വിമര്‍ശകരെകൊണ്ട് കയ്യടിപ്പിച്ച് കെല്‍ രാഹുല്‍. 24 പന്തില്‍ ഫിഫ്റ്റി

സൗത്താഫ്രിക്കന്‍ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ സൗത്താഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗില്‍ പതിവുപോലെ കെല്‍ രാഹുലും രോഹിത് ശര്‍മ്മയുമാണ് ബാറ്റ് ചെയ്യാന്‍ എത്തിയത്.

ആദ്യ പന്തില്‍ തന്നെ ഫോറടിച്ചുകൊണ്ടാണ് കെല്‍ രാഹുല്‍, ഇന്നിംഗ്സിനു തുടക്കമിട്ടത്. കഴിഞ്ഞ മത്സരത്തില്‍ മെല്ലപോക്കിന്‍റെ പേരില്‍ വന്‍ വിമര്‍ശനമാണ് കെല്‍ രാഹുലിന് കിട്ടിയത്. തിരുവന്തപുരത്തെ ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റി എന്ന ഇന്ത്യന്‍ റെക്കോഡ് രാഹുലിന്‍റെ പേരിലായി.

എന്നാല്‍ ഗുവഹത്തിയില്‍ നടന്ന മത്സരത്തില്‍ വിമര്‍ശിച്ചവരെക്കൊണ്ട് കയ്യടിപ്പിക്കാനായി രാഹുലിനു കഴിഞ്ഞു. 24 പന്തില്‍ നിന്നുമാണ് തന്‍റെ തുടര്‍ച്ചയായ രണ്ടാം അര്‍ദ്ധസെഞ്ചുറി നേടിയത്. 49 ല്‍ നില്‍ക്കുമ്പോള്‍ സിക്സടിച്ചാണ് രാഹുല്‍ അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്.

28 പന്തില്‍ 5 ഫോറും 4 സിക്സുമായി 57 റണ്‍സാണ് കെല്‍ രാഹുല്‍ നേടിയത്.