ഫ്ലാറ്റ് പിച്ചിൽ മാത്രമേ ഇന്ത്യൻ ബാറ്റർമാർക്ക് കളിക്കാനറിയൂ. പാകിസ്ഥാനോടും തോൽക്കും. മുൻ താരം പറയുന്നു.

GT Lm8TWMAAmZf9 scaled

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ നേരിട്ട പരാജയത്തിന് പ്രധാന കാരണമായി മാറിയത് ബാറ്റർമാരുടെ മോശം പ്രകടനമായിരുന്നു. രോഹിത് ശർമ ഒഴികെയുള്ള മുഴുവൻ ബാറ്റർമാരും മത്സരത്തിൽ പൂർണ്ണമായി പരാജയം നേരിട്ടു.

ഇതിന് ശേഷം ഇന്ത്യൻ ടീമിനെതിരെ വലിയ രീതിയിലുള്ള വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ പേസർ തൻവീർ അഹമ്മദ്. ലോകത്തിലെ ഒന്നാം നമ്പർ ടീമായ ഇന്ത്യ 0-2 എന്ന നിലയിലായിരുന്നു ശ്രീലങ്കയ്ക്കെതിരെ പരാജയം ഏറ്റുവാങ്ങിയത്. ഇതിന് ശേഷം ഇന്ത്യൻ ബാറ്റർമാരെ ആക്രമിച്ചാണ് തൻവീർ അഹമ്മദ് രംഗത്ത് എത്തിയത്.

ഇന്ത്യയെ സംബന്ധിച്ച് രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബൂമ്ര എന്നീ സീനിയർ താരങ്ങൾ വളരെ പ്രധാനപ്പെട്ടവരാണ് എന്ന് തൻവീർ അഹമ്മദ് പറയുന്നു. ഇവരില്ലാതെ ഇന്ത്യയ്ക്ക് ബദ്ധവൈരികളായ പാകിസ്താനോട് വിജയം സ്വന്തമാക്കാൻ സാധിക്കില്ല എന്നാണ് തൻവീർ പറയുന്നത്. “ഇന്ത്യ ആദ്യം തങ്ങളുടെ പ്രകടനങ്ങൾ വിലയിരുത്തുക. അതിന് ശേഷം മാത്രം പാക്കിസ്ഥാൻ ടീമിന് നിർദ്ദേശം നൽകിയാൽ മതിയാവും. രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര എന്നിവർ പാക്കിസ്ഥാനെതിരെ കളിച്ചില്ലെങ്കിൽ പാകിസ്ഥാൻ അനായാസം ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തും. അതാണ് അവസ്ഥ.”- തൻവീർ പറയുന്നു.

Read Also -  ബുംറയോ സഹീറോ അല്ല, തന്റെ പ്രിയപ്പെട്ട ബോളറെ തിരഞ്ഞെടുത്ത് മുഹമ്മദ്‌ ഷാമി.

“ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും ഭാവിയിൽ സംഭവിക്കാൻ പോകുന്നതെന്നും വ്യക്തമാണ്. ഇന്ത്യയുടെ ബോളിംഗ് ലൈനപ്പ് കുറച്ചുകൂടി നന്നായി പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. എന്നാൽ ബാറ്റിംഗ് ലൈനപ്പ് കുറച്ച് പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. രോഹിത് ശർമ, വിരാട് കോഹ്ലി എന്നീ സീനിയർ ബാറ്റർമാരെ ഒഴിച്ചു നിർത്തിയാൽ ഇന്ത്യയുടെ മറ്റു പുതിയ ബാറ്റർമാർക്ക് ഒക്കെയും സാഹചര്യത്തിനനുസരിച്ച് പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല. ഈ ബാറ്റിംഗ് നിരയെ ഭാവിയിൽ നന്നായി നയിക്കാൻ അവർക്ക് സാധിക്കുമെന്ന് കരുതുന്നില്ല.”- തൻവീർ ചൂണ്ടിക്കാട്ടുന്നു.

“ഒരുപക്ഷേ തങ്ങളുടെ നാട്ടിലെ സാഹചര്യങ്ങളിൽ റൺസ് കണ്ടെത്താൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിക്കുമായിരിക്കും? അത്തരം ഫ്ലാറ്റ് പിച്ചുകളിൽ അവർ മികവ് പുലർത്തുമായിരിക്കും. പക്ഷേ ബോൾ ടേണ്‍ ചെയ്യുകയും സ്വിങ് ചെയ്യുകയും ചെയ്താൽ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് നന്നായി ബുദ്ധിമുട്ടും. അത്തരം സാഹചര്യങ്ങളിൽ മികവ് പുലർത്താൻ സാധിക്കുന്ന ബാറ്റർമാർ ഇന്ത്യയ്ക്കില്ല. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ റൺസ് കണ്ടെത്തിയിരുന്നു. ആ മത്സരം സമനിലയിൽ അവസാനിച്ചു. പക്ഷേ രണ്ടാം മത്സരത്തിലെ മൂന്നാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു.”- തൻവീർ അഹമ്മദ് ചൂണ്ടിക്കാട്ടുന്നു.

Scroll to Top