ലേലത്തിൽ വന്നാൽ കോഹ്ലിയെ ഞങ്ങൾ പൊക്കും. ലക്ഷ്യം വയ്ച്ച് 3 വമ്പൻ ടീമുകൾ.

kohli orange

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. കോഹ്ലിയെ ലഭിക്കാനായി തങ്ങൾ എത്ര തുക മുടക്കാനും തയ്യാറാണ് എന്ന് ഇതിനോടകം തന്നെ പല ഫ്രാഞ്ചൈസികളും അറിയിച്ചിട്ടുണ്ട്. 2025 ഐപിഎൽ മെഗാ ലേലത്തിൽ കോഹ്ലി ലേലതാരങ്ങളുടെ ലിസ്റ്റിൽ എത്തിയാൽ സ്വന്തമാക്കാൻ സാധ്യതയുള്ള 3 ടീമുകളെ പരിശോധിക്കാം.

1. ഡൽഹി ക്യാപിറ്റൽസ്

ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടം സ്വന്തമാക്കാൻ സാധിക്കാത്ത ടീമാണ് ഡൽഹി ക്യാപിറ്റൽസ്. പലതവണ കിരീടത്തിന് തൊട്ടടുത്ത് എത്താൻ സാധിച്ചിട്ടുണ്ടെങ്കിലും, അവസാന മത്സരങ്ങളിലെ പരാജയം ഡൽഹിയ്ക്ക് വിനയായിട്ടുണ്ട്. ഡൽഹിയ്ക്ക് ഇപ്പോൾ ആവശ്യം ശക്തമായ ഒരു ബാറ്റിംഗ് ലൈനപ്പാണ്. അതുകൊണ്ടു തന്നെ വിരാട് കോഹ്ലി ലേലത്തിൽ ഉൾപ്പെട്ടാൽ ഉറപ്പായും ഡൽഹി ക്യാപിറ്റൽസ് കോഹ്ലിയെ സ്വന്തമാക്കാൻ ശ്രമിക്കും. മാത്രമല്ല ഡൽഹി താരമായ കോഹ്ലി ക്യാപിറ്റൽ ടീമിൽ എത്തുന്നതോടുകൂടി ടീമിന്റെ ബ്രാൻഡ് വാല്യൂവിലും വലിയ രീതിയിൽ വർദ്ധനവ് ഉണ്ടാവും.

2. പഞ്ചാബ് കിങ്‌സ്

ഡൽഹിയെ പോലെ തന്നെ പഞ്ചാബിനും ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. 2025 ഐപിഎല്ലിന് മുന്നോടിയായി തങ്ങളുടെ പ്രധാന താരങ്ങളിൽ ഒരാളായ ശിഖർ ധവാനെ പഞ്ചാബ് റിലീസ് ചെയ്യും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അങ്ങനെ നോക്കുമ്പോൾ ശിഖർ ധവാന് പകരക്കാരനായി നായകത്വ മികവ് പുലർത്താൻ സാധിക്കുന്ന ഒരു താരത്തെയാണ് പഞ്ചാബിന് ആവശ്യം. കോഹ്ലി പഞ്ചാബിനെ സംബന്ധിച്ച് ടീമിന് അനുയോജ്യനായ ഒരു താരമാണ്. കോഹ്ലിയുടെ സാന്നിധ്യം ടീമിന് കൂടുതൽ ശക്തിയും സ്ഥിരതയും നൽകും എന്ന കാര്യം ഉറപ്പാണ്.

Read Also -  KCL 2024 : തുടർച്ചയായ മൂന്നാം വിജയം. ആലപ്പിയെ തകർത്ത് കൊല്ലം ഒന്നാമത്.

3. ലക്നൗ സൂപ്പർ ജയന്റ്സ്

തങ്ങളുടെ ആദ്യ 2 സീസണുകളിലും പ്ലേയോഫിലേക്ക് യോഗ്യത നേടാൻ ലക്നൗ ടീമിന് സാധിച്ചിരുന്നു. എന്നാൽ 2024 ഐപിഎല്ലിൽ ലക്നൗ പൂർണമായി പരാജയപ്പെടുകയാണ് ഉണ്ടായത്. മാത്രമല്ല ലക്നൗവിന്റെ ഉടമകൾ നിലവിലെ നായകനായ കെഎല്‍ രാഹുലിന്റെ പ്രകടനത്തിൽ തൃപ്തരല്ല എന്നും റിപ്പോർട്ടുകൾ വരുന്നു. അതിനാൽ രാഹുലിനെ ലക്നൗ റിലീസ് ചെയ്യാനും സാധ്യതകൾ ഏറെയാണ്. അങ്ങനെ വന്നാൽ ലക്നൗവിനെ സംബന്ധിച്ച് ഏറ്റവും മികച്ച ഓപ്ഷൻ വിരാട് കോഹ്ലി തന്നെയാണ്. സ്ക്വാഡ് പുനർ നിർമ്മിക്കാൻ കോഹ്ലിയ്ക്ക് സാധിക്കും. മാത്രമല്ല കോഹ്ലിയുടെ അനുഭവസമ്പത്ത് അങ്ങേയറ്റം ഉപയോഗിക്കാൻ സാധിക്കുന്ന ഫ്രാഞ്ചൈസി കൂടിയാണ് ലക്നൗ.

Scroll to Top