പരിശീലന സമയത്ത് രോഹിത് അലസൻ. നെറ്റ്സിൽ മടികാട്ടും. ജോണ്ടി റോഡ്സ്

ROHIT

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. വീരേന്ദർ സേവാഗിന് ശേഷം, ആദ്യ പന്ത് മുതൽ ആക്രമണം അഴിച്ചുവിടാൻ സാധിക്കുന്ന ഒരു ഓപ്പണർ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നില്ല. എന്നാൽ രോഹിത് എത്തിയതോടെ സേവാഗിന്റെ അഭാവം പലരും മറക്കുകയുണ്ടായി.

ആദ്യ പന്ത് മുതൽ അതിവേഗം റൺസ് കണ്ടെത്തുക എന്ന രീതിയാണ് രോഗത്തിന്റെത്. പവർപ്ലേ ഓവറുകളിൽ തന്നെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് ടീമിനെ മുന്നിലെത്തിക്കാൻ രോഹിത് ശർമയ്ക്ക് പലപ്പോഴും സാധിക്കാറുണ്ട്. ഇപ്പോൾ രോഹിത് ശർമയുടെ, പരിശീലന സമയത്തെ പ്രത്യേകതകൾ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സ്.

പരിശീലനം നടത്തുന്ന കാര്യത്തിൽ രോഹിത് ശർമ വളരെ പിന്നിലാണ് എന്ന് ജോണ്ടി റോഡ്സ് പറയുകയുണ്ടായി. മുംബൈ ടീമിന്റെ സപ്പോർട്ടിംഗ് സ്റ്റാഫ് കൂടിയായ ജോണ്ടി, രോഹിത്തിന്റെ പ്രത്യേകതകൾ എടുത്തു കാട്ടിയാണ് സംസാരിച്ചത്. മുംബൈ ടീമിൽ ഏറ്റവും കുറച്ച് സമയം പരിശീലനത്തിൽ ഏർപ്പെടുന്ന താരം രോഹിത് ശർമയാണ് എന്ന് ജോണ്ടി റോഡ്സ് പറയുന്നു.

സച്ചിൻ ടെണ്ടുൽക്കറെ പോലെ പരിശീലനത്തിൽ ഏർപ്പെടാൻ രോഹിത് ശർമ ശ്രമിക്കാറില്ല എന്നാണ് ജോണ്ടിയുടെ അഭിപ്രായം. എന്നിരുന്നാലും രോഹിത് ശർമയുടെ ബാറ്റിങ്ങിലെ സാങ്കേതികത അങ്ങേയറ്റം അത്ഭുതപ്പെടുത്തുന്നതാണ് എന്നും ജോണ്ടി പറയുകയുണ്ടായി.

Read Also -  നിതീഷ് റെഡ്ഢി ഫയർ. ബംഗ്ലാദേശിന്‍റെ മേൽ താണ്ഡവമാടിയ പ്രകടനം.

“രോഹിത് ശർമയുടെ പരിശീലനം എല്ലായിപ്പോഴും കൗതുകം ഉണർത്തുന്നതാണ്. പാഡൌക്കെ അണിഞ്ഞ് രോഹിത് നെറ്റ്സിൽ എത്തും. ശേഷം മൂന്നോ നാലോ ബോളുകൾ മാത്രം നേരിടും. അതിനിടെ രണ്ട് വലിയ ഷോട്ടുകളും കളിക്കാൻ ശ്രമിക്കും. പിന്നീട് മറ്റു താരങ്ങളുടെ പരിശീലനം കണ്ട് രോഹിത് നോക്കി നിൽക്കാറാണ് പതിവ്. ഇന്ത്യയുടെ ഇതിഹാസ താരംസച്ചിൻ ടെൻഡുൽക്കറെ പോലെ പരിശീലനം നടത്താൻ രോഹിത് ശർമയ്ക്ക് സാധിക്കില്ല. എന്നിരുന്നാലും രോഹിത് ശർമയുടെ സാങ്കേതികമികവ് കണ്ട് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.”- ജോണ്ടി റോഡ്സ് പറയുന്നു.

മൈതാനത്ത് ക്ലാസിക് ഷോട്ടുകളിലൂടെ റൺസ് കണ്ടെത്തുന്ന ശീലം രോഹിത് ശർമയ്ക്കില്ല. തന്റേതായ രീതിയിൽ ആക്രമണം അഴിച്ചുവിടുന്നതാണ് രോഹിത്തിന്റെ ശൈലി. പേസ് ബോളർമാർക്കെതിരെ പുൾ ഷോട്ടാണ് രോഹിത്തിന്റെ വജ്രായുധം. അനായാസം ബോളുകളെ സിക്സർ പായിക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. 2023 ഏകദിന ലോകകപ്പിലും 2024 ട്വന്റി20 ലോകകപ്പിലും ഇന്ത്യൻ ടീമിനായി മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു നായകൻ രോഹിത് ശർമ കാഴ്ചവെച്ചത്. 2025 ചാമ്പ്യൻസ് ട്രോഫിയിലും രോഹിത് ഇത്തരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Scroll to Top