ഷാഹീനും ഷാമിയുമല്ല, നിലവിൽ ക്രിക്കറ്റിലെ തന്റെ പ്രിയപ്പെട്ട ബോളറെ തിരഞ്ഞെടുത്ത് വസീം അക്രം.

Bumrah and Shami

നിലവിൽ ഏകദിന ക്രിക്കറ്റിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ബോളറെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം വസീം അക്രം. ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ബോളർ എന്നാണ് അക്രം പറയുന്നത്. ഇന്ത്യയുടെ പേസ് നിരയ്ക്ക് നേതൃത്വം നൽകുന്ന ബോളറാണ് ബൂമ്ര.

കഴിഞ്ഞ വർഷങ്ങളിലൊക്കെയും ഇന്ത്യയെ മികച്ച ടീമായി അണിയിച്ചൊരുക്കുന്നതിൽ പ്രധാന പങ്കാണ് ബൂമ്ര വഹിച്ചിട്ടുള്ളത്. വിദേശ പിച്ചുകളിലെ ഏറ്റവും മികച്ച പ്രകടനങ്ങളാണ് ബുമ്രയുടെ വലിയ കരുത്ത്. എപ്പോഴൊക്കെ നായകൻ രോഹിത് ശർമയ്ക്ക് വിക്കറ്റ് ആവശ്യമുണ്ടോ അപ്പോഴൊക്കെ അദ്ദേഹം ബുമ്രയ്ക്ക് ബോൾ നൽകാറാണ് പതിവ്.

പാക്കിസ്ഥാന്റെ സ്റ്റാർ പേസർ ഷാഹിൻ അഫ്രിദിയെയും ലോക ക്രിക്കറ്റിലെ മറ്റു ബോളർമാരെയും ഒഴിവാക്കിയാണ് ബൂമ്രയെ വസീം അക്രം മികച്ച ബോളറായി തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ സമയങ്ങളിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും നടത്തിയ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രസ്താവനയിലേക്ക് അക്രം എത്തിയത്.

ഇതിനൊപ്പം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ ആര് എന്ന ചോദ്യത്തിനും അക്രം ഉത്തരം നൽകുകയുണ്ടായി. 1980കളിലാണ് താൻ കളിച്ചിരുന്നതെന്നും അന്നത്തെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർ റിച്ചാർഡ്സ് ആയിരുന്നു എന്നും അക്രം പറഞ്ഞു. നിലവിൽ ക്രിക്കറ്റിലെ ഏറ്റവും പ്രിയപ്പെട്ട ബാറ്റർ വിരാട് കോഹ്ലിയാണ് എന്നും അക്രം പറയുകയുണ്ടായി.

Read Also -  സിക്സർ അടിച്ച് ട്രിപിൾ സെഞ്ച്വറി നേടരുത് എന്ന് സച്ചിൻ. വക വയ്ക്കാതെ സേവാഗ്. സംഭവം ഇങ്ങനെ.

“നിലവിൽ ബുമ്ര തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച ബോളർ. ഒരുപാട് ഉയരങ്ങളിലാണ് ഇപ്പോൾ അവൻ. കൃത്യമായ നിയന്ത്രണത്തിൽ, കൃത്യമായ പെയ്സിൽ, കൃത്യമായ വേരിയേഷനുകളോടെ പന്തറിയാൻ സാധിക്കുന്ന എല്ലാം തികഞ്ഞ ബോളറാണ് അവൻ. എല്ലായിപ്പോഴും ബൂമ്രയെ സ്ക്രീനിൽ കാണുന്നത് ഒരു ട്രീറ്റ് ആണ്. ന്യൂ ബോളിൽ ഇത്തരത്തിൽ പിച്ചിൽ നിന്ന് ചലനങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നത് വലിയൊരു കാര്യമായാണ് ഞാൻ കാണുന്നത്. സമ്പൂർണ്ണനായ ഒരു ബോളർക്ക് മാത്രമേ ഇത്തരത്തിലുള്ള ചലനങ്ങൾ ന്യൂബോളിൽ സൃഷ്ടിക്കാൻ സാധിക്കൂ.”- അക്രം പറഞ്ഞു.

“ഇടംകയ്യൻ ബാറ്റർമാർക്കെതിരെ പന്തറിയുമ്പോൾ, ബുമ്ര കൃത്യമായി തന്റെ സീമിൽ പന്തറിയാൻ ശ്രമിക്കാറുണ്ട്. മാത്രമല്ല ഈ സാഹചര്യത്തിൽ വൈഡ് ക്രീസിന്റെ അടുത്ത് നിന്നാണ് ബൂമ്ര പന്തറിയാറുള്ളത്. അതിനാൽ തന്നെ ബോൾ തങ്ങളുടെ ഉള്ളിലേക്ക് എത്തുമെന്ന് ബാറ്റർമാർ കരുതും. ശേഷം അതിന്റെ ആംഗിൽ അനുസരിച്ചാണ് ബാറ്റർമാർ കളിക്കുക. പക്ഷേ ബോൾ കൃത്യമായി പിച്ചിൽ നിന്ന് മൂവ് ചെയ്ത് മറുവശത്തേക്ക് സ്വിങ് ചെയ്യുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ ബാറ്റർമാർക്ക് പന്തിനെ പ്രതിരോധിക്കാൻ സാധിക്കാതെ വരുന്നു. ഞാൻ വലംകൈ ബാറ്റർമാർക്കെതിരെ ഔട്ട്സിംഗർ എറിയുന്ന സമയത്ത് എനിക്ക് കൃത്യമായി പന്തിനെ കൺട്രോൾ ചെയ്യാൻ സാധിച്ചിരുന്നില്ല. പക്ഷേ ബുമ്രയ്ക്ക് കൃത്യമായി ന്യൂബോളിൽ നിയന്ത്രണം ലഭിക്കുന്നുണ്ട്.”- അക്രം കൂട്ടിച്ചേർത്തു.

Scroll to Top