രാഹുലിനെയും മറികടന്ന് സഞ്ജുവിന്റെ കുതിപ്പ്. ലോകകപ്പിലേക്ക് വമ്പൻ എൻട്രി ഉടൻ??

wtCTk bB

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ സമയത്ത് മികച്ച ഒരു ഇന്നിംഗ്സിലൂടെ സെലക്ടർമാരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ നായകൻ സഞ്ജു സാംസൺ.

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 9 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ ഒരു വലിയ സാന്നിധ്യമാകാൻ സഞ്ജുവിന് സാധിച്ചിരുന്നു. ജയസ്വാളിനൊപ്പം ഒരു സെൻസിബിൾ ഇന്നിങ്സ് കളിച്ച സഞ്ജു മത്സരത്തിൽ 28 പന്തുകൾ നേരിട്ട് 38 റൺസാണ് നേടിയത്. 2 ബൗണ്ടറികളും 2 സിക്സറുകളും സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടിരുന്നു.

മത്സരത്തിലെ ഈ ബാറ്റിംഗ് പ്രകടനത്തിലൂടെ വലിയൊരു മുന്നേറ്റം തന്നെയാണ് സഞ്ജു സാംസൺ ഉണ്ടാക്കി എടുത്തിരിക്കുന്നത്. ഈ ഇന്നിങ്സോടെ ഇത്തവണത്തെ ഐപിഎല്ലിൽ ഏറ്റവുമധികം റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജു സാംസൺ മാറുകയുണ്ടായി.

മുൻപ് ലക്നൗ നായകൻ രാഹുലായിരുന്നു ഈ ലിസ്റ്റിൽ മുകളിൽ ഉണ്ടായിരുന്നത്. എന്നാൽ മുംബൈയ്ക്കെതിരായ മത്സരത്തിലെ പ്രകടനത്തോടുകൂടി രാഹുലിനെ പിന്തള്ളാൻ സഞ്ജുവിന് സാധിച്ചു. ഇതുവരെ 2024 ഐപിഎല്ലിൽ 8 മത്സരങ്ങൾ കളിച്ച സഞ്ജു 62.80 എന്ന വമ്പൻ ശരാശരിയിൽ 314 റൺസാണ് നേടിയിട്ടുള്ളത്. 152.42 എന്ന കിടിലൻ സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്.

Read Also -  നിതീഷ് റെഡ്ഢി ഫയർ. ബംഗ്ലാദേശിന്‍റെ മേൽ താണ്ഡവമാടിയ പ്രകടനം.

2024 ഐപിഎല്ലിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന പേര് മാത്രമല്ല സഞ്ജു നേടിയിരിക്കുന്നത്. ഇത്തവണത്തെ ഐപിഎല്ലിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ നായകനും സഞ്ജു സാംസൺ തന്നെയാണ്. നിലവിൽ ഓറഞ്ച് ക്യാപ്പ് ലിസ്റ്റിലും സഞ്ജുവിന് മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ഇതിഹാസ താരമായ വിരാട് കോഹ്ലിയാണ് ഓറഞ്ച് ക്യാപ്പിന്റെ നിലവിലെ അവകാശി. 8 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും രണ്ട് അർദ്ധസെഞ്ച്വറിയും അടക്കം 379 റൺസാണ് വിരാട് കോഹ്ലി ഇതിനോടകം നേടിയിരിക്കുന്നത്.

2024 ഐപിഎല്ലിൽ 324 റൺസ് സ്വന്തമാക്കിയ ഹൈദരാബാദിന്റെ ഓപ്പണർ ട്രാവിസ് ഹെഡാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത്. രാജസ്ഥാൻ റോയൽസിന്റെ താരം റിയാൻ പരഗ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. 318 റൺസാണ് പരാഗ് ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ നേടിയത്. പരാഗിനേക്കാൾ 4 റൺസ് മാത്രം പിന്നിലാണ് നിലവിൽ സഞ്ജു സാംസൺ. അതിനാൽ ലിസ്റ്റിൽ നാലാമനായി സഞ്ജു നിൽക്കുന്നു. എന്തായാലും മെയ് ഒന്നിന് ഇന്ത്യയുടെ ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡ് പ്രഖ്യാപിക്കുമ്പോൾ സഞ്ജു സാംസനും സ്‌ക്വാഡിൽ ഇടംപിടിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top