ള അവസരങ്ങൾ പാക്കിസ്ഥാന് ഉണ്ടായിരുന്നു. പക്ഷേ 119 എന്നൊരു സ്കോറിലെത്താനുള്ള അവസരം പാക്കിസ്ഥാൻ തന്നെ ഇന്ത്യക്ക് നൽകുകയായിരുന്നു.”- യൂനിസ് കൂട്ടിച്ചേർക്കുന്നു. മത്സരത്തിലെ ഇന്ത്യയുടെ വിജയം വളരെ അവിസ്മരണീയമായിരുന്നു എന്നും യൂനിസ് സ്റ്റാർ സ്പോർട്സിൽ പറയുകയുണ്ടായി.

ഇന്ത്യക്കെതിരായ പരാജയം പാക്കിസ്ഥാനെ വലിയ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. ഇതോടെ അവസാന 2 മത്സരങ്ങളിൽ വലിയ വിജയങ്ങൾ പാക്കിസ്ഥാൻ സ്വന്തമാക്കേണ്ടിയിരിക്കുന്നു. ഇന്ന് കാനഡയ്ക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ശേഷം അയർലണ്ടിനെതിരെ പാകിസ്ഥാൻ മൈതാനത്ത് ഇറങ്ങും.

ഈ 2 മത്സരങ്ങളിലും വലിയ വിജയം സ്വന്തമാക്കേണ്ടത് പാക്കിസ്ഥാന്റെ ആവശ്യമാണ്. അതേസമയം നാളെ അമേരിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം നടക്കുന്നത്. ഈ മത്സരത്തിൽ വിജയം സ്വന്തമാക്കിയാൽ ഇന്ത്യക്ക് സൂപ്പർ 8 ഉറപ്പിക്കാൻ സാധിക്കും.

Scroll to Top