രോഹിതും ബുമ്രയും പുറത്ത്, വീണ്ടും മുംബൈയ്ക്ക് മുട്ടൻ പണി.

b7a3ad35 0983 44b8 b651 7bc0bacfba1f 1

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ ദുരന്തമായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ടീം. തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയതോടെ മുംബൈ ഇന്ത്യൻസിന്റെ ഈ സീസണിലെ പ്ലേയോഫ് പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചിട്ടുണ്ട്. നായകൻ ഹർദിക് പാണ്ട്യയുടെ നേതൃത്വത്തിൽ ഇതുവരെയും ഇമ്പാക്ട് ഉണർത്തുന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ മുംബൈ ടീമിന് സാധിച്ചിട്ടില്ല.

മികച്ച ഒരു ഇന്ത്യൻ കോർ ഉണ്ടായിട്ടും അത് മുതലെടുക്കാൻ സാധിക്കാതെ വന്നതാണ് ടീമിന്റെ പതനത്തിന് കാരണം. ഇപ്പോൾ മറ്റൊരു ദുഃഖകരമായ വാർത്തയും മുംബൈ ഇന്ത്യൻസിനെ തേടി എത്തിയിരിക്കുകയാണ്. മുംബൈയുടെ അടുത്ത മത്സരങ്ങളിൽ രോഹിത് ശർമയും ജസ്പ്രീറ്റ് ബുംറയും കളിക്കില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കൊൽക്കത്തയ്ക്കെതിരെ നടന്ന മുംബൈയുടെ മത്സരത്തിൽ ഇമ്പാക്ട് കളിക്കാരനായാണ് മുൻ നായകൻ രോഹിത് ശർമ ക്രീസിലെത്തിയത്. തനിക്ക് നേരിട്ട് നേരിയ പുറംവേദന കാരണമാണ് രോഹിത് ഇമ്പാക്ട് കളിക്കാരനായി എത്തിയത്. അതുകൊണ്ടുതന്നെ മത്സരത്തിൽ ഫീൽഡിങ് ഇറങ്ങാൻ രോഹിത്തിന് സാധിച്ചതുമില്ല.

ഈ സാഹചര്യത്തിൽ ഇന്ത്യയുടെ നായകൻ കൂടിയായ രോഹിത് ശർമയ്ക്ക് വിശ്രമം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് മുംബൈ. ട്വന്റി20 ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റ് വരാനിരിക്കുന്ന സാഹചര്യത്തിൽ മുംബൈയുടെ ഇനിയുള്ള മത്സരങ്ങളിൽ രോഹിത് കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read Also -  അബ്ദുൽ ബാസിതിന്റെ വെടിക്കെട്ട്. 22 പന്തിൽ 50 റൺസ് നേടി ഹീറോയിസം. കാലിക്കറ്റിനെ തകർത്ത് ട്രിവാൻഡ്രം.

അതേസമയം പ്ലേയോഫിനുള്ള പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ച മുംബൈയ്ക്ക് ഈ സീസണിൽ 3 ലീഗ് മത്സരങ്ങൾ കൂടിയാണ് അവസാനിക്കുന്നത്. ഈ 3 മത്സരങ്ങളിൽ വിജയിച്ചാലും പ്ലെയോഫിലെത്താനുള്ള മുംബൈയുടെ സാധ്യത കേവലം ഒരു ശതമാനം മാത്രമാണ്. ഈ സാഹചര്യത്തിലാണ് ട്വന്റി20 ലോകകപ്പ് മുന്നിൽ കണ്ട് രോഹിത്തിന് വിശ്രമം നൽകാൻ മുംബൈ തയ്യാറായിരിക്കുന്നത്.

ഇനിയും രോഹിത്തിന്റെ പരിക്ക് ഭേദമായില്ലെങ്കിൽ അത് ലോകകപ്പ് തയ്യാറെടുപ്പിനെ ബാധിക്കും എന്നാണ് വിലയിരുത്തൽ. അതുപോലെതന്നെ ഇന്ത്യയുടെ പേസർ ബുമ്രയ്ക്ക് അടുത്ത മത്സരത്തിൽ വിശ്രമം അനുവദിക്കണമെന്ന ആവശ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്.

ഇതുവരെ ഈ ഇന്ത്യൻ പ്രീമിയർ ലീഗിലെ 11 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളുമായി ഒന്നാം സ്ഥാനത്താണ് ബൂമ്ര നിൽക്കുന്നത്. പക്ഷേ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന ബോളറായതിനാൽ തന്നെ വിശ്രമം നൽകണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് മുൻ താരങ്ങളൊക്കെയും.

ഇത്തരത്തിൽ മുംബൈ ടീം ബുമ്രയ്ക്ക് വിശ്രമം നൽകാൻ തയ്യാറാവണമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ പോലും വാദിച്ചിരുന്നു. ഹൈദരാബാദ്, ലക്നൗ, കൊൽക്കത്ത എന്നീ ടീമുകൾക്കെതിരെയാണ് ഇനി മുംബൈയ്ക്ക് മത്സരങ്ങൾ വരാനിരിക്കുന്നത്.

Scroll to Top